Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 11:17 AM IST Updated On
date_range 9 Jan 2018 11:17 AM ISTകക്കയം ഡാംസൈറ്റ് റോഡ് നവീകരിക്കാൻ കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രിയുടെ നിർദേശം
text_fieldsbookmark_border
ബാലുശ്ശേരി: കക്കയം ഡാം സൈറ്റ് റോഡ്് നവീകരണത്തിന് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രിയുടെ നിർദേശം. മലബാറിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രവും ജലവൈദ്യുതിപദ്ധതി കേന്ദ്രവുമായ കക്കയം ഡാംസൈറ്റിലേക്കുള്ള 14 കിലോമീറ്റർ റോഡ് നവീകരിക്കാൻ കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രി അൽേഫാൻസ് കണ്ണന്താനത്തിെൻറ നിർദേശപ്രകാരം ജില്ലകലക്ടർ യു.വി. ജോസിെൻറ നേതൃത്വത്തിൽ യോഗം വിളിച്ചു. റോഡ് നവീകരണം, പ്രദേശത്തെ ശുചീകരണം, അടിസ്ഥാന സൗകര്യവികസനപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് വിനോദസഞ്ചാര മേഖല വികസനയോഗം ചർച്ച നടത്തി. ഇടുങ്ങിയ റോഡിൽ ഇടക്കിടെയുണ്ടാകുന്ന മലയിടിച്ചിൽ കാരണം ഗതാഗതതടസ്സം പതിവായിരിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇൗ റോഡിലൂടെ സഞ്ചരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള റോഡ് അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ ശോച്യാവസ്ഥയിലാണ്. റോഡിെൻറ ഇരുവശവുമുള്ള വനപ്രദേശം കക്കയം വന്യജീവിസേങ്കതത്തിൽ പെടുന്നതാണ്. വനംവകുപ്പും കെ.എസ്.ഇ.ബിയും ഇപ്പോൾതന്നെ രണ്ടുതട്ടിൽ നിലകൊള്ളുന്നതിനാൽ വിനോദസഞ്ചാരികളുെട സുഗമമായ സന്ദർശനവും ഇവിടെ അസാധ്യമായിരിക്കുകയാണ്. റോഡ് നവീകരണം സാധ്യമായാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. വിനോദസഞ്ചാരമേഖല വികസന യോഗത്തിൽ ഡി.എഫ്.ഒ കെ. സുനിൽകുമാർ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻറ് വിൻസി തോമസ്, വൈസ് പ്രസിഡൻറ് ഒ.കെ. അമ്മദ്, ആൻഡ്രൂസ് കുട്ടിക്കാനം, ഹൈഡൽ ടൂറിസം ജോയൻറ് ഡയറക്ടർ അബ്ദുൽറഹീം, പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, ജൂനിയർ സൂപ്രണ്ട് സജീവൻ ഇരട്ടപ്പാറക്കൽ എന്നിവരും പെങ്കടുത്തു. വോളിബാൾ ടൂർണമെൻറ് തുടങ്ങി ബാലുശ്ശേരി: മേഘ പനങ്ങാടിെൻറ ആഭിമുഖ്യത്തിൽ സി.പി.സി സ്മാരക വോളിബാൾ ടൂർണമെൻറ് തുടങ്ങി. വാർഡ് അംഗം സി.പി. സബീഷ് ഉദ്ഘാടനം ചെയ്തു. വി.എം. പ്രബീഷ് അധ്യക്ഷത വഹിച്ചു. ടി.കെ. മനോജ്കുമാർ, കെ.എം. സുജേഷ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനമത്സരത്തിൽ എതിരില്ലാതെ മൂന്നു െസറ്റിന് സ്വപ്ന ബാലുശ്ശേരി വോളി അക്കാദമി നടുവണ്ണൂരിനെ പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story