Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉടുതുണിക്ക്​...

ഉടുതുണിക്ക്​ മറുതുണിയില്ല; കൊടുംതണുപ്പിൽ തീർഥാടകസംഘം

text_fields
bookmark_border
ചേളന്നൂർ: ഉടുതുണിക്ക് മറുതുണിയില്ലാതെ തീർഥാടക സംഘം. കൈലാസത്തിലേക്ക് തീർഥാടനത്തിനുപോയി സിമികോട്ടിൽ കുടുങ്ങിയ നാലുപേരാണ് ഇട്ടിരിക്കുന്ന വസ്ത്രം പോലും മാറാനാവാതെ നാലുദിവസമായി കഴിയുന്നത്. ജൂൺ 19ന് ചേളന്നൂർ പാലത്തുനിന്നും കൈലാസത്തിലേക്ക് തീർഥാടനത്തിനുപോയ ചന്ദ്രൻ, ഭാര്യ വനജാക്ഷി എന്നിവരാണ് സിമികോട്ടിലെ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിൽ മറ്റു രണ്ടു മലയാളി സ്ത്രീകളോടൊപ്പം കഴിയുന്നത്. കടുത്ത മഞ്ഞും ചാറ്റൽമഴയും കാരണം ഒറ്റപ്പെട്ടുകിടക്കുകയാണെന്ന് വനജാക്ഷി ഞായറാഴ്ച രാത്രി 10ന് േഫാണിൽ പറഞ്ഞു. രണ്ടു ബാഗുകൾ മറ്റൊരു വിമാനത്തിൽ അയച്ചതിനാലാണ് ഉടുതുണിക്ക് മറുതുണിയില്ലാതെ ഇവർ കഴിയുന്നത്. ഭക്ഷണത്തിന് ബുദ്ധിമുട്ടില്ലെങ്കിലും ഒറ്റപ്പെടലിലും കൊടുംതണുപ്പിലും ഭീതിയിലായിരിക്കുകയാണ്. ഇടക്കിടെ ബന്ധുക്കളെ േഫാണിൽ ബന്ധപ്പെടുന്നുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് സംഘം ആവശ്യപ്പെടുന്നു. 28ാം തീയതിയാണ് തീർഥാടകസംഘം സിമിേകാട്ടിൽ കുടുങ്ങിയത്. ജൂൺ 21ന് രാവിലെ എറണാകുളത്തുനിന്നാണ് 37 അംഗ സംഘം വിമാനത്തിൽ ലഖ്നോ വഴി കൈലാസത്തിലേക്ക് പുറപ്പെട്ടത്്. ജൂലൈ ഒന്നിന് തിരിച്ചെത്തുന്ന രീതിയിലായിരുന്നു തീർഥാടനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story