Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 11:17 AM IST Updated On
date_range 9 Jan 2018 11:17 AM ISTയു.ഡി.എഫ് പൊതുയോഗം
text_fieldsbookmark_border
കോഴിക്കോട്: കേന്ദ്ര-കേരള സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കാളൂർ റോഡ് ഏരിയ യു.ഡി.എഫ് കമ്മിറ്റി പൊതുയോഗം നടത്തി. കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിെൻറ സംസ്കാരത്തേയും ജനാധിപത്യത്തേയും മതേതരത്വത്തെയും തകർക്കാനുള്ള ആർ.എസ്.എസിെൻറയും നരേന്ദ്ര മോദി സർക്കാറിെൻറ നടപടികൾക്കെതിരെ എല്ലാ മതേതര പ്രസ്ഥാനങ്ങളും ഒന്നിച്ചു നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. എൻ.സി. മോയിൻകുട്ടി അധ്യക്ഷത വഹിച്ചു. യുവജനത ദേശീയ പ്രസിഡൻറ് സലീം മടവൂർ, സഹീർ നല്ലളം, ബ്ലോക്ക് പ്രസിഡൻറ് മനക്കൽ ശശി, കെ. സന്തോഷ്മെൻ, ഗംഗാധരൻ മുല്ലശ്ശേരി, എം.എ. നിസാർ, സിന്ധു സുനിൽകുമാർ, ടി.പി. ഷാജി തുടങ്ങിയവർ സംസാരിച്ചു. ടി.പി. മുരളീധരൻ സ്വാഗതവും കെ.എം. ഇനായത്ത് നന്ദിയും പറഞ്ഞു. സി.ഡബ്ല്യു.ആർ.ഡി.എം സന്ദർശിക്കാം കോഴിക്കോട്: ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിെൻറ 40ാം വാർഷികത്തോടനുബന്ധിച്ച് ഇൗമാസം 17, 18 തീയതികളിൽ സി.ഡബ്ല്യു.ആർ.ഡി.എം ലബോറട്ടറി സൗകര്യങ്ങൾ, ജലമ്യൂസിയം, കാലാവസ്ഥ നിരീക്ഷണ നിലയം തുടങ്ങിയവ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് സന്ദർശിക്കാനുള്ള സൗകര്യവും ഒരുക്കുന്നു. കൂടാതെ, ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരവും ഉണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ ജനുവരി 12ന് മുമ്പ് 0495 235 1869/235 1804 നമ്പരുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story