Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2018 10:35 AM IST Updated On
date_range 12 Jan 2018 10:35 AM IST127ാം വയസ്സിലും പതിവിൻ പടി പരാതികൾ
text_fieldsbookmark_border
കോഴിക്കോട്: 127ാം വയസ്സിലും പതിവ് പരാതികൾ ഉള്ളിലൊതുക്കി ടൗൺഹാൾ.ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായ ടൗൺഹാൾ 1891 ജനുവരി 12ന് ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ ഭരണ ജൂബിലി ആേഘാഷ ഭാഗമായി അന്നത്തെ മലബാർ കലക്ടർ ഡ്യുമോർഗിെൻറ നേതൃത്വത്തിലാണ് പണികഴിപ്പിച്ചത്. വളരെ പെെട്ടന്നുതന്നെ നഗരത്തിെൻറ അഭിമാനമായി മാറിയ ടൗൺഹാളിെൻറ നവീകരണം പലതവണ നടന്നെങ്കിലും പരാതികൾ പതിവിൻപടി തുടരുകയാണ്. നാടകക്കമ്പക്കാരുടെ നഗരത്തിൽ ടൗൺഹാളിൽ ഗ്രീൻ റൂമടക്കം മതിയായ സംവിധാനമില്ലെന്നതാണ് ഇവയിൽ പ്രധാനം. നേരത്തേ നവീകരിച്ച വിളക്കുകളും ഫാനുകളും മറ്റും പ്രവൃത്തിക്കാതായി. ശുചിമുറികളും പഴഞ്ചനായി. ഇൗ സാഹചര്യത്തിൽ 30 ലക്ഷത്തോളം രൂപ ചെലവിൽ നഗരസഭയുടെ നവീകരണ പ്രവൃത്തികൾ ഉടൻ തുടങ്ങും. കസേരകളും മുറ്റവും ടോയ്ലെറ്റും ഗ്രീൻ റൂമുമെല്ലാം നവീകരിക്കുകയാണ് ലക്ഷ്യം. വിക്ടോറിയ ജൂബിലിയുടെ ഭാഗമായി കോഴിക്കോടിനൊപ്പം തിരുവനന്തപുരത്ത് സ്ഥാപിച്ച ഹാളിനെ വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ.ടി ഹാൾ) എന്നു തന്നെ വിളിക്കുേമ്പാൾ കോഴിക്കോട്ടുകാർക്ക് വെറും ടൗൺഹാളാണ്. ഇ.കെ. കൃഷ്ണമേനോൻ ചെയർമാനായ ജൂബിലിയാഘോഷക്കമ്മിറ്റിയുടെ കൈവശം ആഘോഷം കഴിഞ്ഞ് ബാക്കിയായ 1750 രൂപ ചെലവിലാണ് ടൗൺഹാൾ യാഥാർഥ്യമായതെന്നാണ് ചരിത്രം. മാനാഞ്ചിറക്ക് പടിഞ്ഞാറ് വെള്ളംെകട്ടിക്കിടന്ന പട്ടത്തില്ലത്ത് പറമ്പ് എന്ന സ്ഥലം സൗജന്യമായി ടൗൺഹാൾ പണിയാനായി കൈമാറാൻ മലബാർ കലക്ടർ ഡ്യുമോർഗ് അന്നത്തെ ലാൻഡ് റവന്യൂ കമീഷന് നിർദേശം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story