Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2018 10:32 AM IST Updated On
date_range 16 Jan 2018 10:32 AM ISTഒാൺലൈൻ ടാക്സികളെ 'ഒാടിക്കണോ'
text_fieldsbookmark_border
കോഴിക്കോട്: കുറഞ്ഞ നിരക്കിൽ മികച്ച സേവനവുമായി വരുന്ന ഒാൺലൈൻ ടാക്സികളെ സംഘടിതമായി ചെറുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നഗരത്തിൽ സർവിസ് നടത്തുന്ന ടാക്സികൾ ഇൗടാക്കുന്ന നിരക്കിെൻറ പകുതിയും അതിൽകുറവും മാത്രം ഇൗടാക്കിയാണ് വൻകിട നഗരങ്ങളിലേതിനുപിന്നാലെ ഒാൺലൈൻ ടാക്സി കമ്പനികൾ കോഴിക്കോടും എത്തുന്നത്. എന്നാൽ, ഇൗ സേവനം ഇവിടെ വേണ്ട എന്ന തരത്തിലുള്ള ധിക്കാര സമീപനമാണ് ഒരുകൂട്ടം ടാക്സി ഡ്രൈവർമാർ സ്വീകരിക്കുന്നത് എന്നാണ് പരാതി. സ്വന്തം ഇഷ്ടപ്രകാരം 'ഒല' പോലുള്ള ഒാൺലൈൻ ടാക്സി ബുക്ക് ചെയ്ത് യാത്രചെയ്യുേമ്പാൾ വിവിധയിടങ്ങളിൽ വെച്ച് ചിലർ സംഘടിതമായി വാഹനം തടയുകയാണ്. റെയിൽവേ സ്റ്റേഷൻ, മൊഫ്യൂസിൽ ബസ്സ്റ്റാൻഡ്, ലിങ്ക് റോഡ്, കെ.എസ്.ആർ.ടി.സി തുടങ്ങിയ സ്ഥലങ്ങളിലാണ് ഒാൺലൈൻ ടാക്സികൾ കൂടുതലായി തടയുകയും ഡ്രൈവർമാരെ മാർദിക്കുകയും ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിടുകയും ചെയ്യുന്നത്. ഇത്തരം അതിക്രമങ്ങളിൽ പരാതി നൽകിയാലും ട്രേഡ് യൂനിയനുകളുടെ സമ്മർദങ്ങൾക്ക് വഴങ്ങി പൊലീസ് കർശന നടപടി സ്വീകരിക്കാത്തത് ഇക്കൂട്ടർക്ക് കൂടുതൽ പ്രചോദനമാവുകയാണ്. അക്രമം തുടർക്കഥയായതോടെ മാേങ്കാ ടാക്സികളിൽ നിരവധിയെണ്ണം ഇതിനകം സർവിസ് നിർത്തി. 'ഒല'യേയും ഇതുപോലെ 'ഒാടിക്കാനുള്ള' ശ്രമമാണ് നടക്കുന്നത്. കുറഞ്ഞ നിരക്കിൽ സർവിസ് നടത്തുന്നതാണ് ടാക്സി ഡ്രൈവർമാരെ പ്രകോപിപ്പിക്കുന്നത്. നാനോ, ഇയോൺ, അൾേട്ടാ എന്നീ കാറുകൾ ഉൾപ്പെടുന്ന മൈക്രോ വിഭാഗത്തിന് 30 രൂപയും സ്വീഫ്റ്റ്, വിസ്റ്റ കാറുകൾ ഉൾപ്പെടുന്ന മിനി ഹാച്ച്ബാക് വിഭാഗത്തിന് 35 രൂപയും സ്വിഫ്റ്റ് ഡിസയർ പോലുള്ള ഡിക്കിയുള്ള സഡാൻ വിഭാഗത്തിന് 40 രൂപയുമാണ് ഒല കമ്പനി ഇൗടാക്കുന്ന മിനിമം ചാർജ്. റെയിൽവേ സ്റ്റേഷനിൽനിന്ന് മെഡിക്കൽ കോളജിലേക്ക് - 120, ഹൈലൈറ്റ്മാൾ -120, സൈബർപാർക്ക് 120, യൂനിവേഴ്സ്റ്റി -350, രാമനാട്ടുകര -240, കുന്ദമംഗലം -280, കക്കോടി -190, മാവൂർ -390, എ.െഎ.ടി -410 എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ. നഗരത്തിൽ സർവിസ് നടത്തുന്ന ടാക്സികൾ ഇതിനേക്കാൾ കൂടുതൽ തുകയാണ് ഇൗടാക്കുന്നത്. സർക്കാർ അംഗീകരിച്ച നിരക്ക് മാത്രമാണ് തങ്ങൾ വാങ്ങുന്നത് എന്നാണ് ഇതിന് ടാക്സി ഡ്രൈവർമാർ പറയുന്നത്. എന്നാൽ, അതിലും കുറഞ്ഞ നിരക്കിലുള്ള സർവിസ് ആളുകൾക്ക് നിഷേധിക്കുന്നെതന്തിനാണെന്ന ചോദ്യത്തിന് ഇവർക്ക് കൃത്യമായ ഉത്തരമില്ല. വ്യാപക അക്രമം അഴിച്ചുവിടുന്നതിനാൽ നഗരത്തിൽ ഒാൺലൈൻ ടാക്സിക്ക് ഒാഫിസ് തുറക്കാനോ പരസ്യ ബോർഡ് സ്ഥാപിക്കാനോ കഴിയാത്ത സാഹചര്യമാണ്. നേരത്തെ നഗരത്തിലെ ഒാേട്ടാക്കാർ ആളുകളെ 'ഇൻറവ്യൂ' ചെയ്തശേഷം മാത്രം യാത്ര അനുവദിക്കുന്ന ദുരനുഭവം ഉണ്ടായിരുന്നു. അമിതകൂലി വാങ്ങുന്നതും ചില റൂട്ടുകളിൽ യാത്രപോവില്ലെന്ന നിലപാടും വ്യാപക പരാതിക്ക് ഇടയാക്കുകയും ചെയ്്തിരുന്നു. അന്നത്തെ ജില്ല കലക്ടർ ഡോ. പി.ബി. സലീമും പിന്നീടുവന്ന സിറ്റി പൊലീസ് കമീഷണർ പി. വിജയനും പ്രശ്നത്തെ േനരിട്ടത് സി.സി പെർമിറ്റില്ലാത്ത ഒാേട്ടാകൾക്ക് ഒാറഞ്ച് ഒാേട്ടാ പദവി നൽകി രാത്രിയിൽ നഗരത്തിൽ സർവിസ് നടത്താൻ അനുമതി നൽകിക്കൊണ്ടായിരുന്നു. ഇപ്പോൾ യാത്രാചെലവ് പകുതിവരെ കുറക്കാവുന്ന തരത്തിൽ സംവിധാനം വന്നപ്പോൾ അതിെൻറ പ്രയോജനം ജനങ്ങൾക്ക് നിഷേധിക്കുന്നതിനെതിരെ പരാതികൾ ഉയർന്നിട്ടും സിറ്റി പൊലീസും ജില്ല ഭരണകൂടവും കാഴ്ചക്കാരാകുന്നു എന്നാണ് ആക്ഷേപം. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് പ്രവർത്തനം തുടങ്ങിയ ഒലക്ക് സ്വന്തം വണ്ടികളില്ല. നഗര പരിധിയിലെ ടാക്സികളാണ് ഒലക്കുവേണ്ടി സർവിസ് നടത്തുന്നത്. ഒരുവർഷമെത്തുേമ്പാൾ നാൽപതോളം അക്രമണങ്ങളാണ് തങ്ങൾക്ക് നേരിടേണ്ടിവന്നത് എന്നാണ് ഒല ഡ്രൈവർമാർ പറയുന്നത്. inner box..... ഒാൺലൈൻ ടാക്സികളുടെ ഗുണം: -യാത്രാ ചെലവ് കുറവാണ് -മൊബൈൽ ആപ് വഴി ബുക്ക് ചെയ്യാം -24 മണിക്കൂറും സേവനം ലഭിക്കും -യാത്രാ നിരക്ക് മുൻകൂട്ടി അറിയാം -യാത്രാ നിരക്ക് മൊബൈലിൽ എസ്.എം.എസ് ആയിവരും -വിലപേശലില്ല, അധിക ചാർജ് ഇൗടാക്കില്ല -വാഹനത്തിെൻറ വിവരവും ൈഡ്രവറുടെ പേരും അറിയാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story