Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡോ. രാജശ്രീ വാര്യരുടെ...

ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യ കച്ചേരി ഇന്ന്

text_fields
bookmark_border
കോഴിക്കോട്: പ്രമുഖ നര്‍ത്തകി ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യ കച്ചേരി ചൊവ്വാഴ്ച വൈകീട്ട് ടാഗോര്‍ ഹാളില്‍ അരങ്ങേറും. കോഴിക്കോട് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷ​െൻറ (കല) പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് ഭരതനാട്യം അവതരിപ്പിക്കുന്നത്. ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കച്ചേരിയില്‍ ഭരതനാട്യത്തിലെ വിവിധ ഇനങ്ങള്‍ അവതരിപ്പിക്കും. ഭരതനാട്യത്തില്‍ തനതു ശൈലി വികസിപ്പിച്ചെടുത്ത രാജശ്രീ വാര്യര്‍ സ്വന്തമായി പാടി നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പ്രവേശനം പാസ് മുഖേന ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 9495893046 എന്ന നമ്പറില്‍ ബന്ധപ്പെടാം. കല സെക്രട്ടറി വിനീഷ് വിദ്യാധരൻ, ട്രഷറർ ടി.കെ. മുരളീധരന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. സുബൈർ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. ജില്ല ബോഡിബിൽഡിങ് ചാമ്പ്യൻഷിപ് കോഴിക്കോട്: ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ ഒാഫ് കോഴിക്കോട് സംഘടിപ്പിക്കുന്ന ജില്ല ബോഡിബിൽഡിങ് ചാമ്പ്യൻഷിപ് ഫെബ്രുവരി ഒന്നിന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല സ്പോർട്സ് കൗൺസിലി‍​െൻറ അംഗീകാരത്തോടെ നടത്തുന്ന മത്സരത്തിൽ സി. മധുകുമാർ സ്പോർട്സ് കൗൺസിൽ ഒബ്സർവറായി പങ്കെടുക്കും. ടൂർണമ​െൻറിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് ഗ്രേസ് മാർക്കിനും മറ്റു അംഗീകാരങ്ങൾക്കും അർഹതയുണ്ടാകും. അഡ്ഹോക് കമ്മിറ്റിയുടെ പേരിൽ മറ്റൊരു ബോഡിബിൽഡിങ് ചാമ്പ്യൻഷിപ് കോഴിക്കോട് നടക്കുന്നതിനാൽ മത്സരാർഥികൾ ശ്രദ്ധിക്കണമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. അസോ. ജില്ല പ്രസിഡൻറ് കെ. രാഗേഷ് പൂതേരി, ജന.സെക്രട്ടറി കെ. മുൻഫർ, ട്രഷറർ ഇ. നിഖിൽ, പി. റംഷി, പി. രാധാകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഒാൾ കേരള ക്രിക്കറ്റ് ടൂർണമ​െൻറ് വ്യാഴാഴ്ച മുതൽ കോഴിക്കോട്: സസെക്സ് ക്രിക്കറ്റ് അക്കാദമി സംഘടിപ്പിക്കുന്ന പിങ്ക് ബാഷ് പ്ലേവെൽ ട്രോഫി ഒാൾ കേരള ക്രിക്കറ്റ് ടൂർണമ​െൻറ് -ഫെബ്രുവരി ഒന്നു മുതൽ 23 വരെ ചാത്തമംഗലം എൻ.ഐ.ടി ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ പ്രമുഖരായ 35 ടീമുകളാണ് ടൂർണമ​െൻറിൽ പങ്കെടുക്കുക. സഞ്ജു സാംസ‍​െൻറ ടീമായ തിരുവനന്തപുരത്തെ സിക്സ് ഗൺസ് എക്സിക്യൂട്ടിവ്, ഏജിസ് ഓഫിസ്, സാൻറൺ, സ്റ്റുഡൻറ്സ് ജോളി റോവേഴ്സ് ഉൾപ്പെടെ കേരള രഞ്ജി ട്രോഫി ടീമിലെ മിക്ക കളിക്കാരും വിവിധ ടീമുകളിലായി മത്സരത്തിനെത്തും. വിജയികൾക്ക് 50,000 രൂപയും റണ്ണേഴ്സ് അപ്പിന് 30,000 രൂപയും പ്രൈസ് മണിയും ട്രോഫികളും നൽകും. വാർത്തസമ്മേളനത്തിൽ സസെക്സ് ക്രിക്കറ്റ് അക്കാദമി സെക്രട്ടറി സി. സന്തോഷ് കുമാർ, കെ.പി. ഷബിൻ പാഷാ, പി. റഹീഷ്, പി. നമിത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story