Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളമുണ്ടയിൽ...

വെള്ളമുണ്ടയിൽ അടച്ചിട്ട വീടുകളില്‍ മോഷണം

text_fields
bookmark_border
- സ്വർണാഭരണങ്ങളും സ്‌കൂട്ടറും കള്ളന്മാർ കവർന്നു വെള്ളമുണ്ട: അടച്ചിട്ട വീടുകളുടെ പൂട്ടുകള്‍ കുത്തിപ്പൊളിച്ച് മോഷണം. വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോറോത്തും, ചീപ്പാടും, കിണറ്റിങ്ങലുമാണ് മോഷണം നടന്നത്. കിണറ്റിങ്ങൽ കുമ്പളക്കണ്ടി ഉസ്മാ​െൻറ വീട്ടിലും, തൊണ്ടർനാട് വില്ലേജ് ഓഫിസ് പരിസരത്തെ കക്കാട്ടുമ്മല്‍ ഹബീബ്റഹ്മാ​െൻറ വീട്ടിലും, ചീപ്പാട് ശ്രീ മുരുകാലയ ഫര്‍ണിച്ചര്‍ ഉടമ രാമ​െൻറ വീട്ടിലുമാണ് മോഷണം നടന്നത്. ഉസ്മാ​െൻറ വീട്ടിൽനിന്നും ഒന്നര പവൻ സ്വർണാഭരണങ്ങളും, രാമ​െൻറ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 12 ജി 2911 നമ്പര്‍ സ്‌കൂട്ടറും കള്ളന്മാർ കവർന്നു. ഉസ്മാനും കുടുംബവും ആശുപത്രിയിലായതിനാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. വീട്ടിനുള്ളിലെ അലമാരകളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. രാമ​െൻറ വീടി​െൻറ മുന്‍വാതില്‍ പൂട്ടു തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ സാധനങ്ങളെല്ലാം വാരി വലിച്ചിട്ടു. ഹബീബും ഭാര്യയും വിദേശത്താണ്. ഉടമസ്ഥരെത്തിയാലേ എന്തെങ്കിലും കളവു പോയിട്ടുണ്ടോയെന്ന് മനസ്സിലാവുകയുള്ളു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം സജീവമാകുന്നതി​െൻറ ഭാഗമാണിതെന്ന് സൂചനയുണ്ട്. വീട് അടച്ചിട്ട് ദൂരയാത്ര പോകുന്നവര്‍ പൊലീസില്‍ അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ കൽപറ്റ: ബ്ലോക്ക് പഞ്ചായത്തിലെ പടിഞ്ഞാറത്തറ ഡിവിഷനിലെയും തിരുനെല്ലി അപ്പപ്പാറ വാർഡിലെയും ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആർ.ഒ, എ.ആർ.ഒ, ഇ.ആർ.ഒ ജില്ല ഇൻഫർമേഷൻ ഓഫിസർ എന്നിവരുടെ യോഗം വ്യാഴാഴ്ച രാവിലെ 11ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിൽ ചേരും. തെരഞ്ഞെടുപ്പ് നോട്ടീസ് വെള്ളിയാഴ്ച പരസ്യപ്പെടുത്തും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ഒമ്പത്. നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധന ഫെബ്രുവരി 12. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14. വോട്ടെടുപ്പ് നടത്തുന്ന തീയതി ഫെബ്രുവരി 28ന് രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചുവരെ. വോട്ടെണ്ണൽ മാർച്ച് ഒന്നിന് രാവിലെ 10 മുതൽ. ജനമൈത്രി എക്സൈസ് ജില്ലയിൽ വ്യാപിപ്പിക്കും --ജില്ല കലക്ടർ കൽപറ്റ: ജില്ലയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജനമൈത്രി എക്സൈസ് സംവിധാനം മുഴുവൻ താലൂക്കിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ജില്ല കലക്ടർ എസ്. സുഹാസ്. കലക്ടറേറ്റിൽ ചേർന്ന ലഹരി വർജന മിഷൻ വിമുക്തിയുടെ ജില്ലതല പ്രവർത്തകസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി താലൂക്കിൽ ജനമൈത്രി എക്സൈസ് സംവിധാനം വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. യോഗത്തിൽ എക്സൈസ് വകുപ്പ് നടത്തിയ പ്രവർത്തനങ്ങളും വിലയിരുത്തി. ഡിസംബർ 21 മുതൽ ജനുവരി 29 വരെ എക്സൈസ് 339 റെയ്ഡുകൾ നടത്തി. 79 അബ്കാരി കേസുകളും 37 എൻ.ഡി.പി.എസ് കേസുകളും 161 കോട്പാ കേസുകളും എടുത്തിയിട്ടുണ്ട്. 122.7 ലിറ്റർ വിദേശ മദ്യം, 2.7 കി.ഗ്രാം കഞ്ചാവ്, 10.75 ലിറ്റർ ചാരായം, 539 ലിറ്റർ വാഷ്, 65 ലിറ്റർ അന്യസംസ്ഥാന വിദേശമദ്യം, 6.2 ഗ്രാം ഹാഷിഷ്, 0.18 മി.ലി എൽ.എസ്.ഡി, 3554 ലഹരി ഗുളികകൾ, 557 കി.ഗ്രാം പുകയില ഉൽപന്നങ്ങൾ എന്നിവയും എക്സൈസ് വകുപ്പ് തൊണ്ടിമുതലായി കണ്ടെത്തിയിട്ടുണ്ട്. ലഹരി വർജന മിഷ​െൻറ ഭാഗമായി സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് ഒമ്പത് ബോധവത്കരണ ക്ലാസുകളും, വിവിധ ആദിവാസി കോളനികളിൽ 76 സന്ദർശനങ്ങളും, 22 ബോധവത്കരണ ക്ലാസുകളും നടത്തിയതായും എക്സൈസ് അധികൃതർ അറിയിച്ചു. ലഹരിവിരുദ്ധ സന്ദേശ പ്രചാരണാർഥം 19 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്കായി ജില്ലതല കബഡി മത്സരം നടത്തി. മാനന്തവാടി താലൂക്കിൽ വിവിധ ആദിവാസി കോളനികളിലെ പ്ലസ്ടു, എസ്.എസ്.എൽ.സി വിജയിച്ചതും അല്ലാത്തതുമായ 35ഓളം യുവതീയുവാക്കൾക്കായി എല്ലാ ഞായറാഴ്ചകളിലും കരിയർ പരിശീലന ക്ലാസുകൾ നടത്തിവരുന്നതായും എക്സൈസ് വിഭാഗം യോഗത്തിൽ അറിയിച്ചു. മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ്, ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജി. മുരളീധരൻ നായർ, ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story