Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 11:12 AM IST Updated On
date_range 7 Jan 2018 11:12 AM ISTകമലാ മില്‍ തീപിടിത്തം: മുൻ ഐ.പി.എസുകാരെൻറ മകന് അറസ്റ്റില്‍
text_fieldsbookmark_border
വില്ലനായത് ഹുക്കയിലെ തീപ്പൊരി മുംബൈ: പുതുവത്സരപ്പിറവിയുടെ തലേന്ന് 14 പേരുടെ മരണത്തിനിടയാക്കിയ കമലാ മില്‍ തീപിടിത്തവുമായി ബന്ധപ്പെട്ട് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥെൻറ മകന് അറസ്റ്റില്‍. മുന്‍ പുണെ, നാഗ്പുര്‍ പൊലീസ് കമീഷണര്‍ കൗഷല്‍ പതകിെൻറ മകന് യുഗ് പതകിനെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കമലാ മില്‍ സമുച്ചയത്തിലെ കെട്ടിടങ്ങളിലൊന്നിെൻറ ടെറസില്‍ പ്രവര്‍ത്തിച്ചിരുന്ന 'വണ്‍ എബൗ', 'മൊജൊസ് ബ്രിസ്ട്രൊ' എന്നീ പബ്ബുകളിലാണ് തീപിടിത്തമുണ്ടായത്. മൊജൊസിെൻറ ഉടമകളില്‍ ഒരാളാണ് അറസ്റ്റിലായ യുഗ് പതക്. മൊജൊസിലെ ഹുക്ക പാര്‍ലറില്‍ നിന്നുണ്ടായ തീപ്പൊരിയാണ് ദുരന്തം വിതച്ച അഗ്നിബാധക്ക് കാരണമെന്ന മുംബൈ അഗ്നിശമനസേനയുടെ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് നടപടി. നേരേത്ത വണ്‍ എബൗവിലുണ്ടായ ഷോർട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പറഞ്ഞ് പബ്ബ് ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കും എതിരെ നരഹത്യകുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. വണ്‍ എബൗവില് പിറന്നാള്‍ ആഘോഷിക്കാനും മറ്റും എത്തിയവരാണ് മരിച്ചത്. തീ പടര്‍ന്നത് മൊജൊസിലെ ഹുക്കപാര്ലറില് നിന്നാണെന്ന് ദൃക്സാക്ഷി മൊഴികളുണ്ടായിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. െമാജൊസിെൻറ ഉടമകള്‍ സ്വാധീനമുള്ളവരായതിനാല്‍ പൊലീസ് തങ്ങളെ കുടുക്കുകയാണെന്ന് വണ്‍ എബൗ ഉടമകള്‍ ആരോപിച്ചിരുന്നു. അഗ്നിശമനസേനയുടെ റിപ്പോര്‍ട്ടോടെ മൊജൊസ് ഉടമകള്‍ക്ക് എതിരെയും കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. യുഗ് പതകിനൊപ്പം മറ്റ് രണ്ട് സഹ ഉടമകള്‍ക്ക് എതിരെയും പൊലീസ് കേസെടുത്തു. സംഭവസ്ഥലത്തെ ശാസ്ത്രീയപരിശോധന, ദൃക്സാക്ഷിമൊഴികള്‍, േഫാട്ടൊ, വിഡിേയാ ക്ലിപ്പുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് കെണ്ടത്തലെന്ന് അഗനിശമനസേനവൃത്തങ്ങള് പറഞ്ഞു. െമാജൊസിെൻറ കര്ട്ടണിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് തുണി, പ്ലാസ്റ്റിക്, മുള എന്നിവ കൊണ്ടുണ്ടാക്കിയ അറകളിലേക്ക് പടരുകയായിരുന്നു. ഹോട്ടല്‍, ബാര്‍, ഹുക്ക പാര്‍ലര്‍ എന്നിവക്കുള്ള ലൈസന്‍സ് മൊെജാസിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story