Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 11:08 AM IST Updated On
date_range 8 Jan 2018 11:08 AM ISTപ്രവാസി ലീഗ് കൺെവൻഷൻ
text_fieldsbookmark_border
വാണിമേൽ: 55 വയസ്സായ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്ന് വാണിമേൽ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രവാസ ലോകത്ത് നാൽപതോളം വർഷം പൂർത്തിയാക്കിയവരെ ആദരിച്ചു. എൻ.കെ. മൂസ ഉദ്ഘാടനം ചെയ്തു. പി. കാസിം അധ്യക്ഷത വഹിച്ചു. ഇമ്പിച്ചിമമ്മു ഹാജി, കെ. പോക്കർ ഹാജി, സി.പി. സലാം, ഇ.എ. റഹ്മാൻ, വി.കെ. കുഞ്ഞാലി, കൊറ്റാല അഷ്റഫ്, സിദ്ദിഖ്, എം.കെ. മജീദ്, ടി.കെ. അബ്ബാസ്, തെങ്ങലക്കണ്ടി അബ്ദുല്ല, നടുക്കണ്ടി മൊയ്തു, സുബൈർ തോട്ടക്കാട്, വി.പി. അമ്മത് കയമക്കണ്ടി, അമ്മത് ഹാജി എന്നിവർ സംസാരിച്ചു. അന്ത്രു കോടിയുറ സ്വാഗതവും എം. മജീദ് നന്ദിയും പറഞ്ഞു. കാർഷിക വിളകൾ വെട്ടിനശിപ്പിച്ചു വളയം: മഞ്ചാന്തറയിൽ കാർഷിക വിളകൾ സാമൂഹികദ്രോഹികൾ വെട്ടിനശിപ്പിച്ചു. കുനിയിൽ വിജയെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്തെ വാഴ, പ്ലാവ്, മരച്ചീനി, തെങ്ങിൻതൈ ഉൾപ്പെടെ കൃഷികളാണ് വെട്ടിനശിപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇത് ശ്രദ്ധയിൽപെട്ടത്. വീട്ടിനടുത്തുള്ള ഭൂമിയിലാണ് അതിക്രമം ഉണ്ടായത്. പതിനാറോളം വാഴകളും നിരവധി മരച്ചീനി തടങ്ങളുമാണ് നശിപ്പിക്കപ്പെട്ടത്. ചെക്യാട് സ്റ്റീല്‍ ബോംബ് കണ്ടെത്തി കല്ലാച്ചി: ചെക്യാട് വില്ലേജ് ഓഫിസ് പരിസരത്തെ പറമ്പില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി. പുളിയാവ് സ്വദേശി പുതിയെടുത്ത് താഴെകുനി അഹമ്മദിെൻറ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് പഴക്കമേറിയ സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് സംഭവം. വളയം എസ്.ഐ പി.എൽ. ബിനുലാലിെൻറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ബോംബ് ചേലക്കാട് ക്വാറിയിലെത്തിച്ച് നിര്‍വീര്യമാക്കി. വെടിമരുന്നും കരിങ്കല്‍ച്ചീളും നിറച്ച നിലയിലായിരുന്നു ഇത്. ഏറെ പഴക്കമുള്ളതിനാല്‍ സ്‌ഫോടന ശേഷിയില്ലെന്ന് ബോംബ് സ്‌ക്വാഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story