സൂക്ഷിക്കുക, ഇൗ റൂട്ടിലെ പാലങ്ങൾ അപകടത്തിലാണ്
text_fields* കാരശ്ശേരി, കോട്ടമുഴി പാലങ്ങളാണ് അപകടത്തിൽ കൊടിയത്തൂർ: മുക്കം-ചെറുവാടി റൂട്ടിൽ അപകട ഭീഷണിയുയർത്തി രണ്ടു പാലങ്ങൾ. കൊടിയത്തൂർ കോട്ടമുഴി പാലവും കാരശ്ശേരി ചീപ്പാൻ കുഴി പാലവുമാണ് അപകടാവസ്ഥയിൽ. കോട്ടമുഴി പാലത്തിെൻറ അടിഭാഗം കോൺക്രീറ്റ് പൊട്ടി കമ്പികൾ പുറത്തായിരിക്കുകയാണ്.
കാലപഴക്കത്താൽ തുരുമ്പെടുക്കുകയും ചെയ്തിട്ടുണ്ട്. ചീപ്പാൻ കുഴി പാലത്തിെൻറ അവസ്ഥയും വ്യത്യസ്തമല്ല. ഇടുങ്ങിയ പാലത്തിൽ ഏതു നിമിഷവും അപകടം സംഭവിക്കാം. പാലത്തിന് സമീപ്പം കൈവരിയില്ലാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവാറുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ മിനിലോറികൾ കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്. സൂചന ബോർഡുകളും കൈവരികളും സ്ഥാപിക്കാത്തതും അപകടത്തിന് കാരണമാകുന്നു. കക്കാട് മുതൽ കോട്ടമുഴി വരെ പുഴയോരത്ത് കൈവരിയില്ലാത്തതും അപകട ഭീഷണിയാവുന്നു. കൈവരിയില്ലാത്തതിനാൽ കഴിഞ്ഞവർഷം ഒരു കാർ പുഴയിലേക്ക് മറിഞ്ഞു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വിഷയത്തിൽ ജനപ്രതിനിധികളാരും ഇടപെടാത്തതിനാൽ പരിഹാരം ഇനിയുമകലെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
