Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരക്തസാക്ഷി ദിനാചരണം

രക്തസാക്ഷി ദിനാചരണം

text_fields
bookmark_border
കടലുണ്ടി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 70ാം രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ് കടലുണ്ടി മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി. വട്ടപ്പറമ്പ് ഒന്നാംപാലം സ്റ്റോപ്പിനടുത്ത് സ്ഥാപിച്ച സ്മൃതിസ്ഥാനിൽ പുഷ്പാർച്ചന നടത്തി. സി.പി. ഷൈജു അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ശിവശങ്കരൻ നായർ, രാജൻ പാലക്കര, സി.എം. സതീദേവി, കുന്നത്ത് സോമൻ, വി.ടി. വിജയൻ, രാമദാസ് പാലക്കൽ, ജോബിഷ് പിലാക്കാട്ട്, സുരേഷ് മയ്യാൻ, വി.ടി. നിഷാദ്, വൈശാഖ് പനക്കൽ, വി.ടി. ബിജുപാൽ, കെ.പി. അഖിൽ, സി.പി. രാജേഷ്, പി. ഷാൻദാസ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് പ്രതിഷേധജ്വാല ചാലിയം: ഫിഷ് ലാൻഡിങ് സ​െൻററിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാൻ കടലുണ്ടി ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. എം.കെ. രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 5.25 ലക്ഷം രൂപ അനുവദിച്ചിട്ട് ഏറെക്കാലമായിട്ടും മത്സ്യത്തൊഴിലാളികൾ ഇരുട്ടിൽ ജോലി ചെയ്യേണ്ട അവസ്ഥയാണ്. പ്രതിഷേധജ്വാല ചാലിയം മൈതാനിയിൽ നിന്നാരംഭിച്ച് ഫിഷിങ് ലാൻഡിൽ സമാപിച്ചു. സമാപനപൊതുയോഗത്തിൽ മണ്ഡലം പ്രസിഡൻറ് സി.പി. ഷൈജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. സതീദേവി ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം ശിവശങ്കരൻ നായർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ഹെബീഷ് മാമ്പയിൽ, ജോബിഷ് പിലാക്കാട്ട്, ഷാഹിദ് കടലുണ്ടി, ഹിജാസ് അഹമ്മദ്, കെ.പി. അഖിൽ, രാജൻ പാലക്കര, കുന്നത്ത് സോമൻ, വിനോദ് വട്ടപ്പറമ്പ്, വി.സി. ഷൗക്കത്ത്, ടി.കെ. കോയമോൻ, എം. ഇസ്മയിൽ, എൻ.പി. ഗഫൂർ, വി.ടി. ലത്തീഫ്, ടി.കെ. സിദ്ദിഖ്, ആസിഫ് കോട്ടക്കണ്ടി, ഫൈസൽ കോട്ടക്കണ്ടി, വി.സി. കമറുദ്ദീൻ, രാജേഷ്മുരുകല്ലിങ്ങൽ, പി. ഷാൻദാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story