Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോപണം...

ആരോപണം രാഷ്​​ട്രീയപ്രേരിതമെന്ന്​ മൂപ്പൈനാട് ക്ഷീരസംഘം ഭരണസമിതി

text_fields
bookmark_border
കല്‍പറ്റ: മൂപ്പൈനാട് ക്ഷീരോല്‍പാദക സംഘത്തിനെതിരെ കുപ്രചാരണം നടത്തുന്നത് അപഹാസ്യവും അടിസ്ഥാനരഹിതവുമെന്ന് ക്ഷീരോല്‍പാദക സഹകരണസംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കിയും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളില്‍നിന്നും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതില്‍ നാളിതുവരെ ശ്രദ്ധിച്ചിട്ടുണ്ട്. ഇത്രയുംകാലം നടത്തിയ എല്ലാ പൊതുയോഗങ്ങളിലും ക്ഷീരവികസന വകുപ്പില്‍നിന്നും മില്‍മയില്‍നിന്നും ബന്ധപ്പെട്ട അധികാരികള്‍ പങ്കെടുക്കുകയും, ഇവരുടെ സാന്നിധ്യത്തിലാണ് 2016--17 വര്‍ഷത്തെ പൊതുയോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തത്. പൊതുയോഗത്തിന് മുന്നോടിയായി 15ദിവസം മുമ്പ് സംഘത്തി​െൻറ 2017-18 വര്‍ഷത്തേക്കുള്ള കരട് ബജറ്റ് നിര്‍ദേശങ്ങളും ബുക്ക് രൂപത്തിലാക്കി സംഘത്തിലെ അംഗങ്ങള്‍ക്ക് വിതരണം ചെയ്തതാണ്. മില്‍ക് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചാണ് ക്ഷീരകര്‍ഷകര്‍ക്ക് പാല്‍വില നല്‍കുന്നത്. 2004 മുതല്‍ സംഘം കണക്കുകള്‍ കൈകാര്യം ചെയ്യുന്നത് ഏകീകൃത സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ്. സെപ്റ്റംബര്‍ 23ന് നടത്തിയ പൊതുയോഗത്തില്‍ കണക്കുകള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചില അംഗങ്ങള്‍ ബഹളം വക്കുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. ക്ഷീരസംഘത്തി​െൻറ സാമ്പത്തിക ഇടപാടുകള്‍ സുതാര്യവും സത്യസന്ധവുമാണ്. സംഘത്തിലെ മുന്‍ സെക്രട്ടറിയെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതി​െൻറ പേരില്‍ പിരിച്ചുവിട്ടിരുന്നു. ഈ നടപടി ഹൈകോടതി ശരിവെച്ചിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തിയ സംഖ്യ പിരിച്ചെടുക്കുന്നതിനുള്ള നടപടി ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതില്‍ പ്രകോപിതരായാണ് ക്ഷീരസംഘത്തിനെതിരെ കുപ്രചാരണം നടത്തുന്നത്. മികച്ച പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ക്ഷീരസംഘത്തിനും ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ഒരു കൂട്ടം അംഗങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇത് രാഷ്ട്രീയപ്രേരിതവും വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇവർ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ മൂപ്പൈനാട് ക്ഷീരോല്‍പാദക സംഘം പ്രസിഡൻറ് പി.വി. പൗലോസ്, ഡയറക്ടര്‍ പി.പി. അസൈനാര്‍, സെക്രട്ടറി കുഞ്ഞമ്മ സ്‌കറിയ, വി.കെ. ജയരാജന്‍, തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു. നന്ദിതയുടെ കവിതകൾ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് കല്‍പറ്റ: മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജിലെ അധ്യാപികയായിരുന്ന നന്ദിതയുടെ കവിതകള്‍ സിനിമയാകുന്നു. സിനിമ സംവിധായകന്‍ എന്‍.എന്‍. ബൈജുവി​െൻറ നേതൃത്വത്തിലാണ് നന്ദിതയുടെ ഇംഗ്ലീഷ് കവിതകള്‍ സിനിമയാക്കുന്നത്. നന്ദിത എന്നുതന്നെ പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയതായി അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 1999ലാണ് നന്ദിത സ്വയം ജീവിതം അവസാനിപ്പിച്ചത്. ജീവിതകാലത്ത് ഡയറിയില്‍ എഴുതിസൂക്ഷിച്ച കവിതകള്‍ അവരുടെ മരണശേഷമാണ് പുറംലോകം അറിയുന്നത്. ഈ കവിതകള്‍ സമാഹരിച്ച് 2002ല്‍ 'പാപ്പിയോണ്‍' നന്ദിതയുടെ കവിതകള്‍ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതിയ നിരവധി കവിതകളില്‍നിന്ന് തിരഞ്ഞെടുത്ത നാല് ഇംഗ്ലീഷ് കവിതകളെ ആസ്പദമാക്കിയാണ് സിനിമ നിർമിക്കുന്നത്. അമ്പലപ്പുഴ ആസ്ഥാനമായ ഇലപ്പച്ച ക്രിയേഷന്‍സി​െൻറ ബാനറിലാണ് സിനിമ നിർമാണം. തിരക്കഥാകൃത്തും നടിയുമായ ഗായത്രി വിജയിയാണ് നന്ദിതയായി അഭിനയിക്കുന്നത്. നന്ദിതയുടെ സഹോദരന്‍ പ്രശാന്ത് ശ്രീധര‍​െൻറ പാട്ടും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നന്ദിതയുടെ ജീവിതവുമായി സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഒരെഴുത്തുകാരിയുടെ കവിതകളുടെ സർഗാത്മകമായ ആവിഷ്‌കാരമാണിതെന്നും അണിയറപ്രവര്‍ത്തകരില്‍ ഒരാളായ എം. ഗംഗാധരന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കഥയല്ല യഥാർഥ നന്ദിതയുടെ ജീവിതമെന്ന് സംവിധായകനായ എന്‍.എന്‍. ബൈജു പറഞ്ഞു. സുനില്‍ ചന്ദ്രന്‍ പുലിയൂരും ഈ സിനിമയില്‍ വേഷമിടുന്നുണ്ട്. വയനാട്ടിലും വാഗമണ്ണിലുമായിട്ടാണ് ചിത്രീകരണം നടക്കുന്നത്. നിർമാണത്തിലെ അപാകത; നഗരത്തിലെ റോഡ് ഇൻറർലോക്ക് തകരുന്നു *ഒരുമാസം മുമ്പ് സ്ഥാപിച്ച ഇൻറർലോക്ക് കട്ടകളാണ് ഇളകി തുടങ്ങിയത് മാനന്തവാടി: ഗതാഗതക്കുരുക്ക് പതിവായ മാനന്തവാടി നഗരത്തിലെ തകർന്നടിഞ്ഞ റോഡുകൾ തകരാത്ത വിധം നവീകരിക്കുന്നതി​െൻറ ഭാഗമായി ഒരുമാസം മുമ്പ് സ്ഥാപിച്ച ഇൻറര്‍ലോക്ക് കട്ടകൾ ഇളകി തുടങ്ങി. കോഴിക്കോട് റോഡിലേയും ഗാന്ധി പാർക്കിനേയും ബന്ധിപ്പിക്കുന്ന കെ.ടി ജങ്ഷൻ മുതല്‍ ടൗണ്‍ഹാള്‍ റോഡ് ജങ്ഷൻ വരെയുള്ള ഭാഗത്ത് പതിച്ച ഇൻറർേലാക്ക് കട്ടകളിൽ ചിലതാണ് പൊട്ടുകയും ചിലത് താഴ്ന്നുപോവുകയും ചെയ്തിരിക്കുന്നത്. 10 ദിവസംകൊണ്ട് പണി പൂർത്തിയാക്കി നവംബർ 27നാണ് റോഡ് തുറന്നുകൊടുത്തത്. ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്കകം കേടുവന്ന നിലയില്‍ ഇൻറർലോക്ക് മാറിയതോടെ പ്രവൃത്തിയിലെ അപാകതയാണ് വെളിപ്പെടുന്നത്. ഒരുകോടിയോളം രൂപയാണ് ഇൻറർലോക്കിങ് ഉള്‍പ്പെടെയുള്ള നഗരവികസനത്തിനായി െചലവഴിച്ചത്. 7000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഇൻറര്‍ലോക്ക് പതിച്ചത്. ടൗണില്‍ 10 ദിവസത്തോളം ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയാണ് പണിപൂര്‍ത്തിയാക്കിയത്. FRIWDL16 മാനന്തവാടി നഗരത്തിലെ റോഡിൽ സ്ഥാപിച്ച ഇൻറർേലാക്ക് തകർന്ന നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story