Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2018 10:32 AM IST Updated On
date_range 17 Jan 2018 10:32 AM ISTബോധവത്കരണ ക്ലാസ്സ്
text_fieldsbookmark_border
കൊടുവള്ളി: പ്രവാസിക്ഷേമ പുനരധിവാസ പദ്ധതികൾ സംബന്ധിച്ച് എസ്കോ എളേറ്റിലും നോർക്ക റൂട്ട്സും സംയുക്തമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എളേറ്റിൽ ഫോക്കസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസൈൻ ഉദ്ഘാടനം ചെയ്തു. എസ്കോ പ്രസിഡൻറ് കെ.പി. നൗഫൽ അധ്യക്ഷത വഹിച്ചു. പ്രവാസികൾക്കുള്ള ഇൻഷുറൻസ്, പെൻഷൻ, ധനസഹായ പദ്ധതികൾ, സംരംഭങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നോർക്കയിലെ കെ. ബാബുരാജൻ ക്ലാസ് എടുത്തു. എസ്കോ പ്രോജക്ട് കോഓർഡിനേറ്റർ എം.എ. റഷീദ് സ്വാഗതവും എസ്കോ ട്രഷറർ സി. ജലീൽ നന്ദിയും പറഞ്ഞു. എളമാക്കിൽ ഭഗവതിക്കാവ് തിറമഹോത്സവം കൊടുവള്ളി: നെടുമല എളമാക്കിൽ ഭഗവതിക്കാവ് തിറമഹോത്സവം 30ന് ചൊവ്വാഴ്‌ച നടക്കും. 23ന് രാവിലെ ഏഴിന് കൊടിയേറ്റം. 28ന് കലവറ നിറക്കൽ. 30ന് രാവിലെ ഒൻപതിന് കാവുണർത്തൽ, തുടർന്ന് കുളിച്ചു പുറപ്പാട്, ഉച്ചഭക്ഷണം, തണ്ണീരാമൃത്. വൈകീട്ട് മൂന്നിന് ഗുരുവെള്ളാട്ട്, തുടർന്ന് മഞ്ഞ താലപ്പൊലി, മൂർത്തിവെള്ളാട്ട്, നാഗവെള്ളാട്ട്, രാത്രി ഭക്ഷണം, തായമ്പക, അരി താലപ്പൊലി, ഭഗവതി തിറ, മൂർത്തി തിറ, ഗുളികൻ തിറ എന്നിവ ഉണ്ടാകും. നടത്തിപ്പിനായി 101 അംഗ ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി എ. ഉക്കാരൻ നായർ, എ. കേളുക്കുട്ടിനായർ, എൻ.സി. ഭാസ്കരൻ നായർ, ബാലകൃഷ്ണൻ നായർ (രക്ഷാ.), ഇ. ബാലൻ (ചെയ.), യു. സത്യനാഥ്, കെ.പി. ബാലരാമൻ, ഇ. സുരേന്ദ്രൻ, സി. കോമളം (വൈ. ചെയ.), ചോയി കോട്ടക്കൽ (കൺ.), ഇ. വിനീഷ് കുമാർ, വി.കെ. ഷൈജു, പുഷ്പകരൻ, പ്രേമ സുധ(ജോ. കൺ.), മനോജ് കളത്തിങ്ങൽ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. സമരപരിപാടിയിൽ പങ്കെടുക്കില്ല കൊടുവള്ളി: ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 17ന് അങ്കണവാടി തൊഴിലാളികൾ ഓണറേറിയം നിഷേധത്തിനെതിരെ നടത്തുന്ന സമരപരിപാടിയിൽ ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി. പങ്കെടുക്കില്ലെന്ന് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് എം.എം. രാധാമണിയും ചെയർമാൻ റഫീഖ് അഹമ്മദും അറിയിച്ചു. അന്ന് എല്ലാ അങ്കണവാടികളും തുറന്ന് പ്രവർത്തിപ്പിക്കും. എന്നാൽ, 27ന് നടത്തുന്ന സെക്രേട്ടറയേറ്റ് സമരവുമായി മുന്നോട്ടുപോവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story