Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളം സഹിഷ്​ണുതയു​െട...

കേരളം സഹിഷ്​ണുതയു​െട സംസ്​ഥാനം ^മർകസ്​ സമ്മേളനം

text_fields
bookmark_border
കേരളം സഹിഷ്ണുതയുെട സംസ്ഥാനം -മർകസ് സമ്മേളനം കോഴിക്കോട്: കേരളത്തില്‍ മുസ്‌ലിംകള്‍ അരക്ഷിതരാണ് എന്നതരത്തിലുള്ള ചില സാമുദായിക സംഘടനകളുടെ പ്രചാരണം ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അതിക്രമങ്ങളെ ലഘൂകരിക്കാനാണെന്ന് മർകസ് റൂബി ജൂബിലി സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതെറ്റിക്കാനുള്ള ചിലരുടെ ശ്രമത്തി​െൻറ ഭാഗമാണിത്. ഇന്ത്യയില്‍ ഏറ്റവുമധികം ആഭ്യന്തര കുടിയേറ്റം നടക്കുന്നത് കേരളത്തിലേക്കാണ്. ഇതിലേറെയും ന്യൂനപക്ഷ--പിന്നാക്ക ജാതി വിഭാഗത്തിൽെപട്ടവരാണെന്നത് കേരളത്തി​െൻറ സഹിഷ്ണുതാപൂര്‍ണമായ സമീപനത്തെയാണ് കാണിക്കുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അതിക്രമങ്ങളെ സംഘ്പരിവാര്‍ നടത്തുന്ന വ്യവസ്ഥാപിതമായ അക്രമപരമ്പരകളെപ്പോലെ കാണുന്നത് രാഷ്ട്രീയ അജ്ഞതയാണ്. എം.ടി. വാസുദേവന്‍ നായരെപ്പോലുള്ള മതേതര വിശ്വാസികള്‍ക്കെതിരെ ഈയിടെ നടന്ന പ്രചാരണങ്ങള്‍ ഇത്തരം മനോഭാവത്തി​െൻറ തുടര്‍ച്ചയാണ്. ഐ.എസ് റിക്രൂട്ട്‌മ​െൻറ് പോലുള്ള ഭീതിദമായ സംഭവങ്ങള്‍ സംസ്ഥാനത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സമുദായത്തെ ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്ന സമീപനം സര്‍ക്കാറോ പൊതുസമൂഹമോ സ്വീകരിച്ചിട്ടില്ല എന്നത് അഭിനന്ദനാര്‍ഹമാണ്. സ്ഥാനത്തും അസ്ഥാനത്തുമുള്ള അപക്വമായ രാഷ്ട്രീയ സമീപനങ്ങള്‍ സമുദായത്തി​െൻറ സുഗമമായ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുകയേയുള്ളൂ- -പ്രമേയം വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story