Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതമിഴ്​നാട്ടിലെ സർക്കാർ ...

തമിഴ്​നാട്ടിലെ സർക്കാർ ബസ്​ ജീവനക്കാരുടെ പണിമുടക്ക്​ സമരം നാലാം ദിവസത്തിലേക്ക്​

text_fields
bookmark_border
കോയമ്പത്തൂർ: തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാരുടെ സമരം നാലാം ദിവസത്തിലേക്ക്. അവശ്യ സർവിസ് കണക്കിലെടുത്ത് ജീവനക്കാർ ഉടൻ ജോലിയിൽ തിരിച്ചെത്തണമെന്ന് മദ്രാസ് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ സമരത്തിലേർപ്പെട്ട മുഴുവൻ ജീവനക്കാർക്കും നോട്ടീസ് അയച്ചു. ഡ്യൂട്ടിയിൽ പ്രവേശിക്കാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. എന്നാൽ ജീവനക്കാർ സമരത്തിൽ ഉറച്ചുനിൽക്കുകയാണ്. തൊഴിലാളികളുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കുമെന്നും തൊഴിലാളി സംഘടന നേതാക്കൾ അറിയിച്ചു. ശമ്പള പരിഷ്കരണ ചർച്ച പരാജയപ്പെട്ടതോടെ ജനുവരി നാലിന് രാത്രി എട്ടോടെയാണ് 13ഒാളം ട്രേഡ് യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ ജീവനക്കാർ പണിമുടക്ക് സമരം ആരംഭിച്ചത്. താൽക്കാലികമായി ഡ്രൈവർമാരെ നിയമിച്ചാണ് കോർപറേഷൻ സമരത്തെ നേരിടുന്നത്. മിക്ക ജില്ലകളിലും 80 ശതമാനം ബസുകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകളിലും ട്രെയിനുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഒാേട്ടാറിക്ഷകളും ടാക്സികളും അമിതനിരക്ക് ഇൗടാക്കുന്നുണ്ട്. സമരം ഒത്തുതീർപ്പാക്കണമെന്ന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ ഫോണിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് സംസാരിച്ചു. ഗ്രാമീണ മേഖലയിൽ സർക്കാർ ബസുകൾ ഒാടാത്തത് ജനങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്. സൗജന്യ പാസുപയോഗിച്ച് സർക്കാർ ബസുകളിലാണ് വിദ്യാർഥികൾ സ്കൂളുകളിലേക്ക് പോയിരുന്നത്. സമരം മൂലം സ്കൂളുകളിലെ ഹാജർ നിലയും കുറഞ്ഞു. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ സമരം ചർച്ചാവിഷയമാവും. മൂന്ന് ദിവസത്തിനിടെ കോർപറേഷന് 30 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. സംസ്ഥാനമൊട്ടുക്കും 24 ബസുകൾക്കുനേരെ ഉണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് പൊലീസ് കേസടുത്തു. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി 10,000 ഏജൻറുമാരെ നിയമിച്ചു കോയമ്പത്തൂർ: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നടപ്പു സാമ്പത്തിക വർഷത്തിൽ രാജ്യത്ത് മൊത്തം 10,000 ഏജൻറുമാരെ നിയമിച്ചതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി. ശ്രീനിവാസൻ. കോയമ്പത്തൂരിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയുടെ സേവനം പരമാവധി വിപുലീകരിക്കുന്നതി​െൻറ ഭാഗമായാണ് കൂടുതൽ ഏജൻറുമാരെ നിയമിച്ചത്. ഡിസംബർ 31ന് അവസാനിക്കുന്ന ഒമ്പത് മാസത്തെ കാലയളവിൽ കമ്പനി 20 ശതമാനം വളർച്ച നേടിയതായും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 14,000 കോടിയായിരുന്നത് ഇത്തവണ 16,800 കോടിയായി ഉയർന്നു. ഡിസംബറിലെ മാത്രം വളർച്ച 26 ശതമാനമാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡി​െൻറ മൂന്ന് ലക്ഷം കോടിയുടെയും രാജസ്ഥാനിലെ നാലു കോടി ജനങ്ങളുടെ ആരോഗ്യപരിരക്ഷക്കുള്ള 1,200 കോടി പ്രീമിയം വരുന്ന ഇൻഷുറൻസും കമ്പനിക്ക് ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ബിരുദദാനം ഇന്ന് കോയമ്പത്തൂർ: അവിനാശിലിംഗം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോം സയൻസ് ആൻഡ് ഹയർ എജ്യുക്കേഷൻ ഫോർ വിമൺ 29ാമത് ബിരുദദാന ചടങ്ങ് ഞായറാഴ്ച നടക്കും. മുഖ്യാതിഥി കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമനാണ്. ചാൻസലർ ഡോ. പി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും. ൈവസ് ചാൻസലർ പ്രേമവതി വിജയൻ, ട്രസ്റ്റി മീനാക്ഷി സുന്ദരം തുടങ്ങിയവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story