Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 10:59 AM IST Updated On
date_range 2 July 2018 10:59 AM ISTകാണാക്കാഴ്ചകളും ചിരിമുഹൂർത്തങ്ങളുമായി ഫോട്ടോ ^കാർട്ടൂൺ പ്രദർശനം
text_fieldsbookmark_border
കാണാക്കാഴ്ചകളും ചിരിമുഹൂർത്തങ്ങളുമായി ഫോട്ടോ -കാർട്ടൂൺ പ്രദർശനം കോഴിക്കോട്: പ്രകൃതിയുടെയും ജീവിതത്തിെൻറയും വ്യത്യസ്ത ഫ്രെയിമുകൾ ഒപ്പിയെടുത്തും രാഷ്ട്രീയത്തിലെയും സമൂഹത്തിലെയും പുഴുക്കുത്തുകൾ ചൂണ്ടിക്കാണിച്ചും ഫോട്ടോഗ്രഫി-കാർട്ടൂൺ പ്രദർശനത്തിന് തുടക്കമായി. സംസ്ഥാന ലളിതകല അക്കാദമിയുടെ കീഴിൽ ആർട്ട്ഗാലറിയിലാണ് പ്രദർശനം. സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽനിന്നുള്ള 164 ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളും 55ഓളം കാർട്ടൂണുകളുമാണ് പ്രദർശനത്തിനുള്ളത്. ബാല്യം, വാർധക്യം, സ്ത്രീത്വം തുടങ്ങിയ ജീവിതത്തിെൻറ വൈവിധ്യങ്ങൾ, അസ്തമയം, ഉദയം, സാഗരതീരം, ഗ്രാമീണത, കാനനക്കാഴ്ചകൾ, തുടങ്ങിയ പ്രകൃതിഭാവങ്ങളും കിളികളും മൃഗങ്ങളും ഒത്തുചേരുന്ന ജൈവ വൈവിധ്യവും ജീവിതത്തിെല നിസ്സഹായതയും കണ്ണീരും സന്തോഷവും നിസ്സംഗതയും ഉൾപ്പടെയുള്ള വികാരങ്ങളുമെല്ലാം ഫോട്ടോഫ്രെയിമുകളിൽ തെളിയുന്നുണ്ട്. അന്തർദേശീയ-ദേശീയ-കേരള രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളെ നർമത്തിെൻറ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് കാർട്ടൂണുകളിലൂടെ. ഭീകരവാദവും അവാർഡ് വാപ്പസിയും ബീഫ് കൊലയും ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റവുമെല്ലാം കാർട്ടൂണുകളുടെ വിഷയമാവുന്നു. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം െചയ്തു. പി. മുസ്തഫ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, അംഗങ്ങളായ പി.വി. ബാലൻ, രവീന്ദ്രൻ തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു. പ്രദർശനം ജൂലൈ ഏഴിന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story