Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലിയേറ്റിവ് ദിനാചരണം

പാലിയേറ്റിവ് ദിനാചരണം

text_fields
bookmark_border
കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പാലിയേറ്റിവ് ദിനാചരണവും നിർധനരായ രോഗികൾക്കുള്ള കിറ്റ് വിതരണവും പ്രസിഡൻറ് എൻ.സി. ഉസ്സയിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് വളൻറിയർമാർക്കുള്ള ബോധവത്കരണ ക്ലാസിന് മജീദ് മാസ്റ്റർ നിരക്കുനി നേതൃത്വം നൽകി. വൈസ് പ്രസിഡൻറ് യു.പി. നഫീസ, ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂർ, പി.കെ. മൊയ്തീൻ ഹാജി, ശ്രീജ സത്യൻ, കെ.എം. ആഷിഖ് റഹ്മാൻ, റജ്ന കുറുക്കാംപൊയിൽ, ടി.പി ഇബ്രാഹീം, സരള ദാസൻ, എ.കെ. മൂസ, ചിന്നമ്മ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. കെ.കെ. അബ്ദുറഹിമാൻ സ്വാഗതവും കെ.പി. അബ്ദുശ്ശുകൂർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story