Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിലനിൽപിന്​...

നിലനിൽപിന്​ പൊരുതു​േമ്പാൾ നിസാറിനൊരു താങ്ങുവേണം

text_fields
bookmark_border
*വൃക്കരോഗിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു വൈത്തിരി: ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ്, ഒരു പ്രാവശ്യത്തെ ഡയാലിസിസിനും അതി​െൻറ ഉപകരണങ്ങൾക്കും യാത്രാ െചലവിനുംകൂടി വേണ്ടിവരുന്നത് ഏകദേശം 2000 രൂപ. വൃക്കകൾ പ്രവർത്തന രഹിതമായ നിസാറിന് ഇൗ തുക കണ്ടെത്തുക നിസാരമല്ല. ആഴ്ചയിൽ ബാക്കി വരുന്ന മറ്റു നാല് ദിവസം ദേശീയപാതയോരത്തുള്ള തട്ടുകടയിൽ രാവന്തിയോളം അധ്വാനിച്ചു വേണം ഭീമമായ ഇൗ തുകയുടെ ചെറിയൊരംശമെങ്കിലും തട്ടിക്കൂട്ടിയെടുക്കാൻ. ഇവിടെനിന്നും കിട്ടുന്ന തുച്ഛവരുമാനം ത​െൻറ ചികിത്സക്കും കുടുംബത്തി​െൻറ നിത്യ ചെലവിനും തികയില്ലെന്ന് അറിയാമെങ്കിലും സുമനസ്സുകളുടെ സഹായഹസ്തം തനിക്കുനേരെ നീളുമെന്ന ശുഭപ്രതീക്ഷയിലാണ് മുപ്പത്തൊന്നുകാരനായ ഈ യുവാവ്. വയനാട് ചുരം വ്യൂ പോയൻറ് പ്രദേശത്ത് നെല്ലിക്ക കച്ചവടം നടത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് നിസാർ ജീവിച്ചിരുന്നത്. വീടെന്ന മോഹം പാതി പൂർത്തിയാക്കുകയു ചെയ്തു. അപ്പോഴാണ് വൃക്കയുടെ പ്രവർത്തനം താളം തെറ്റുന്നത്. വൃക്കകൾ രണ്ടും പ്രവർത്തന രഹിതമായതോടെ നിസാറിന് മുന്നിൽ തുടർജീവിതം ചോദ്യചിഹ്നമായി നിന്നു. എങ്കിലും, ഉമ്മ നഫീസ പകുത്ത് നൽകിയ വൃക്കകളിലൊന്നി​െൻറ കരുത്തിൽ നിസാർ വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഓട്ടോറിക്ഷ ഓടിച്ച് വരുമാന മാർഗം കണ്ടെത്തി. തുടർന്ന്, ജസ്നയെ ജീവിതസഖിയാക്കുകയും ഒരു മകളുണ്ടാകുകയും ചെയ്തു. എന്നാൽ, വെച്ചുപിടിപ്പിച്ച വൃക്കയുടെ പ്രവർത്തനത്തിൽ വീണ്ടും താളപ്പിഴകൾ വരുകയും ജീവിതം വീണ്ടും കരിനിഴലിലാകുകയും ചെയ്തു. ഇപ്പോൾ പൂക്കോട് വെറ്ററിനറി സർവകലാശാല കവാടത്തിന് അരികിൽ തട്ടുകട നടത്തുകയാണ് നിസാർ. അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്തു വരുന്നത്. സുമനസ്സുകൾ നൽകുന്ന സഹായംകൊണ്ടും ചിലരിൽനിന്നും കടം വാങ്ങിയുമാണ് ഡയാലിസിസിനു പോകുക. ഭാര്യ ജസ്നയും മൂന്ന് വയസ്സുകാരിയായ മകളും കൂടെയുണ്ടാകും. ഡയാലിസിസിനു പോകുന്ന ദിവസങ്ങളിൽ കട തുറക്കാനാകാത്തതിനാൽ ആഴ്ചയിൽ നാല് ദിവസമാണ് കട തുറക്കുക. അടുത്തിടെയായി ഡയാലിസിസ് കഴിഞ്ഞാൽ നിസാറിന് ക്ഷീണമാണ്. ഈ സമയം ജസ്‌നയാണ് കട നോക്കുക. സാധാരണ ജീവിതത്തിേലക്ക് തിരിച്ചുവരാൻ നിസാറിനെ സുമനസ്സുകൾ കനിയണം. നിസാറി​െൻറ ബാങ്ക് അക്കൗണ്ട് നമ്പർ: 0358101072817, കനറാ ബാങ്ക് വൈത്തിരി, ഐ.എഫ്.എസ്.സി കോഡ് CNRB0000358, എം.പി. നിസാർ. SATWDL5 നിസാർ ത​െൻറ തട്ടുകടയിൽ അധ്യാപക നിയമനം മാനന്തവാടി: ജി.വി.എച്ച്.എസ്.എസില്‍ ഹൈസ്കൂള്‍ വിഭാഗം എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ്, യു.പി വിഭാഗം പി.ടി ടീച്ചര്‍ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 11ന് സ്കൂള്‍ ഓഫിസില്‍ നടക്കും. ഗോത്ര വിദ്യാര്‍ഥികളുടെ പുരോഗതി ലക്ഷ്യംവെച്ച് 'തുടിച്ചെത്തം' മാനന്തവാടി: ഗോത്രവിഭാഗം വിദ്യാര്‍ഥികളുടെ സമഗ്രപുരോഗതി ലക്ഷ്യംവെച്ച് ഭൂമിക ഗോത്ര-പഠന--കലാ-കായിക-സാംസ്കാരിക വേദി സംഘടിപ്പിച്ച 'തുടിച്ചെത്തം' മാനന്തവാടി ഹൈസ്കൂളില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.കെ. തുളസീദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ പ്രദീപ ശശി, മാര്‍ക്കറ്റിങ് ഫെഡ് മുന്‍ ചെയര്‍മാന്‍ കെ.വി. മോഹനന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ശാരദ സജീവന്‍, കൗണ്‍സിലര്‍മാരായ സ്റ്റെര്‍വിന്‍ സ്റ്റാനി, ശോഭാ രാജന്‍, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. രാധാകൃഷ്ണന്‍, ജില്ല ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസര്‍ പി. വാണിദാസ്, പ്രിന്‍സിപ്പൽ എം. അബ്ദുൽ അസീസ്, എം.പി. ശശികുമാര്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, ടോണി ജോണ്‍, മൊയ്തീന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. ജോണ്‍ മാത്യു സ്വാഗതവും കണ്‍വീനര്‍ ജോസഫ് മാനുവല്‍ നന്ദിയും പറഞ്ഞു. പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനും കാര്‍ഷിക സര്‍വകലാശാല സെനറ്റ് അംഗവുമായ ചെറുവയല്‍ രാമന്‍ 'കൃഷിയും സംസ്കാരവും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പുരാവസ്തുക്കളുടെ പ്രദര്‍ശനം, 35 തരം ഇലക്കറികളുടെ ഭക്ഷണമേള, ഗോത്ര വിദ്യാർഥികള്‍ തയാറാക്കിയ 'ഓമ' കൈയെഴുത്ത് മാസികയുടെ പ്രകാശനം എന്നിവ നടന്നു. വിദ്യാലയത്തില്‍ ആറാംക്ലാസ് മുതല്‍ പ്രവേശനം നേടുന്ന ഗോത്രവിഭാഗം കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക, പഠനനിലവാരം ഉയര്‍ത്തുക, കലാ-കായിക മേഖലകളിൽ പരിശീലനം നല്‍കുക, ഗോത്രകലകളെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, ശാസ്ത്ര സാംസ്കാരിക രംഗത്ത് അറിവും അവബോധവും നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഭൂമിക പ്രവര്‍ത്തിക്കുന്നത്. SATWDL8 'തുടിച്ചെത്തം' നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story