Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.പി സ്കൂൾ കുട്ടികളെ...

യു.പി സ്കൂൾ കുട്ടികളെ ബസിൽ ശല്യംചെയ്ത മധ്യവയസ്കനെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു

text_fields
bookmark_border
കമ്പളക്കാട്: യു.പി സ്കൂൾ വിദ്യാർഥിനികളെ ബസിനുള്ളിൽ കയറിപിടിച്ച മധ്യവയസ്കനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. മുട്ടിൽ പരിയാരം മണക്കോടൻ അബ്ദുൽ സലീമിനെയാണ്(52) കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ പള്ളിക്കുന്നിലായിരുന്നു സംഭവം. സ്കൂൾ വിട്ട് കെ.എസ്.ആർ.ടി.സി ബസിൽ വീട്ടിലേക്ക് പോകുകയായിരുന്ന പള്ളിക്കുന്ന് ആർ.സി.യു.പി സ്കൂൾ വിദ്യാർഥിനികളെയാണ് ഇയാൾ ബസിൽ കയറുമ്പോഴും ബസിനുള്ളിൽവെച്ചും കടന്നുപിടിച്ചത്. ബസിലുണ്ടായിരുന്ന അധ്യാപകർ വിവരം അന്വേഷിക്കുന്നതിനിടയിൽ ഇയാൾ ബസിൽനിന്നും ചാടി ഇറങ്ങി ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പകച്ചുപോയ ഒരു വിദ്യാർഥിനി ഇതിനിടയിൽ കുഴഞ്ഞുവീണു. യാത്രക്കാരും നാട്ടുകാരും ഓട്ടോറിക്ഷ പിന്തുടർന്ന് പിടികൂടി ഇയാളെ കൈകാര്യം ചെയ്ത് പൊലീസിലേൽപിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയതിന് പോക്സോ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story