Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:18 PM IST Updated On
date_range 30 Jan 2018 8:18 PM ISTവാർഷികാഘോഷം
text_fieldsbookmark_border
കൊയിലാണ്ടി: കൊല്ലം ചൈതന്യ െറസിഡൻറ്സ് അസോസിയേഷൻ രണ്ടാം വാർഷികാഘോഷം പ്രഫ. കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ.വി. വത്സൻ അധ്യക്ഷത വഹിച്ചു. സുകുമാരൻ നായർ ഇളയിടത്ത്, ബിന്ദു കീഴയിൽ എന്നിവർ സംസാരിച്ചു. ഉമേഷ് കൊല്ലം സ്വാഗതവും ഓട്ടൂർ പ്രകാശ് നന്ദിയും പറഞ്ഞു. ബപ്പൻകാട് റെയിൽവേ അടിപ്പാത: പ്രദേശം വെള്ളക്കെട്ട് ഭീഷണിയിൽ കൊയിലാണ്ടി: ബപ്പൻകാട് റെയിൽവേ അടിപ്പാത നിർമാണ പ്രവൃത്തിയുടെ രണ്ടാംഘട്ടം ആരംഭിച്ചതോടെ സമീപവാസികൾ കടുത്ത ആശങ്കയിൽ. നേരത്തെ ഓവുചാൽ ഉണ്ടായിരുന്ന സ്ഥലത്തുകൂടെയാണ് അടിപ്പാത നിർമിക്കുന്നത്. മഴവെള്ളം ഒഴുകിപ്പോകുന്നത് ഇതോടെ പൂർണമായും നിലക്കും. റെയിൽവേക്കു സമീപവും പയറ്റുവളപ്പിൽ, കൊരയങ്ങാടുതെരു എന്നീ പ്രദേശങ്ങളിലും വെള്ളക്കെട്ട് ഭീഷണി സൃഷ്ടിക്കും. കഴിഞ്ഞ മഴക്കാലത്ത്, നിർമാണ പ്രവൃത്തിക്കിടെ മണൽ വീണ് ഓവുചാൽ അടഞ്ഞിരുന്നു. ഇതേത്തുടർന്ന് പല വീടുകളും വെള്ളത്തിൽ മുങ്ങിയിരുന്നു. തുടർന്ന്, മണ്ണ് നീക്കംചെയ്ത് വെള്ളം ഒഴുക്കിവിടുകയായിരുന്നു. അടിപ്പാത നിർമാണം പൂർത്തിയായാൽ നിലവിലെ ഓവുചാൽ പൂർണമായും ഇല്ലാതാകും. പകരം ഓവുചാൽ നിർമിച്ചെങ്കിൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. എന്നാൽ, അടിപ്പാത നിർമാണം മാത്രമാണ് തങ്ങളുടെ ജോലിയെന്നാണ് റെയിൽവേ പറയുന്നത്. പൊതുമരാമത്ത് വകുപ്പാകട്ടെ ഇതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. അടിപ്പാത നിർമാണത്തിെൻറ ഭാഗമായി സ്ലാബ് സ്ഥാപിക്കൽ കഴിഞ്ഞ മേയിൽ പൂർത്തിയായി. അപ്രോച് റോഡ് നിർമാണ പ്രവൃത്തിയാണ് റെയിൽവേ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story