Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിക്കെതിരെ സെമിനാർ

ലഹരിക്കെതിരെ സെമിനാർ

text_fields
bookmark_border
ഫറോക്ക്: ലഹരി വ്യാപനത്തിനെതിരെ കേരള എക്സൈസ് വകുപ്പും വോയ്സ് ഓഫ് കോടമ്പുഴയും സംയുക്തമായി 'ലഹരിവിമുക്ത ജീവിതം സ്വൈരം സുന്ദരം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് കോടമ്പുഴ പ്രസിഡൻറ് രാമച്ചംകണ്ടി സുജനപാലൻ അധ്യക്ഷത വഹിച്ചു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഗിരീഷ്, ഡോ. പി.കെ. ബാലകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. കൗൺസിലർമാരായ കള്ളിയിൽ റഫീഖ്, എ.പി. ജലീൽ, കെ. സുരേഷ്, കെ. ഫൈസൽ, എക്സൈസ് സി.ഐ സുഗുണൻ, ആർ.പി. പീതാംബരൻ, ഷാജി പണിക്കർ, എൻ.സി. അബൂബക്കർ എന്നിവർ സംസാരിച്ചു. ലത്തീഫ് ചീരങ്ങോത്ത്, മുനീർ കണ്ണംപറമ്പത്ത്, കെ. അബ്ദുറഹിമാൻ, ടി.കെ. അഷ്റഫ്, യൂസഫ് പള്ളിക്കാവിൽ, ആർ. അഖിൽ, ജസീൽ മേലാത്ത്, രവി ചാത്തംപറമ്പ്, വി. ജംഷീദ്, ബഷീർ ചീരങ്ങോത്ത്, സാജിത് മുനമ്പത്ത്, പി. ഹംസ, ജംഷി കണ്ണംപറമ്പത്ത്, ടി. ഷാഹുൽ, വി. ജംഷീർ, ടി. അനസ്, ചാലിൽ ഷാനവാസ്, സി.പി. ഫിറോസ് എന്നിവർ നേതൃത്വം നൽകി. പി.എം. ഷെരീഫ് സ്വാഗതവും സി.കെ. നൗഷാദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story