Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉന്നത വിജയികൾക്ക്...

ഉന്നത വിജയികൾക്ക് അനുമോദനം

text_fields
bookmark_border
നടുവണ്ണൂർ: സംസ്ഥാന മജ്ലിസ് ഫെസ്റ്റിലും 'ഹിക്മ' ടാലൻറ് േസർച് പരീക്ഷയിലും മികച്ച വിജയം നേടിയ ഊട്ടേരി മിസ്ബാഹുൽ ഇസ്ലാം മദ്റസ വിദ്യാർഥികളെ മഹല്ല് കമ്മിറ്റിയും പി.ടി.എയും അനുമോദിച്ചു. മജ്ലിസ് മദ്റസ എജുക്കേഷൻ ബോർഡ് ഡയറക്ടർ സുശീർ ഹസൻ അനുമോദന പ്രഭാഷണം നടത്തി. കോൽക്കളി പരിശീലകൻ അബ്ബാസ് ഗുരുക്കളെ അനുമോദിച്ചു. മുഞ്ഞാറാട്ട് മൊയ്തി, പുതുശ്ശേരി ഇല്ലത്ത് അബൂബക്കർ, മൊയ്തി കല്ലിൽ വില്ല, സി. അബൂബക്കർ എന്നിവർ സമ്മാനദാനം നടത്തി. മഹല്ല് പ്രസിഡൻറ് വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാഹിദ് ഖിറാഅത്ത് നടത്തി. വി.കെ. ജബീർ സ്വാഗതവും വി.കെ. ആയിശ ടീച്ചർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story