Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബിരുദ വിദ്യാർഥികളുടെ...

ബിരുദ വിദ്യാർഥികളുടെ യോഗം ചൊവ്വാഴ്ച

text_fields
bookmark_border
വടകര: ഏറാമല ഗ്രാമപഞ്ചായത്തിലെ മുഴുവൻ ൈപ്രവറ്റ് ബിരുദ വിദ്യാർഥികളുടെയും (ഒന്ന്, രണ്ട്, മൂന്ന് വർഷക്കാർ ഉൾപ്പെടെ) യോഗം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഓർക്കാട്ടേരി കമ്യൂണിറ്റി ഹാളിൽ നടക്കും. യോഗത്തിൽ ബന്ധപ്പെട്ട മുഴുവൻ വിദ്യാർഥികളും പങ്കെടുക്കണമെന്ന് പ്രസിഡൻറ് എം.കെ. ഭാസ്കരൻ അറിയിച്ചു. പൂർവ വിദ്യാർഥി സംഗമം വടകര: ആയഞ്ചേരി എൽ.പി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ സംഗമം ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലബാറിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയത്തിലാണ് വിശ്വപൗരൻ വി.കെ. കൃഷ്ണമേനോൻ ഹരിശ്രീ കുറിച്ചതെന്ന് സംഘാടകർ പറഞ്ഞു. പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ ഭൗതികസൗകര്യങ്ങളൊരുക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിപുലമായ വിദ്യാർഥി സംഗമത്തിലൂടെ വികസനത്തിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകാനാണ് ലക്ഷ്യമിടുന്നത്. പാറക്കൽ അബ്ദുല്ല എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. 80 വയസ്സ് പിന്നിട്ട പൂർവവിദ്യാർഥികളെ ആദരിക്കും. സ്കൂൾ വികസന ഫണ്ടിലേക്കുള്ള ആദ്യ സംഭാവന സ്വീകരിക്കലും പൂർവ അധ്യാപകരെ ആദരിക്കലും നടക്കും. വാർത്തസമ്മേളനത്തിൽ പി. ജാഫൻ, എം.എം. സതീദേവി, കെ.എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഹൈടെക് ഓർഗാനിക് ഫാം ഉദ്ഘാടനം ചെയ്തു വടകര: നടക്കുതാഴ സർവിസ് സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ മണിയൂർ കുന്നത്തുകരയിൽ ആരംഭിക്കുന്ന ഹൈടെക് ഓർഗാനിക് ഫാം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാറക്കൽ അബ്ദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്ക് വാങ്ങിച്ച രണ്ടേക്കർ സ്ഥലത്താണ് ഫാം സ്ഥാപിച്ചത്. ആധുനിക-സാങ്കേതിക വിദ്യയും പരിമിതമായ വിഭവങ്ങളും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിൽ പരമാവധി ഉൽപാദനം നടത്താനാണ് പദ്ധതി തയാറാക്കിയത്. വിഷരഹിത പഴം-പച്ചക്കറി ഉൽപാദനം, മത്സ്യകൃഷി, പൗൾട്രി ഫാം, പശുവളർത്തൽ എന്നിവയുടെ വികസനവും വിപണനവും ലക്ഷ്യമിടുന്നുണ്ട്. ഫിഷ് പോണ്ട് മണിയൂർ പഞ്ചായത്ത് പ്രസിഡൻറ് എം. ജയപ്രഭയും പോളിഹൗസ് ജില്ല പഞ്ചായത്തംഗം ആർ. ബാലറാമും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ഇ. അരവിന്ദാക്ഷൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി, ഡോ. പി. സുശീല, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ആനന്ദവല്ലി, പഞ്ചായത്തംഗങ്ങളായ കെ.പി. കുഞ്ഞിരാമൻ, എം. വേണുഗോപാലൻ, സി. ഭാസ്കരൻ, പാലേരി രമേശൻ, കെ.പി. ബാലൻ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ, സഹകരണ സംഘം ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story