Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാഷ്​ട്രീയ പ്രവർത്തനം...

'രാഷ്​ട്രീയ പ്രവർത്തനം സേവനത്തിലധിഷ്ഠിതമായിരിക്കണം'

text_fields
bookmark_border
കടമേരി: ജനസേവനത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തനമാണ് മുസ്ലിം ലീഗി​െൻറ മുഖമുദ്രയെന്ന് ജില്ല വൈസ് പ്രസിഡൻറ് എസ്.പി. കുഞ്ഞമ്മദ്. കടമേരി ശാഖ മുസ്ലിം ലീഗ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് തറമ്മൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കാട്ടിൽ മൊയ്തു, മൻസൂർ എടവലത്ത്, സി.കെ. ഗഫൂർ, ടി.കെ.കെ. ബഷീർ, ചാലിൽ മൊയ്തു ഹാജി, എം.വി. കാസിം മുസ്ലിയാർ, ഹാരിസ് എടവത്ത്, സുബൈർ ചാലിൽ എന്നിവർ സംസാരിച്ചു. ടി.കെ. ഹാരിസ് സ്വാഗതവും സി.എച്ച്. അശ്റഫ് നന്ദിയും പറഞ്ഞു. പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം കടമേരി: കർഷകർക്ക് മാസങ്ങളായി തടഞ്ഞുവെച്ച പെൻഷൻ കുടിശ്ശിക എത്രയുംപെട്ടെന്ന് വിതരണം ചെയ്യണമെന്ന് സ്വതന്ത്ര കർഷകസംഘം കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.പി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കെ. അന്ത്രു, കെ. അമ്മദ് ഹാജി, പി.പി. എം. കുനിങ്ങാട്, സി.എച്ച്. അശ്റഫ്, കെ.പി. അന്ത്രു, ചിറയിൽ മൂസ ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story