Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 11:12 AM IST Updated On
date_range 7 Jan 2018 11:12 AM ISTഹാഫിസ് സഇൗദിെൻറ സംഘടനയെ പാകിസ്താൻ കരിമ്പട്ടികയിൽ പെടുത്തി
text_fieldsbookmark_border
പട്ടികയിൽ െപടുത്തിയത് ജമാഅത്തുദ്ദഅ്വ അടക്കം 71 സംഘടനകളെ ഇസ്ലാമാബാദ്: ഭീകരർക്ക് സഹായം നൽകുന്നത് തുടരുന്നുവെന്ന് ആരോപിച്ച് യു.എസ് സഹായം നിർത്തിവെച്ചതിനു പിന്നാലെ നടപടികളുമായി പാകിസ്താൻ. മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സഇൗദിെൻറ ജമാഅത്തുദ്ദഅ്വ, ഫലാഹെ ഇൻസാനിയത്ത് എന്നിവ ഉൾപ്പെടെ 72 സംഘടനകളെ കരിമ്പട്ടികയിൽ െപടുത്തി. പാക് ആഭ്യന്തര മന്ത്രാലയമാണ് നിരോധിത സംഘടനകളുടെ പട്ടിക പുറത്തുവിട്ടത്. ഇവയെ സാമ്പത്തികമായോ മറ്റുനിലക്കോ സഹായിക്കുന്നത് ഒഴിവാക്കണമെന്നും നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നും വാർത്തക്കുറിപ്പിൽ നിർദേശം നൽകിയിട്ടുണ്ട്. ഇൗ സംഘടനകളുടെ ഫണ്ട് ശേഖരണം മാത്രമല്ല, സാമൂഹിക, ജനക്ഷേമ, രാഷ്ട്രീയ, മതപരമായ പ്രവർത്തനങ്ങൾക്കും വിലക്കേർെപ്പടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story