Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധംപോലും...

'പ്രതിഷേധംപോലും അനുവദിക്കാത്ത കാലം'

text_fields
bookmark_border
കോഴിക്കോട്: നാം ജീവിക്കുന്നത് പ്രതിഷേധശ്രമങ്ങൾക്കുപോലും ഇടംനൽകാത്ത കാലത്താണെന്ന് എം.എൻ. കാരശ്ശേരി. സ​െൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 225ാം വാർഷികം ആഗോള പൂർവവിദ്യാർഥിസംഗമം പ്രചാരണാർഥം നടത്തിയ 'ആരാണ് നമ്മെ ഇരുട്ടിൽ നിർത്തുന്നത്? വെളിച്ചം പരക്കട്ടെ' പരിപാടിയിൽ റാന്തൽ തെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള പൂർവവിദ്യാർഥിസംഗമത്തോടനുബന്ധിച്ച് ഗുരുവന്ദനം, പൂർവവിദ്യാർഥികളെ ആദരിക്കൽ, കലാസന്ധ്യ തുടങ്ങി വിപുലമായ പരിപാടികൾ നടക്കും. ടി. ജയരാജ്, പ്രിൻസിപ്പൽ ജോസഫ് ജോർജ്, ഗിൽബർട്ട്, സെബാസ്റ്റ്യൻ ജോൺ, ഫാ. സൂരജ് ഡൊമിനിക് എന്നിവർ സംസാരിച്ചു. ജനകീയ ശുചീകരണം കോഴിക്കോട്: കുറ്റിച്ചിറ മിഷ്കാൽ റെസിഡൻറ്സ് വെൽെഫയർ അസോസിയേഷൻ (മിർവ) കുടുംബസംഗമത്തി​െൻറ ഭാഗമായി കുറ്റിച്ചിറ, ഹൽവ ബസാർ, തെക്കുംതല പരിസരങ്ങൾ ജനപങ്കാളിത്തത്തോടെ ശുചീകരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. നഗരസഭ കൗൺസിലർ ജയശ്രീ കീർത്തി ഉദ്ഘാടനം ചെയ്തു. മിർവ പ്രസിഡൻറ് പി. മുഹമ്മദലി, ജന. സെക്രട്ടറി മുഹമ്മദ് ശുഹൈബ്, ട്രഷറർ ൈഫ്രജർ, സി.വി. ശംസുദ്ദീൻ, കെ.പി. ഷാദ്, റുബാസ്, സി.കെ. നൗഷർ, ഇ.വി. ബഷീർ, നിസാർ മൊല്ലാൻറകം, സി.എ. ആലിക്കോയ, കാസിം, കെ.വി. അബ്ദുറഹ്മാൻ, എൻ. മമ്മദ്കോയ, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story