Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകട്ടയാട്ട് റസാഖ്...

കട്ടയാട്ട് റസാഖ് മാസ്​റ്റർ മെമ്മോറിയൽ ഫുട്ബാൾ: ഫൈനൽ ഇന്ന്

text_fields
bookmark_border
കൊടിയത്തൂർ: മില്ലത്ത് മഹൽ സംഘടിപ്പിച്ച മൂന്നാമത് കട്ടയാട്ട് റസാഖ് മാസ്റ്റർ മെമ്മോറിയൽ ഫ്ലഡ് ലിറ്റ് ഫുട്ബാൾ മേളയുടെ ഫൈനൽ ചൊവ്വാഴ്ച നടക്കും. ചെറുവാടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ബ്രസീൽ ചേന്ദമംഗലൂരും അഭിലാഷ് പുവാട്ടുപറമ്പും ഏറ്റുമുട്ടും. കളിയുടെ തുടക്കം മുതലേ ദേശീയ, -വിദേശ കളിക്കാരുടെ സാന്നിധ്യം കാരണം മേന്മയുള്ള കളികൾ സമ്മാനിച്ച ടൂർണമ​െൻറ് അക്ഷരാർഥത്തിൽ നാട്ടുകാരുടെയും സമീപപ്രദേശത്തുകാരുടെയും നാട്ടുത്സവമായി രിക്കുകയാണിപ്പോൾ. മേളയിൽ മിച്ചംവരുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവാക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫൈനൽ ദിവസം നടക്കുന്ന ബംബർ നറുക്കെടുപ്പിലെ ഭാഗ്യശാലിക്ക് വിനീർ വേൾഡ് കോഴിക്കോട് നൽകുന്ന എൽ.ഇ.ഡി ടി.വി സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story