Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 11:08 AM IST Updated On
date_range 2 July 2018 11:08 AM ISTജില്ല സ്റ്റേഡിയം നിർമാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
* വൈകീട്ട് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കും കൽപറ്റ: ജില്ലയിലെ കായിക താരങ്ങളുടെ ചിരകാലാഭിലാഷമായ വയനാട് ജില്ല സ്റ്റേഡിയം (ജിനചന്ദ്ര സ്റ്റേഡിയം) നിർമാണ പ്രവൃത്തി ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. വൈകീട്ട് 4.30ന് മന്ത്രി എ.സി. മൊയ്തീൻ ഒന്നാംഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കും. സി.കെ. ശശീന്ദ്രൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. എം.ഐ. ഷാനവാസ് എം.പി, എം.പി. വിരേന്ദ്ര കുമാർ, എം.എൽ.എമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങൾക്കായി 18.67 കോടി രൂപയാണ് കിഫ്ബി പദ്ധതി മുഖേന വകയിരുത്തിയത്. സർക്കർ ഏജൻസിയായ കീറ്റ്കോ വഴിയാണ് നിർമാണം നടത്തുന്നത്. സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബാൾ ഗ്രൗണ്ട്, ആറു വരികളുള്ള സിന്തറ്റിക് ട്രാക്ക്, 26,900 ചരുരശ്ര അടി വിസ്തീർണമുള്ള വി.ഐ.പി ലോഞ്ച്, കായികതാരങ്ങൾക്ക് മുറികൾ, 9400 ചതുരശ്ര അടി വിസ്തീർണമുള്ള ഹോസ്റ്റൽ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, രണ്ടു നിലകളുള്ള അഡ്മിനിസ്ട്രേറ്റിവ് കേന്ദ്രം എന്നിവയാണ് പദ്ധതിയിലുള്ളത്. ഒന്നാംഘട്ട നിർമാണം 18 മാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അഡ്മിനിസ്ട്രേറ്റിവ് കേന്ദ്രം, ഫുട്ബാൾ ഗ്രൗണ്ട് എന്നിവയെല്ലാം ഒന്നാംഘട്ടത്തിലാണ്. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ കായിക മുന്നേറ്റത്തിന് വഴിയൊരുങ്ങും. 29 വർഷം മുമ്പാണ് എം.ജെ. വിജയ പത്മൻ സ്റ്റേഡിയം നിർമിക്കാനായി 7.88 ഏക്കർ ഭൂമി സൗജന്യമായി നൽകിയത്. വായ്പയെടുക്കാതെ ജപ്തി നോട്ടീസ്: ആരോപണം അടിസ്ഥാനരഹിതം -ബാങ്ക് കൽപറ്റ: വായ്പയെടുക്കാത്തയാൾക്ക് ബാങ്ക് ജപ്തി നോട്ടീസ് അയച്ചെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ല സഹകരണ ബാങ്ക് മാനേജർ. ആരോപണം ഉന്നയിച്ച കോട്ടത്തറ ഈരാംകൊല്ലി സ്വദേശി വിജയൻ വെങ്ങപ്പള്ളി ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി ഭരണസമിതി അംഗമാണ്. പ്രസ്തുത സംഘം ബാങ്കിൽനിന്ന് 4.50 ലക്ഷം രൂപയുടെ കാഷ് ക്രെഡിറ്റ് വായ്പയെടുത്തിരുന്നു. വായ്പ അവധി തെറ്റി കുടിശ്ശികയായി. നിരവധി തവണ നോട്ടീസ് നൽകിയിട്ടും സംഘത്തിെൻറ പ്രസിഡൻറ്, സെക്രട്ടറി എന്നിവർ കുടിശ്ശിക തീർക്കാൻ തയാറായിട്ടില്ല. വായ്പ കുടിശ്ശിക ഈടാക്കുന്നതിന് സ്വീകരിക്കുന്ന നിയമാനുസൃത നടപടികളുടെ ഭാഗമായാണ് സംഘത്തിെൻറ ഭരണസമിതി അംഗമായ വിജയന് നോട്ടീസ് അയച്ചത്. മറിച്ചുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും മാനേജർ വ്യക്തമാക്കി. ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന് തുടക്കം * ഈ വർഷം 25 പേർക്ക് രോഗം സ്ഥിരീകരിച്ചു കൽപറ്റ: ജില്ലയിൽ ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന് തുടക്കമായി. 31 വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ പ്രതിരോധ, ബോധവത്കരണ പരിപാടികൾ ഊർജിതമായി നടപ്പാക്കും. ജില്ലയിൽ ഇടവിട്ട് മഴയുണ്ടാകുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ അതി ജാഗ്രത പാലിക്കണെമന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ ഈവർഷം ഇതുവരെ 25 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളോടെ 171 പേർ ചികിത്സ തേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 463 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 1257 പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. പേരിയ, പുൽപള്ളി, മാനന്തവാടി എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. മുൻവർഷങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. വില്ലൻ ഈഡിസ് കൊതുക് ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഈ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. വെള്ളം ശേഖരിച്ചു െവച്ചിരിക്കുന്ന പാത്രങ്ങൾ, അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ, ടയറുകൾ, റബർ തോട്ടങ്ങളിൽ ഉപയോഗിക്കുന്ന ചിരട്ടകൾ, ചെടിച്ചട്ടികളുടെ അടിയിൽ വെക്കുന്ന പാത്രങ്ങൾ, വീടിെൻറ സൺഷയ്ഡ്, മരപ്പൊത്തുകൾ, കൊക്കോയുടെ തോട്, കെട്ടിട നിർമാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. മുട്ട വിരിഞ്ഞു പൂർണ വളർച്ചയെത്തി കൊതുക് ആകുന്നതിനുള്ള കാലാവധി ഒരാഴ്ചയാണ്. എല്ലാവരും ആഴ്ചയിൽ ഒരിക്കൽ കൊതുകിെൻറ ഉറവിട നശീകരണം നടത്തുന്നത് ഡെങ്കിപ്പനി പോലുള്ള മാരകമായ പകർച്ചവ്യാധികളെ പ്രതിരോധിക്കുവാൻ സാധിക്കും. രോഗ ലക്ഷണങ്ങൾ പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്ന് തടിച്ച പാടുകളും ഉണ്ടാകാം. ഒരു പ്രാവശ്യം ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. പനി പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നതിനാൽ സ്വയം ചികിത്സിക്കാതെ തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. പനി പൂർണമായും മാറുന്നതുവരെ വിശ്രമം നല്ലതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ എന്നിവ ധാരാളം കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുകുവലക്കുള്ളിൽ ആയിരിക്കണം. കൽപറ്റയിൽ നടന്ന വാർത്തസമ്മേളനത്തിൽ ഡെ. ഡി.എം.ഒ ഡോ. നൂന മർജ, ഡി.ഇ.എം.ഒ കെ. ഇബ്രാഹിം, ടി.എ സി.സി. ബാലൻ, ആർ.സി.എച്ച് ഓഫിസർ ഡോ. പി. ദിനീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story