Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 11:21 AM IST Updated On
date_range 9 Jan 2018 11:21 AM ISTവയോജനപരിചരണരംഗത്ത് സംരംഭസാധ്യതകളുമായി കുടുംബശ്രീ
text_fieldsbookmark_border
വയോജന പരിചരണരംഗത്ത് സംരംഭസാധ്യതകളുമായി കുടുംബശ്രീ കോഴിക്കോട്: വയോജനങ്ങൾക്കായി വിവിധസേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജിറിയാട്രിക് കെയർ ഫോർ സീനിയർ സിറ്റിസൺസ് എന്ന പദ്ധതിക്ക് കുടുംബശ്രീ തുടക്കം കുറിക്കുന്നു. വൃദ്ധജനങ്ങളുടെ പരിപാലനത്തിന് പ്രത്യേകം പരിശീലനം ലഭിച്ച കുടുംബശ്രീ സംരംഭകരാണ് ജിറിയാട്രിക് കെയർ പദ്ധതിയുടെ ഭാഗമാകുക. ആദ്യഘട്ടത്തിൽ ഒരു ജില്ലയിൽ നിന്ന് കഴിവും അഭിരുചിയുമുള്ള 30 പേർക്കാണ് പരിശീലനം നൽകുക. ഇത്തരത്തിൽ സംസ്ഥാനത്ത് 420 പേർക്ക് ഈ സാമ്പത്തികവർഷം പരിശീലനം നൽകും. കേരള സർക്കാറിെൻറ തൊഴിൽവകുപ്പിെൻറ നൈപുണ്യവികസന ഏജൻസിയായ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസുമായി സഹകരിച്ച് 20 ദിവസത്തെ െറസിഡൻഷ്യൽ പരിശീലനം നൽകും. ഓരോ ജില്ലയിെലയും പരിശീലനം ലഭിച്ച കെയർഗിവർമാർ ഉൾപ്പെടുന്ന മാനേജ്മെൻറ് ടീം രൂപവത്കരിക്കുകയും സേവനം ആവശ്യമുള്ളവർക്ക് ഈ മാനേജ്മെൻറ് ടീം മുഖേന കെയർഗിവർമാരുടെ സേവനം ലഭ്യമാക്കാനുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കെയർ ഗിവർമാർക്ക് പ്രവർത്തനമികവിെൻറ അടിസ്ഥാനത്തിൽ പ്രതിമാസം 12,000 രൂപ മിനിമം വേതനം ഉറപ്പുവരുത്തിയാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ ജില്ലയിലെ നഗരപ്രദേശങ്ങളിലാണ് കെയർഗിവർ സേവനം ലഭ്യമാകുക. തുടർന്ന് സാധ്യതയുള്ള ഗ്രാമപ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കുടുംബശ്രീ അയൽക്കൂട്ടത്തിൽ അംഗമായ യുവതികൾക്കും കുടുംബശ്രീ കുടുംബാംഗമായ യുവതീയുവാക്കൾക്കുമാണ് ജിറിയാട്രിക് കെയർ ഗിവർ ആകുന്നതിനുള്ള അവസരം ലഭിക്കുക. പ്രായപരിധി 18നും 40നും മധ്യേ. പത്താം ക്ലാസ്, പ്ലസ് ടു, വി.എച്ച്.എസ്.സി സയൻസ് യോഗ്യതയുള്ളവർക്കാണ് മുൻഗണന. തിരഞ്ഞെടുക്കപ്പെടുന്നവർ വയോജനപരിപാലനവുമായി ബന്ധപ്പെട്ട് കുടുംബശ്രീ സംഘടിപ്പിക്കുന്ന െറസിഡൻഷ്യൽ പരിശീലനത്തിൽ പങ്കെടുക്കുവാൻ തയാറായിരിക്കണം. താൽപര്യമുള്ളവർ ജനുവരി 10 നുള്ളിൽ കുടുംബശ്രീ ജില്ല മിഷനിലോ അതത് ഗ്രാമപഞ്ചാത്ത്, നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഓഫിസിലോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2373066.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story