Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവങ്ങൂർ...

തിരുവങ്ങൂർ എച്ച്​.എസ്​.എസ്​ പ്രതിഭകൾക്ക്​ സ്വീകരണം

text_fields
bookmark_border
ചേമഞ്ചേരി: സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ മികവു തെളിയിച്ച തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്രതിഭകളെ പൗരാവലി അനുമോദിച്ചു. കലോത്സവത്തിൽ എ ഗ്രേഡ് നേടിയ 54 വിദ്യാർഥികളെയും സംസ്ഥാന അമേച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആറ് സ്വർണമുൾപ്പെടെ പത്ത് മെഡലുകൾ നേടിയ കുട്ടികളെയും ദേശീയതലത്തിൽ നടന്ന ശാസ്ത്രമേളയിൽ വിജയികളായവരെയുമാണ് അനുമോദിച്ചത്. ഹെഡ്മിസ്ട്രസ് ടി.കെ. മോഹനാംബിക ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച്.എം കെ. വിജിത, സ്റ്റാഫ് സെക്രട്ടറി കെ. ശാന്ത, കലോത്സവം കൺവീനർ വി. സുബൈർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. മഹേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story