Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 10:47 AM IST Updated On
date_range 18 Jan 2018 10:47 AM ISTഇ.ആർ.പി വാഹനം ഫ്ലാഗ്ഓഫ് ചെയ്തു
text_fieldsbookmark_border
കോഴിക്കോട്: പുതുതായി നിർമിച്ച കോഴിക്കോട് നഗരപാത വികസന പദ്ധതിയുടെ ആറ് റോഡുകളുടെ പരിപാലനത്തിനായി യു.എൽ.സി.എസിെൻറ ഇ.ആർ.പി (എമർജൻസി റെസ്പോൺസ് േപ്രാട്ടോകോൾ) വാഹനം ക്രിസ്ത്യൻ കോളജ് ജങ്ഷനിൽ എ. പ്രദീപ്കുമാർ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. ഇ.ആർ.പി വാഹനം കോഴിക്കോട് നഗരപാത വികസന പദ്ധതിയുടെ സംരക്ഷണത്തിനായി 24 മണിക്കൂർ പ്രവർത്തനസജ്ജമാണ്.1800 425 0163 ആണ് ടോൾഫ്രീ നമ്പർ. മിനിമം വേതനം: ഉപസമിതി തെളിവെടുപ്പ് 20ന് കോഴിക്കോട്: സംസ്ഥാനത്തെ സ്റ്റോൺ േബ്രക്കിങ്, ക്രഷിങ്, കൺസ്ട്രക്ഷൻ ഓർ മെയ്ൻറനൻസ് ഓഫ് റോഡ്സ് ആൻഡ് ബിൽഡിങ് ഓപറേഷൻസ് മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കിനിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഇൗമാസം 20ന് രാവിലെ 10.30ന് കോഴിക്കോട് ബാങ്ക് റോഡിലുള്ള വ്യാപാരഭവൻ ഹാളിൽ നടത്തും. ബന്ധപ്പെട്ട തൊഴിലാളി, തൊഴിലുടമ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കണമെന്ന് മിനിമം വേതനം ഉപദേശക സമിതി സെക്രട്ടറി അറിയിച്ചു. കാഴ്ചക്കുറവുള്ള കുട്ടികളുടെ പരിപാലനം കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ഹിയറിങ് (നിഷ്) 'കാഴ്ചക്കുറവുള്ള കുട്ടികളുടെ പരിപാലനം' വിഷയത്തിൽ ഓൺലൈൻ ബോധവത്കരണ സെമിനാർ ഇൗമാസം 20ന് രാവിലെ 10.30 മുതൽ ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസിൽ നടത്തും. കാഴ്ചക്കുറവുണ്ടാക്കുന്ന വെല്ലുവിളികളെപ്പറ്റി മാതാപിതാക്കൾക്കും ശുശ്രൂഷകർക്കും അറിവു പകരുക എന്നതാണ് ലക്ഷ്യം. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരവും ഉണ്ടാവും. ഫോൺ: 04952378920.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story