Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2018 10:29 AM IST Updated On
date_range 19 Jan 2018 10:29 AM ISTജൂബിലി നിറവിൽ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി
text_fieldsbookmark_border
കൽപറ്റ: മുട്ടിൽ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി സിൽവർജൂബിലി നിറവിൽ. ഇംഗ്ലീഷ് അക്കാദമി കാൽനൂറ്റാണ്ടു പൂർത്തിയാക്കുന്നതിെൻറ ഭാഗമായി വിപുല ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ കിൻഡർഗാർട്ടൻ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 'ബ്ലൂമിങ് ബഡ്സ് നഴ്സറി കലോത്സവം' ജനുവരി 20ന് രാവിലെ പത്തിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. റിയാലിറ്റിഷോ താരം ശ്രീഹരി ചടങ്ങിൽ മുഖ്യാതിഥിയാകും. സമാപനചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എം. നജീം ഉദ്ഘാടനം ചെയ്യും. ജില്ല, സംസ്ഥാനതല ശാസ്േത്രാത്സവങ്ങളിൽ പുരസ്കാരം നേടിയ വയനാട് സ്കൂൾ വിദ്യാർഥികളുടെയും വയനാട് സ്വദേശികളുടെയും വ്യത്യസ്തമായ നിർമിതികളും കണ്ടുപിടിത്തങ്ങളും ഉൾക്കൊള്ളിക്കുന്ന 'മെസ്മറിക് 2018 എക്സിബിഷൻ' ജനുവരി 27ന് പൂർവ വിദ്യാർഥി കൂടിയായ ജില്ല ഫോറസ്റ്റ് കൺസർവേറ്റിവ് ഓഫിസർ സജ്ന കരീം ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി മൂന്നിന് നടക്കുന്ന 'ഇൻറലിജൻഷ്യ 2018'ന്അഖില കേരള ക്വിസിന് ക്വിസ്മാസ്റ്റർമാരായ സ്നേഹജ് ശ്രീനിവാസ്, കെ. സുരേഷ്കുമാർ എന്നിവർ നേതൃത്വം നൽകും. സി.ബി.എസ്.ഇ റീജനൽ ഓഫിസർ ദിനേഷ്റാമിനെ പങ്കെടുപ്പിച്ച് ദക്ഷിണേന്ത്യയിലെ മുഴുവൻ സി.ബി.എസ്.ഇ സ്കൂളുകളിലെയും പ്രിൻസിപ്പൽമാർ, മാനേജർമാർ എന്നിവർക്കായുള്ള വിദ്യാഭ്യാസ സമ്മേളനം 'സൗത്ത് ഇന്ത്യ എജുക്കേഷനൽ സമ്മിറ്റ് 2018' ഫെബ്രുവരി 17ന് നടക്കും. ഡബ്ല്യു.എം.ഒ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒത്തുചേരലും ഇംഗ്ലീഷ് അക്കാദമി വിദ്യാർഥി-അധ്യാപകരുടെയും ഫാമിലി ഗെറ്റ്ടുഗെതറും മാർച്ച്-ഏപ്രിൽ മാസങ്ങളായി നടക്കും. ഏപ്രിൽ ആദ്യവാരം നടക്കുന്ന സിൽവർ ജൂബിലി സമ്മേളനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.കെ. ശശീന്ദ്രൻ എം.എൽ.എ, എം.ഐ. ഷാനവാസ് എം.പി, ഡോ. ശശി തരൂർ എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സ്കൂൾ പ്രിൻസിപ്പൽ സാബിറാ അബൂട്ടി, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ എൻ. സലാം, നീലിക്കണ്ടി സാദിഖ്, പി.ടി.എ പ്രസിഡൻറ് സുബൈർ ഇളകുളം, വൈസ് പ്രസിഡൻറ് ടി. കൃഷ്ണരാജ്, അഷ്റഫ് കൊട്ടാരം എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ഗ്രീൻ മൗണ്ട് സ്കൂൾ വാർഷികം പടിഞ്ഞാറത്തറ: ഗ്രീൻ മൗണ്ട് സ്കൂൾ വാർഷികം ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ നടക്കും. അന്യംനിൽക്കുന്ന മഴയെയും ജലക്ഷാമത്തെയും മുൻനിർത്തി വയനാട് ഒരു മരുഭൂമിയോ? എന്ന പ്രമേയത്തിലാണ് വാർഷികം ആഘോഷിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡൻറ് എ.പി. സ്വാദിഖ് അധ്യക്ഷത വഹിക്കും. ഡബ്ല്യു.എം.ഒ പ്രസിഡൻറ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ, സെക്രട്ടറി മായൻ മണിമ, സ്കൂൾ പ്രിൻസിപ്പൽ ഷമീർ ഗസ്സാലി തുടങ്ങിയവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story