Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ത്രിക്കസർത്ത്​

മന്ത്രിക്കസർത്ത്​

text_fields
bookmark_border
ചൊല്ലായാലും ചെയ്തിയായാലും കസർത്തിലെ മിടുക്ക്. അതി​െൻറ ഉൗക്കിലാണ് താൻ വരച്ചുകാട്ടുന്ന സാമ്പത്തിക വളർച്ചനിരക്കു പോലെ സ്വന്തം വളർച്ചയും കുത്തനെ മേലോട്ടുതന്നെ നിൽക്കുന്നത്. കളത്തിൽ കിതക്കുേമ്പാഴും കണക്കിൽ കുതിപ്പുതന്നെ എന്നു സർവരെയും സമ്മതിപ്പിക്കാൻ ആ നാക്ക് ഒന്നു മതി. എതിരാളികളെ വീഴ്ത്താനും മുൻ പിൻ നോക്കാതെ ആ ഉറുമിതന്നെ വീശും. പ്രഹരമേറ്റവർ സമനില വീണ്ടെടുത്ത് തിരിച്ചെത്തുേമ്പാഴേക്കും ജെയ്റ്റ്ലി കേസ് ജയിച്ചിട്ടുണ്ടാകും. നോട്ടുനിരോധനം അേമ്പ പരാജയമായിട്ടും അത് വിജയമാണെന്ന ജെയ്റ്റ്ലീ ന്യായമാണ് സമൂഹത്തി​െൻറ വെണ്ണപ്പാളി ഇപ്പോഴും അണ്ണാക്കു തൊടാതെ വിഴുങ്ങുന്നത്. ജി.എസ്.ടിയിലൂടെ സമ്പത്തു മുഴുവൻ അടിച്ചെടുത്തു കേന്ദ്രത്തിനു മുതൽക്കൂട്ടി ഫെഡറൽ ഘടനയുടെ മരണമണി മുഴക്കുേമ്പാഴും എന്തോ നല്ല കാര്യം വന്നെന്ന പ്രതീതി ജനിപ്പിക്കുന്നതിലും തോറ്റില്ല. ഇൗ സരസ്വതി വിളയാട്ടത്തിൽ ഇന്ദിര ഗാന്ധിയെ ഹിറ്റ്ലറോട് ഉപമിക്കുേമ്പാഴും അടിയന്തരാവസ്ഥയെ അപലപിക്കുേമ്പാഴും മലർന്നുകിടന്നു തുപ്പുകയാണ് മന്ത്രിയെന്നു പറയാനുള്ള മനോധൈര്യം ആർക്കുമൊട്ടില്ല താനും. സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാൻ പൊന്തയിളക്കി വെടിവെച്ച് നടക്കെത്തന്നെ അവിടെ പിന്നെയും ഇന്ത്യൻ നിക്ഷേപം വർധിക്കുേമ്പാൾ അതിനു ലോ േപായൻറുകളുന്നയിച്ച് വിമർശകർക്കൊന്നും ഒരു ചുക്കുമറിയില്ലെന്നു വരുത്തി ഇരുട്ടുകൊണ്ട് ഒാട്ടയടക്കാൻ അദ്ദേഹത്തിനു കഴിയുന്നു. തകരാറിലായ വൃക്ക മാറ്റിവെച്ച് അണുബാധ തടയാൻ ജനത്തിൽനിന്ന് അകന്നുകഴിയുേമ്പാഴും സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റുകളിട്ടും ട്വീറ്റുകളെയ്തും കളം നിറഞ്ഞുനിൽക്കുകയാണ്. അടിയന്തരാവസ്ഥയെന്നു കേട്ടാൽ ഏതു രോഗശയ്യയിലും ഇളകാതിരിക്കാനാവില്ല. ഇന്ദിരയെന്നു കേട്ടാൽ പിന്നെ തിളക്കാതെ വശമില്ല. അങ്ങനെ ഇടംവലം നോക്കാതെ തുറന്നടിച്ചു, ഇന്ദിര ഹിറ്റ്ലർ എന്ന്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന 1975 ജൂൺ 25​െൻറ രാത്രി. ഡൽഹി നാരായൺവിഹാറിലെ വീട്ടി​െൻറ കോലായയിൽ നിൽക്കുേമ്പാൾ പുറത്ത് അച്ഛൻ ഒരു പൊലീസുകാരനോട് സംസാരിച്ചുനിൽക്കുന്നതു കണ്ട് പിറകുവശത്തെ വാതിലിലൂടെ ഇറങ്ങിയോടിയതാണ് എ.ബി.വി.പിക്കാരനായ ജെയ്റ്റ്ലി. അടുത്തനാളിൽ ഡൽഹി കലാശാലയിലെ യൂനിയൻ നേതാവെന്ന നിലയിൽ മുന്നൂറോളം പേരുമായി പ്രതിഷേധത്തിനിറങ്ങുേമ്പാൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരമൊന്നുമറിഞ്ഞിരുന്നില്ല. അങ്ങനെ കൂട്ട അറസ്റ്റായി, ജയിലായി. 19 മാസത്തിനിടക്ക് പഞ്ചാബിലെ അമ്പാല ജയിലിൽനിന്ന് ഡൽഹിയിലെ തിഹാറിലും കിടന്നു. അപ്പോൾ പിന്നെ ഇന്ദിരയോടും അടിയന്തരാവസ്ഥയോടും കലിയടങ്ങില്ലല്ലോ. അതിനു വിളിച്ച ചീത്ത പക്ഷേ, കെണിയായിപ്പോയി. ഗുരുവായ ആർ.എസ്.എസ് താത്ത്വികൻ ഗോൾവാൾക്കർ മാതൃകാപുരുഷനും ഹിന്ദുസ്ഥാന് പഠിക്കാനും പകർത്താനുമുള്ള പാഠവുമായി അവതരിപ്പിച്ച മഹാത്മാവാണ് ഹിറ്റ്ലർ. അത് പണ്ടൊരിക്കൽ രാജ്യസഭയിൽ സീതാറാം യെച്ചൂരി ബി.ജെ.പിക്കാർക്ക് ക്ലാസെടുത്തുകൊടുത്തതാണ്. പക്ഷേ, ഒാർത്തില്ല. ആത്മകഥകളും ഒാർമക്കുറിപ്പുകളുമാണ് വായനക്ക് പഥ്യം എന്നുണ്ടെങ്കിലും സ്വന്തം ആചാര്യേൻറത് മാത്രം ഇനിയും വായിച്ചിട്ടില്ല എന്നു വ്യക്തമായി. ഇനി അടിയന്തരാവസ്ഥയുടെ കാര്യത്തിലോ? മുട്ടുകൈയില്ലാത്ത ബി.ജെ.പിയാണ് ചെറുവിരലില്ലാത്ത കോൺഗ്രസിനെ കളിയാക്കുന്നതെന്നായി മാധ്യമങ്ങൾ. ഭരണത്തിലേറി ഇന്നോളം 'മൻ കീ ബാത്ത്' പ്രക്ഷേപണമല്ലാതെ ഒരു മാധ്യമസമ്മേളനം പോലും നടത്താത്ത, വകുപ്പു മന്ത്രിമാരെ മുതൽ ഗവർണർമാരെ വരെ അനങ്ങാൻ വിടാത്ത, സ്വന്തക്കാരല്ലാത്ത സംസ്ഥാനങ്ങളെ പച്ചക്ക് അവഗണിക്കുന്ന, വാജ്പേയി ദുർഗയെന്നു വിശേഷിപ്പിച്ച ഇന്ദിരക്കും മേലെ നീങ്ങുന്ന മോദിയുടെ കൂടെയിരുന്ന് കോൺഗ്രസിനെ തുപ്പിയത് സ്വന്തം നെഞ്ചിലേക്കുതന്നെ വീണത് അവർ ചൂണ്ടിക്കാട്ടി. ഫലത്തിൽ കോൺഗ്രസിനു വെച്ചത് ബി.ജെ.പിക്കു തിരിച്ചുകൊണ്ടു. കള്ളപ്പണ വേട്ട മോദിയുടെയും ജെയ്റ്റ്ലിയുടെയും വെടിയായിരുന്നു എന്നു ദിനംതോറും കൂടുതൽ െവളിവായി വന്നു. അതിലൊടുവിലത്തേതാണ് സ്വിസ് ബാങ്ക് നിക്ഷേപം കുറയുകയല്ല, കൂടുകയാണ് എന്ന വാർത്ത. പൊയ്മുഖം അടർന്നുവീഴാതിരിക്കാൻ തത്രപ്പെട്ട ഉടനെ പുതിയ സാമ്പത്തികപാഠവുമായി വന്നു. കള്ളപ്പണം നല്ലതും ചീത്തയുമുണ്ടെന്നും ഇൗ അടിക്കണക്കൊന്നും പ്രതിപക്ഷത്തിനറിയില്ലെന്നുമുള്ള അദ്ദേഹത്തി​െൻറ ക്ലാസ് പക്ഷേ, പാർട്ടിക്കാർക്കുതന്നെ ദഹിച്ചിട്ടില്ല. എന്നാൽ, അതൊന്നും കാര്യമാക്കാതെ, രക്തത്തിലലിഞ്ഞുചേർന്ന ഹിന്ദുത്വ രാഷ്ട്രീയ പാർട്ടിെയ ഏതുവിധവും വളർത്തിയെടുക്കുകയെന്നത് ജീവിതവ്രതമായെടുത്തതാണ്. എതിരാളിയെ വീക്കാനുള്ള തിരക്കിൽ തിരിഞ്ഞുനോക്കാതെ മുമ്പും കുടുങ്ങിയിട്ടുണ്ട്. 2015ൽ ജെ.എൻ.യു അടക്കമുള്ള കാമ്പസുകളിൽ സർക്കാറി​െൻറ തലതിരിഞ്ഞ നീക്കങ്ങൾക്കെതിരെ വിദ്യാർഥിപ്രക്ഷോഭം ശക്തമായപ്പോൾ അവരെ 'തെമ്മാടിക്കൂട്ടം' എന്നു വിളിച്ച് അധിക്ഷേപിച്ചു. അതുകണ്ട പലരും ഭൂതം തിരഞ്ഞു. അപ്പോഴാണ് പൊതുമുതൽ നശിപ്പിക്കുന്ന അക്രമാസക്ത സമരകഥകൾ പുറത്തുവന്നത്. 1973 ഡിസംബറിൽ ഗുജറാത്തിൽ അഹ്മദാബാദിലെ എൽ.ഡി എൻജി. കോളജിലെ കുട്ടികൾ കാൻറീൻ ചാർജ് പോലുള്ള ചില പരാതികളുടെ പേരിൽ സമരത്തിനിറങ്ങി. ഇത് പിന്നീട് കൊള്ളയും കൊള്ളിവെപ്പും അകമ്പടിയായ സംസ്ഥാന വ്യാപകമായ പ്രക്ഷോഭമായി മാറിയപ്പോൾ മുന്നിൽ നടന്നു. കോൺഗ്രസുകാരുടെ രാജിയാവശ്യപ്പെട്ട് അവരുടെ വാഹനങ്ങളും വീടുകളും ആക്രമിച്ച അരാജകത്വത്തി​െൻറ നാളുകളായിരുന്നു അത്. 1974 മാർച്ചിൽ സമാന പ്രക്ഷോഭത്തിൽ ബിഹാറിൽ നിയമസഭ പിക്കറ്റ് ചെയ്തു. പൊലീസുമായുള്ള ഏറ്റുമുട്ടൽ നിരവധി സർക്കാർ, മാധ്യമ ഒാഫിസുകളുടെ കൈയേറ്റത്തിനും നശീകരണത്തിനുമിടയാക്കി. ഇതൊക്കെ പിന്നീട് ജയപ്രകാശ് നാരായണ​െൻറ 'സമ്പൂർണവിപ്ലവ' നീക്കത്തിലേക്ക് മാറിയപ്പോൾ ജെയ്റ്റ്ലി സജീവമായുണ്ടായിരുന്നു. െറയിൽവേ മന്ത്രിയായിരുന്ന എൽ.എൻ. മിശ്ര ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതടക്കമുള്ള സംഭവങ്ങൾ ഇതി​െൻറ ഭാഗമാണ്. ഇക്കാലത്ത് അഹ്മദാബാദിനും പട്നക്കുമിടയിൽ ഒാടിനടന്ന് പ്രക്ഷോഭത്തിന് ആളെയും ആക്കവും കൂട്ടുകയായിരുന്നു പ്രക്ഷോഭസമിതി ദേശീയ കൺവീനറായിരുന്ന ജെയ്റ്റ്ലി. അതൊക്കെ മറന്നാണ് കാമ്പസ് പ്രക്ഷോഭങ്ങൾക്കെതിരെ ചാടിയിറങ്ങിയത്. എന്നാൽ, ഇപ്പോൾ ഒരേസമയം പ്രാക്ടീസിങ് ഹിന്ദുവും ലിബറലും ഉദാര സാമ്പത്തികനയത്തി​െൻറ വക്താവുമായി പരിചയപ്പെടുത്തുന്ന ചരിത്രം ഭാരമാകേണ്ട എന്നൊരു തീരുമാനമെടുത്തു. ഇക്കണ്ട സമരകഥകളൊക്കെ ഒഴിവാക്കിയാണ് അദ്ദേഹം ത​െൻറ ചരിത്രമെല്ലാം കോർത്തുവെച്ചിരിക്കുന്നത്. വക്കീലായിരുന്ന മഹാരാജ് കിഷൻ െജയ്റ്റ്ലിയുടെയും സാമൂഹികപ്രവർത്തക രത്തൻ പ്രഭയുടെയും മകനായി 1972ൽ പിറന്ന അരുൺ അച്ഛ​െൻറയും അമ്മയുടെയും വഴിയിൽ ഒരുപോലെ നടന്നുനോക്കിയിട്ടുണ്ട്. സ​െൻറ് സേവിയേഴ്സിലെയും ശ്രീറാം കോമേഴ്സ് കോളജിലെയും പഠനം കഴിഞ്ഞ് ഡൽഹി സർവകലാശാലയിൽനിന്നു നിയമബിരുദമെടുത്തു. സംവാദത്തിലും സംഘാടനത്തിലും ഒരുപോലെ കസറി. കോളജിൽ ആർ.എസ്.എസി​െൻറ വിദ്യാർഥിസംഘടന അഖില ഭാരതീയ വിദ്യാർഥി പരിഷത്തി​െൻറ ബാനറിൽ യൂനിയൻ പ്രസിഡൻറായി. ജയപ്രകാശ് നാരായണായിരുന്നു എന്നത്തെയും മുഖ്യപ്രചോദനം. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഷ്ഠിച്ചു. 1977ൽ കോൺഗ്രസി​െൻറ പതനത്തിനു ശേഷം എ.ബി.വി.പിയുടെ ദേശീയ സെക്രട്ടറിയായി. 1980ൽ പഴയ ജനസംഘക്കാർ ബി.ജെ.പിക്കു രൂപംകൊടുത്തപ്പോൾ യുവമോർച്ചയുടെ പ്രസിഡൻറായി. വൈകാതെ അഭിഭാഷകവൃത്തിയും ആരംഭിച്ചു. 1982 മേയ് 24നായിരുന്നു വിവാഹം. ഭാര്യ സംഗീതയിൽ പിറന്ന മകൻ രോഹനും മകൾ സൊണാലിയും കുലത്തൊഴിലിൽതന്നെ തുടർന്നു. 1990ൽ വി.പി. സിങ് മന്ത്രിസഭയുടെ കാലത്ത് അഡീ. സോളിസിറ്റർ ജനറൽ ആയി സിങ്ങി​െൻറ കൂടെ ബോഫോഴ്സ് അഴിമതി വിവാദത്തെ പിന്തുടർന്നു. 1999ലെ തെരഞ്ഞെടുപ്പിനു മുമ്പ് വക്താവായി സ്ഥാനക്കയറ്റം നൽകിയ പാർട്ടി പാർലമ​െൻറിലേക്ക് ടിക്കറ്റും നൽകി. ജയിച്ചു കയറിയപ്പോൾ മന്ത്രിസ്ഥാനവും. വാർത്തപ്രക്ഷേപണം, നിയമ നീതിന്യായം, കമ്പനികാര്യങ്ങൾ എന്നിവയായിരുന്നു വകുപ്പ്. 2000ത്തിൽ ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്തി. ആ നവംബറിൽ രാംജത്മലാനി കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവെച്ച ഒഴിവിൽ നിയമ നീതിന്യായത്തിൽ കാബിനറ്റ് പദവി നേടി. സമർപ്പിതനായ െജയ്റ്റ്ലിയെ പാർട്ടി സംഘടനയുടെ കാര്യദർശി സ്ഥാനത്തേക്കു വിട്ടു അടുത്ത കൊല്ലം. അവിടെയും വർഷം പൂർത്തിയാക്കിയപ്പോൾ പിന്നെയും കേന്ദ്രമന്ത്രിസഭയിലേക്ക്. 2006ലും 2012ലും ഗുജറാത്ത് വഴി രാജ്യസഭയിലെത്തി. പാർട്ടി പ്രതിപക്ഷത്തിരുന്നപ്പോഴും നേതാവായി. അന്ന് പാർലമ​െൻറ് സ്തംഭിപ്പിക്കലായിരുന്നു പ്രധാന ജോലി. പാർലമ​െൻറ് നടപടി തടസ്സപ്പെട്ടാലും രാജ്യത്തിനു ചില നേട്ടങ്ങളുണ്ട് എന്ന് അന്ന് നാക്കിൽനിന്ന് ഉതിർന്നുപോയത് നിലവിലെ പ്രതിപക്ഷം തങ്ങൾക്കുള്ള ആയുധമാക്കി മാറ്റി. 2014ൽ മോദി കേന്ദ്രത്തിലെത്തുേമ്പാൾ അദ്ദേഹത്തിനും അമിത് ഷാക്കും വേണ്ടപ്പെട്ടയാളായതിനാൽ പഞ്ചാബിലെ അമൃത്സർ മണ്ഡലം നൽകി. പക്ഷേ, അമരീന്ദർ സിങ്ങിനോടു തോറ്റു. എന്നാലും രാജ്യസഭാംഗമായതിനാൽ മോദി പ്രധാനമന്ത്രിയായപ്പോൾ രണ്ടാമനായി കാബിനറ്റിൽ വന്നു. രാജ്യസഭക്കാലം കഴിഞ്ഞപ്പോൾ യു.പിയിൽനിന്നു വീണ്ടും അംഗമായി. എല്ലാം ഇൗ നാക്കി​െൻറ ഉൗക്കിൽ എന്നാണ് വിശ്വാസം. ഒന്നുളുക്കിയാലും ഉളുപ്പില്ലാതെ നോക്കിയാൽ മതി എന്നാണ് ആശ്വാസം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story