Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൽ.ഡി.എഫ് അംഗം...

എൽ.ഡി.എഫ് അംഗം കൂറുമാറി; മുള്ളൻകൊല്ലിയിൽ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി

text_fields
bookmark_border
p4 * ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സനെതിരെയായിരുന്നു പ്രമേയം പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എൽ.ഡി.എഫിലെ നിഷ ശശിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പാസായത്. മുസ്ലിം ലീഗിലെ മുനീർ ആച്ചിക്കുളമാണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയം ചർച്ചക്കെടുത്തപ്പോൾ സി.പി.എമ്മിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരിൽ ഒരാളായ ബിന്ദു ബിജു യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. നിലവിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും രണ്ടുവീതം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരാണുള്ളത്. സി.പി.എം വിപ്പ് നൽകിയിരുന്നില്ല. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. വിശ്വാസപ്രമേയം വിജയിച്ചതിനു കാരണം സി.പി.എമ്മിലെ വിഭാഗീയതയാണെന്നാണ് സൂചന * പ്രതിരോധിക്കാൻ വേണ്ട നടപടികൾ പാർട്ടിക്കുള്ളിൽനിന്ന് ഉണ്ടായില്ല പുൽപള്ളി: മുള്ളൻകൊല്ലിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനു പിന്നിൽ സി.പി.എമ്മിലെ വിഭാഗീയത കാരണമെന്ന് സൂചന. നിലവിൽ നാല് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളിൽ രണ്ട് അംഗങ്ങൾ വീതം എൽ.ഡി.എഫിനും യു.ഡി.എഫിനും ഉണ്ടായിരുന്നു. ഇതിൽപ്പെട്ട ഒരു എൽ.ഡി.എഫ് അംഗമാണ് ചൊവ്വാഴ്ച നടന്ന അവിശ്വാസ പ്രമേയത്തിൽ കൂറുമാറി വോട്ട് ചെയ്തത്. ക്ഷേമകാര്യ ചെയർപേഴ്സനായിരുന്ന നിഷ ശശിക്കെതിരെ വോട്ടുചെയ്തവരിൽ ഒരാൾ സി.പി.എമ്മിലെ ബിന്ദു ബിജുവാണ്. അവിശ്വാസ പ്രമേയത്തെ സി.പി.എമ്മിലെ ഒരുവിഭാഗം രഹസ്യമായി പിന്തുണച്ചെന്നാണ് പാർട്ടിക്കുള്ളിൽ തന്നെ ചർച്ച. കഴിഞ്ഞ ലോക്കൽ കമ്മിറ്റി സമ്മേളനം മുതൽ മുള്ളൻകൊല്ലിയിൽ പടലപ്പിണക്കം രൂക്ഷമായിരുന്നു. ഭാരവാഹി പട്ടികയിൽ ചിലരെ തിരുകിക്കയറ്റാനുള്ള ശ്രമത്തിനെതിരെ ഒരു വിഭാഗം ശക്തമായ നിലപാടെടുത്തു. മറുവിഭാഗം ഇക്കാരണത്താൽ പ്രകടനത്തിൽ പങ്കെടുക്കാൻപോലും കൂട്ടാക്കിയില്ല. പഞ്ചായത്ത് മെംബർമാരടക്കം പ്രകടനത്തിൽ പങ്കെടുക്കാതിരുന്നത് ചർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ മേൽ ഘടകങ്ങൾ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ഇപ്പോഴും ഇതി​െൻറ അലയൊലികൾ മുള്ളൻകൊല്ലിയിൽ പ്രകടമാണ്. സി.പി.എമ്മിലെ വിഭാഗീയത ജില്ല കമ്മിറ്റിയടക്കം ചർച്ച ചെയ്തിരുന്നു. അവിശ്വാസ പ്രമേയം വിജയിക്കുമെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇതുമായി ചിലർ മുന്നോട്ടുപോയത്. എന്നാൽ, ഈ സ്ഥാനം നിലനിർത്താൻ ആവശ്യമായ കാര്യങ്ങളൊന്നും പാർട്ടിക്കുള്ളിൽനിന്നും കാര്യമായി ഉണ്ടായില്ല എന്നതി​െൻറ തെളിവാണ് ഇത് വിജയിക്കാൻ കാരണമായത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വൈകാതെ നടക്കും. ഈ സമയത്ത് സി.പി.എം നിലവിൽ കൂറുമാറിയ മെംബറോട് എന്ത് നിലപാടെടുക്കുമെന്ന കാര്യവും ഉറ്റുനോക്കുകയാണ്. ആ സമയത്ത് പാർട്ടി വിപ്പ് ലംഘിച്ചാൽ ഇവർ പാർട്ടിക്ക് പുറത്താകും. ഇത് ഇവരുടെ മെംബർ സ്ഥാനം നഷ്ടപ്പെടാൻ ഇടവരുത്തും. ഇപ്പോൾ എടുത്ത നിലപാടിന് വിരുദ്ധമായി നിന്നാൽ പഴയ സ്ഥിതിതന്നെ തുടരുകയും ചെയ്യും. അങ്ങനെ വന്നാൽ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുണ്ടാകും. ഇത്തരമൊരു ഘട്ടത്തിൽ നറുക്കെടുപ്പിലൂടെയാകും ചെയർമാനെ തിരഞ്ഞെടുക്കുക. ആറ് പഞ്ചായത്ത് അംഗങ്ങളാണ് എൽ.ഡി.എഫിന്. ഇതിൽ ഒരാൾ മാസങ്ങൾക്കുമുമ്പ് ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. ഇപ്പോൾ മറ്റൊരംഗംകൂടി പാർട്ടി വിരുദ്ധ നിലപാട് എടുത്തിരിക്കുന്നു. ഇപ്പോഴത്തെ സംഭവം വീണ്ടും ചേരിപ്പോരിലേക്ക് കാര്യങ്ങൾ കൊണ്ടുപോവുകയാണ്. ---------- ജില്ലയിലെ പ്രഥമ പ്ലാസ്റ്റിക് മാലിന്യം പൊടിക്കൽ യൂനിറ്റ് പ്രവർത്തനം തുടങ്ങി മീനങ്ങാടി: പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് മാതൃകയായി ജില്ലയിലെ ആദ്യ പ്ലാസ്റ്റിക് മാലിന്യം പൊടിക്കൽ യൂനിറ്റ് മീനങ്ങാടിയിൽ പ്രവർത്തനം തുടങ്ങി. മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജില്ല കലക്ടർ എസ്. സുഹാസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വീടുകളിലെത്തി ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മെഷീൻ ഉപയോഗിച്ച് കഴുകി പുനരുപയോഗത്തിനുള്ള പൊടിയാക്കി മാറ്റുകയാണ് ചെയ്യുക. വൃത്തിയാക്കി കഴുകി ഉണക്കിയ പ്ലാസ്റ്റിക് കവറുകൾ, കിറ്റുകൾ തുടങ്ങിയവ ഇവർ ശേഖരിക്കും. ഇവ പ്ലാസ്റ്റിക് പ്ലാൻറുകളിൽ എത്തിച്ച് പൊടിച്ച ശേഷം റോഡുകളുടെ ടാറിങ്ങിന് ഉപയോഗിക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം ഹരിത കർമസേന മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കും. ഇ-വേസ്റ്റ്, ഇലക്ട്രോണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയും ശേഖരിക്കും. മാലിന്യങ്ങൾ വീടുകളിലെത്തി ശേഖരിക്കുമ്പോൾ ചെറിയ ഫീസ് നൽകണം. ഇത്തരത്തിൽ പൊടിച്ച പ്ലാസ്റ്റിക് റോഡ് ടാറിങ്ങിന് 20 ശതമാനം ഉപയോഗിക്കുന്നതിന് സർക്കാർ അനുമതി ആയിട്ടുണ്ട്. മീനങ്ങാടി പഞ്ചായത്തിൽ സർക്കാറി​െൻറ ഹരിത കേരള മിഷ​െൻറ പ്രവർത്തനങ്ങൾക്കായി മാലിന്യ സംസ്കരണത്തിനായി 39 ലക്ഷം രൂപ നീക്കിെവച്ചിട്ടുണ്ട്. ഷ്റെഡിങ് മെഷീനും പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കുന്നതിനുള്ള മെഷീൻ സ്ഥാപിക്കുന്നതിന് എട്ടുലക്ഷം രൂപയാണ് മീനങ്ങാടി പഞ്ചായത്ത് മാറ്റിെവച്ചത്. ഒരു വാർഡിൽനിന്ന് രണ്ടുപേരെ വീതം ഉൾപ്പെടുത്തി 38 ഹരിത സേനാംഗങ്ങൾക്ക് പരിശീലനം നൽകി. മീനങ്ങാടി കൃഷിഭവനോട് ചേർന്ന് തുമ്പൂർമുഴി കമ്പോസ്റ്റ് രീതി അവലംബിച്ച് മാലിന്യ സംസ്കരണ സംവിധാനവും പഞ്ചായത്ത് പണി പൂർത്തിയാക്കി വരുകയാണ്. ചടങ്ങിൽ പഞ്ചായത്തി​െൻറ പ്ലാസ്റ്റിക് നിയന്ത്രണ ബൈലോയുടെ പ്രകാശനവും ജില്ല കലക്ടർ നിർവഹിച്ചു. പൊടിച്ച പ്ലാസ്റ്റിക് റോഡ് നിർമാണത്തിനായി പി.ഡബ്ല്യൂ.ഡി വിഭാഗത്തിന് കൈമാറി. മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ബീനാ വിജയൻ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതാശശി, ജില്ല പഞ്ചായത്തംഗം ഓമന, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. അസൈനാർ, ജില്ല പ്ലാനിങ് ഓഫിസർ ഏലിയാമ്മ നൈനാൻ, ഹരിത കേരള മിഷൻ കോഓഡിനേറ്റർ സുധീർ കൃഷ്ണൻ, ശുചിത്വ മിഷൻ കോഓഡിനേറ്റർ ജസ്റ്റിൻ, കുടുംബശ്രീ കോഓഡിനേറ്റർ സാജിത, പഞ്ചായത്ത് സെക്രട്ടറി കെ. സജീവ്, പഞ്ചായത്ത് അംഗങ്ങൾ, വിവിധ പഞ്ചായത്തുകളുടെ അധ്യക്ഷന്മാർ എന്നിവർ സംസാരിച്ചു. TUEWDL14 മീനങ്ങാടി പഞ്ചായത്തിൽ ആരംഭിച്ച പ്ലാസ്റ്റിക് ഷ്റെഡിങ് യൂനിറ്റി​െൻറ ഉദ്ഘാടനം ജില്ല കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story