Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2018 5:05 AM GMT Updated On
date_range 16 Jan 2018 5:05 AM GMTജീനിയസ് 2018- ക്വിസ് പരമ്പര: ഫാറൂഖ് കോളജിന് ഒന്നാം സ്ഥാനം
text_fieldsbookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സർവകലാശാല പബ്ലിക് റിലേഷൻസ് വിഭാഗവും ജി.ടെകും ചേർന്ന് നടത്തുന്ന ക്വിസ് പരമ്പരയായ 'ജീനിയസ് 2018'ൽ ജില്ല മത്സരത്തിൽ ഫാറൂഖ് കോളജിലെ പി.ടി. ഹനാൻ-മൃദുൽ -എം. മഹേഷ് ടീം ഒന്നാം സ്ഥാനം നേടി. ദേവഗിരി സെൻറ് ജോസഫ്സ് കോളജിലെ അശ്വതി- പി. ദേവിക ടീമിനാണ് രണ്ടാം സ്ഥാനം. കെ. ദീപക്- അമൽ -എസ്. കൃഷ്ണൻ (സാമൂതിരി ഗുരുവായൂരപ്പൻ) സഖ്യം മൂന്നാം സ്ഥാനത്തെത്തി. കെ.പി. കേശവ മേനോൻ ഹാളിൽ നടന്ന മത്സരം േപ്രാ- വൈസ് ചാൻസലർ ഡോ. പി. മോഹൻ ഉദ്ഘാടനം ചെയ്തു. സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫിസർ എം.വി. സക്കറിയ അധ്യക്ഷത വഹിച്ചു. ജി.ടെക് എ.ജി.എം തുളസീധരൻ പിള്ള, ദീപക്, സജിൻദാസ്, ബാബുരാജ്, അമീൻ തുടങ്ങിയവർ പങ്കെടുത്തു. സ്നേഹജ് ശ്രീനിവാസ് ക്വിസ് നയിച്ചു. ഒന്നാം സ്ഥാനക്കാർക്ക് 5000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപയും തൊട്ടടുത്ത മൂന്ന് ടീമുകൾക്ക് 2000 രൂപ വീതവും സമ്മാനങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story