Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:14 PM IST Updated On
date_range 30 Jan 2018 8:14 PM ISTബി സോൺ കലോത്സവം മടപ്പള്ളി ഗവ. കോളജിൽ
text_fieldsbookmark_border
ബി സോൺ കലോത്സവം മടപ്പള്ളി ഗവ. കോളജിൽ വടകര: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂനിയൻ ബി സോൺ കലോത്സവം 'ഗോർണിക്ക -2018' ഫെബ്രുവരി മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ വടകര മടപ്പള്ളി ഗവ. കോളജിൽ നടക്കും. നൂറിൽപ്പരം േകളജുകളിൽനിന്നായി മൂവായിരത്തിലേറെ കലാപ്രതിഭകൾ 95 ഇനങ്ങളിലായി മാറ്റുരക്കുന്ന കലോത്സവത്തിെൻറ വിജയത്തിനായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. അഞ്ചു വർഷത്തിന് ശേഷമാണ് കടത്തനാടിെൻറ സ്വന്തം കലാലയമായ മടപ്പള്ളി കോളജ് കലോത്സവത്തിനു ആതിഥ്യമരുളുന്നത്. ഈ മാസം 27ന് ആരംഭിച്ച മത്സരാർഥികളുടെ രജിസ്ട്രേഷൻ 30നു വൈകീട്ട് അഞ്ചുവരെ തുടരും. കലോത്സവത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ എല്ലാ കോളജുകളിലെയും യൂനിയൻ ചെയർമാൻ, യൂനിവേഴ്‌സിറ്റി യൂനിയൻ കൗൺസിലർമാർ, സ്റ്റാഫ് അഡ്വൈസർ എന്നിവരുടെ യോഗം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മടപ്പള്ളി കോളജിൽ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story