Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2018 10:29 AM IST Updated On
date_range 19 Jan 2018 10:29 AM ISTഅന്താരാഷ്ട്ര പുഷ്പമേള 'പൂപ്പൊലി^2018' സമാപിച്ചു
text_fieldsbookmark_border
അന്താരാഷ്ട്ര പുഷ്പമേള 'പൂപ്പൊലി-2018' സമാപിച്ചു അമ്പലവയൽ: വയനാട്ടിൽ ചെറുധാന്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് കാർഷിക വികസന കർഷകക്ഷേമ മന്ത്രി വി.എസ്. സുനിൽകുമാർ. പാലക്കാട്, ഇടുക്കി ജില്ലകളിൽ നടപ്പാക്കിയ പദ്ധതി ഈ വർഷം മുതൽ വയനാട്ടിലേക്കും വ്യാപിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുഷ്പകൃഷി, സുഗന്ധ നെൽവിത്ത് സംരക്ഷണം എന്നിവക്ക് പ്രാധാന്യം നൽകിക്കൊണ്ട് വയനാട് പ്രത്യേക കാർഷിക മേഖല പ്രഖ്യാപനത്തിെൻറ ഉദ്ഘാടനം മാർച്ചിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കാർഷിക സർവകലാശാല അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജനുവരി ഒന്നിന് ആരംഭിച്ച അന്താരാഷ്ട്ര പുഷ്പമേള 'പൂപ്പൊലി-2018'െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സിെൻറ സഹകരണത്തോടെയായിരിക്കും ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ചെറുധാന്യ കൃഷി വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ ആദിവാസി കർഷകരുൾപ്പെടെയുള്ളവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പുഷ്പ കൃഷി വികസനത്തിനായി ഗവേഷണ കേന്ദ്രത്തിന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രത്യേക കാർഷിക മേഖലക്കായി മൂന്നുകോടിയും അനുവദിച്ചിട്ടുണ്ട്. ജില്ല പുഷ്പകൃഷിയുടെയും സുഗന്ധ നെൽവിത്ത് ഇനങ്ങളുടെയും മാതൃക കേന്ദ്രമായി മാറണം. ജില്ലക്കാവശ്യമായ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യാൻ കേന്ദ്രത്തെ പ്രാപ്തമാക്കും. മാർച്ചിൽ അമ്പലവയലിൽ അന്താരാഷ്ട്ര ഓർക്കിഡ് ശിൽപശാല സംഘടിപ്പിക്കും. വയനാട്ടിൽ പാരമ്പര്യ നെൽവിത്തിനങ്ങൾ കൃഷി ചെയ്യുന്ന മുഴുവൻ കർഷകർക്കും സർക്കാർ സഹായം നൽകും. ഇതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി സമഗ്ര സർവേ കൃഷി വകുപ്പിെൻറ നേതൃത്വത്തിൽ നടത്തും. ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയ പൂപ്പൊലി എല്ലാ വർഷവും ജനുവരി ഒന്നുമുതൽ 18വരെ ആയിരിക്കുമെന്നും അടുത്ത വർഷത്തിലേക്കുള്ള പ്രചാരണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മാർച്ച് 31നുള്ളിൽ ശാസ്ത്രജ്ഞർ ഉൾപ്പെടെ ഒഴിവുള്ള മുഴുവൻ തസ്തികകളും നികത്തും. വയനാട് കാർഷിക കോളജിൽ ഈ വർഷം പ്രവേശനം ആരംഭിക്കും. 'പൂപ്പൊലി ഡോട്ട് ഓർഗ്' എന്ന വെബ്സൈറ്റിെൻറയും 'പൂപ്പൊലി വയനാട്' എന്ന ഫേസ്ബുക് പേജിെൻറയും ഉദ്ഘാടനവും പൂപ്പൊലി സ്മരണികയുടെയും വാർത്ത പത്രികയുടെയും പ്രകാശനവും മന്ത്രി നിർവഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൂപ്പൊലിയിൽ മികച്ച പ്രവർത്തനം കാഴ്ചെവച്ചവർക്കുള്ള സമ്മാനം സി.കെ. ശശീന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സീതാ വിജയൻ, കറപ്പൻ, ബീനാ വിജയൻ, ഷഹർബാൻ സെയ്തലവി, കെ.എ.യു ജനറൽ കൗൺസിൽ അംഗം ചെറുവയൽ രാമൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ഗീതാരാജു, എം.യു. ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രൻ സ്വാഗതവും കാർഷിക വിജ്ഞാന കേന്ദ്രം മേധാവി േപ്രാഗ്രാം കോഓർഡിനേറ്റർ ഡോ. എൻ.ഇ. സഫിയ നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിന് മുന്നോടിയായി അമ്പലവയൽ ടൗണിൽ സാംസ്കാരിക ഘോഷയാത്ര നടന്നു. ഏകദേശം അഞ്ചുലക്ഷത്തോളം പേരാണ് ഇത്തവണ പൂപ്പൊലി കാണാനെത്തിയത്. ടിക്കറ്റ് വരുമാനം മാത്രം ഒന്നക്കോടി കവിഞ്ഞതായി ഗവേഷണകേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രൻ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി: വയനാട് സംസ്ഥാനത്ത് ഒന്നാമത് ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ നൽകിയത് പൂതാടി പഞ്ചായത്ത് കൽപറ്റ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2017--18 സാമ്പത്തിക വർഷത്തെ ലേബർ ബജറ്റിെൻറ ലക്ഷ്യം 114 ശതമാനം കവിഞ്ഞ് 25 ലക്ഷത്തിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് വയനാട് ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്. ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ നൽകിയത് പൂതാടി പഞ്ചായത്താണ്. 1.97 ലക്ഷം തൊഴിൽദിനങ്ങൾ. രണ്ടാം സ്ഥാനം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് 1.78 ലക്ഷം ദിനങ്ങൾ. മൂന്നാം സ്ഥാനം എടവക ഗ്രാമപഞ്ചായത്തിനാണ്. 1.66 ലക്ഷം തൊഴിൽ ദിനങ്ങൾ. സംസ്ഥാനത്ത് മൊത്തം 549 കുടുംബങ്ങൾക്ക് 150 ദിവസം നൽകിയതിൽ 253 കുടുംബങ്ങളും ജില്ലയിൽനിന്നാണ്. ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകിയതും ജില്ലയാണ്. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ കുടുംബങ്ങൾക്ക് 150 ദിവസം തൊഴിൽ നൽകിയത് പൊഴുതന പഞ്ചായത്താണ്, 93 കുടുംബങ്ങൾക്ക്. 3911 കുടുംബങ്ങൾക്ക് വയനാട്ടിൽ 100 ദിവസത്തിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മെറ്റീരിയൽ, ഫോക്കൽ ഏരിയ വർക്കുകൾക്ക് കൂടുതൽ പ്രാധാന്യം നൽകും. നഡേപ്പ്, വെർമി കമ്പോസ്റ്റ് ആവശ്യമുള്ള കർഷകർ ഗ്രാമപഞ്ചായത്തുകളിൽ അപേക്ഷ നൽകിയാൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച് നൽകുമെന്ന് ജോയൻറ് േപ്രാഗ്രാം കോ-ഓഡിനേറ്റർ അറിയിച്ചു. ജില്ലതല വിജിലൻസ് കമ്മിറ്റി 31ന് കലക്ടറേറ്റിൽ കൽപറ്റ: ജില്ലതല വിജിലൻസ് കമ്മിറ്റിയുടെ ൈത്രമാസ യോഗം ജനുവരി 31ന് വൈകീട്ട് നാലിന് കലക്ടറേറ്റിൽ ചേരും. അഴിമതി, സർക്കാർ പദ്ധതികളിലെ ക്രമക്കേടുകൾ, സേവനാവകാശ നിയമത്തിെൻറ ലംഘനം, ഔദ്യോഗികയിടങ്ങളിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ദൂഷ്യം എന്നിവ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും പരാതി സ്വീകരിക്കുമെന്ന് ജില്ല വിജിലൻസ് കമ്മിറ്റി കൺവീനർ അറിയിച്ചു. വൈദ്യുതി മുടങ്ങും കൽപറ്റ: പടിഞ്ഞാറത്തറ വൈദ്യുതി സെക്ഷനിലെ കൊച്ചേട്ടൻകവല, ചെമ്പകച്ചാൽ എന്നീ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കാവുംകുന്ന് കോളനി സമഗ്ര വികസന പദ്ധതി തുടങ്ങി വെള്ളമുണ്ട: അംബേദ്കർ സ്വാശ്രയ ഗ്രാമപദ്ധതി പ്രകാരം വെള്ളമുണ്ട പഞ്ചായത്തിലെ കാവുംകുന്ന് കോളനി സമഗ്ര വികസന പദ്ധതി തുടങ്ങി. ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീതാരാമൻ അധ്യക്ഷത വഹിച്ചു. ജില്ല പട്ടികജാതി വികസന ഓഫിസർ പി. സജീവ്, നിർമിതി കേന്ദ്രം ജില്ല എക്സിക്യൂട്ടിവ് സെക്രട്ടറി സാജിത്ത്, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡൻറ് പി. തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ജെ. പൈലി, കെ.കെ.സി. മൈമൂന, ലേഖ പുരുഷോത്തമൻ, എ. ജോണി, പി.എ. അസീസ്, ടി.കെ. മമ്മൂട്ടി, എ. മോയി, എം.സി. ചന്ദ്രൻ, ലീനാ ഷിബു, കെ. കൃഷ്ണൻ, പി.ഒ. മൊയ്തു, കെ. അസൈനാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story