Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡി.വൈ.എഫ്.ഐ ബ്ലോക്ക്...

ഡി.വൈ.എഫ്.ഐ ബ്ലോക്ക് കൺവെൻഷൻ

text_fields
bookmark_border
പേരാമ്പ്ര: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കൺവെൻഷൻ ജില്ല പ്രസിഡൻറ് എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. വി.കെ. സുനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.കെ. അജീഷ്, പി.എസ്. പ്രവീൺ, ജില്ല കമ്മിറ്റി അംഗങ്ങളായ വി.കെ. പ്രമോദ്, എം.എം. ജിജേഷ് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച പാലേരിയിൽ നടക്കുന്ന യുവജന പരേഡും ഫെബ്രുവരി 13ന് കോഴിക്കോട്ട് നടക്കുന്ന ട്രെയിൻ തടയൽ സമരവും വൻ വിജയമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു. പാട്ടെഴുത്തും പാട്ടും പേരാമ്പ്ര: നരയംകുളം ഗ്രാമീണ വായനശാല കലാസാഹിത്യ രംഗങ്ങളിലെ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിന് പാട്ടെഴുത്തും പാട്ടും പരിപാടി നടത്തി. ഗ്രാമപഞ്ചായത്തംഗം ടി.കെ. രഗിൻലാൽ ഉദ്ഘാടനം ചെയ്തു. രാജൻ നരയംകുളം അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് എൻ. ആലി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടി.കെ. പ്രിയങ്ക, ആർ. ശ്രീനന്ദന, യു.പി. അഭിജിത്ത്, അനിക എന്നിവർക്ക് ഉപഹാരം നൽകി. എ.കെ. കണാരൻ, സാരംഗി കുന്നത്ത്, ജ്യോസ്ന ജയന്ത്, മധുസൂദനൻ ചെറുക്കാട്, ടി.പി. ഷിബു, കെ. കുഞ്ഞനന്ദൻ, രഞ്ജിത്ത് ജനനായന, വി.എൻ. ഹരീഷ്, പി. ശ്രീജേഷ്, എം. ഹരിനന്ദന, പി. സജീവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story