Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകായണ്ണ-പാടിക്കുന്ന്...

കായണ്ണ-പാടിക്കുന്ന് റോഡ് തകർന്നു

text_fields
bookmark_border
പേരാമ്പ്ര: കായണ്ണ-പാടിക്കുന്ന് റോഡ് ടാറിങ് പലയിടത്തും തകർന്നതോടെ വാഹന ഗതാഗതം ദുസ്സഹമായി. കായണ്ണയിൽനിന്ന് ബാലുശ്ശേരി വഴി കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി ഭാഗങ്ങളിലേക്കും പാടിക്കുന്നിൽനിന്നും വിനോദ സഞ്ചാരമേഖലകളായ പെരുവണ്ണാമൂഴി, കക്കയം ഭാഗങ്ങളിലേക്കും നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. പി.ഡബ്ല്യു.ഡി ഏറ്റെടുത്ത റോഡി​െൻറ പല ഭാഗങ്ങളും കുണ്ടും കുഴിയുമായിട്ട് മാസങ്ങളായി. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഇരു ചക്രവാഹനങ്ങളെ അപകടത്തിലാക്കുന്നു. മരപ്പറ്റ, അംഗൻവാടി സ്റ്റോപ്, ചെറുക്കാട് ജങ്ഷൻ, പാത്തിക്കൽ താഴെ എന്നിവിടങ്ങളിൽ റോഡ് പാടെ തകർന്നനിലയിലാണ്. പേരാമ്പ്ര-കായണ്ണ-ബാലുശ്ശേരി റൂട്ടിൽ പത്തോളം ബസുകൾ സർവിസ് നടത്തുന്നുണ്ട്. കാലവർഷം ആരംഭിക്കും മുമ്പുതന്നെ റോഡി​െൻറ ശോച്യാവസ്ഥ നാട്ടുകാർ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story