Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2018 10:29 AM IST Updated On
date_range 19 Jan 2018 10:29 AM ISTപട്ടികജാതിക്കാർക്ക് സൗജന്യ പരിശീലനം
text_fieldsbookmark_border
കോഴിക്കോട്: സായുധസേനയിലും അർധസൈനിക പൊലീസ് വിഭാഗങ്ങളിലും ചേരാൻ ആഗ്രഹിക്കുന്ന 17നും 26നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിപ്പെട്ട എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതകളോ ഉള്ള യുവതീയുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് സൗജന്യ പരിശീലനം നൽകുന്നു. കോഴിക്കോട് പ്രീ-റിക്രൂട്ട്മെൻറ് ട്രെയിനിങ് സെൻററിൽ രണ്ട് മാസക്കാലം താമസിച്ചുകൊണ്ടുള്ളതാണ് പരിശീലനം. സൈനിക േജാലികൾക്കാവശ്യമായ ശാരീരിക യോഗ്യത നിർബന്ധം. താൽപര്യമുള്ളവർ ജനുവരി 24ന് രാവിലെ 11ന് രേഖകൾ സഹിതം എരഞ്ഞിപ്പാലത്തുള്ള പി.ആർ.ടി.സി ഒാഫിസിൽ എത്തണം. ഫോൺ: 9447469280, 9447546617.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story