Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാനന്തവാടി, കൽപറ്റ...

മാനന്തവാടി, കൽപറ്റ ബ്ലോക്ക് പഞ്ചായത്തുകൾ ഇനി പ്രത്യേക ക്ഷീരമേഖല

text_fields
bookmark_border
p3 lead *2.5 കോടി രൂപയുടെ അധിക പദ്ധതികളാണ് നടപ്പാക്കുകയെന്ന് മന്ത്രി കെ. രാജു സുൽത്താൻ ബത്തേരി: മാനന്തവാടി, കൽപറ്റ ബ്ലോക്ക് പഞ്ചായത്തുകളെ പ്രത്യേക ക്ഷീരമേഖലയായി പ്രഖ്യാപിച്ചു. ജില്ല ക്ഷീരകർഷക സംഗമവും സുൽത്താൻ ബത്തേരി ഐസ്ക്രീം പ്ലാൻറ് ഉദ്ഘാടനവും നിർവഹിക്കവെയാണ് വനം, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി അഡ്വ. കെ. രാജു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഈ ബ്ലോക്കുകളിൽ നടപ്പാക്കുന്ന സാധാരണ ക്ഷീരപദ്ധതികൾക്ക് പുറമേ ഒരു വർഷം 50 ലക്ഷം രൂപകൂടി അധികമായി ലഭിക്കും. 2.5 കോടി രൂപയുടെ അധിക പദ്ധതികളാണ് അഞ്ചു വർഷങ്ങൾക്കൊണ്ട് മാനന്തവാടി, കൽപറ്റ ബ്ലോക്കുകളിൽ നടപ്പാക്കാൻ കഴിയുകയെന്നും മന്ത്രി പറഞ്ഞു. ക്ഷീര ഉൽപാദനത്തിലും സംഭരണത്തിലും സ്വയപര്യാപ്തത കൈവരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോർഡി​െൻറ നിർദേശ പ്രകാരമാണ് പ്രഖ്യാപനം. കന്നുകുട്ടികളെ ദത്തെടുക്കുന്ന പദ്ധതികളും ഉടനെ നടപ്പാക്കും. ന്യായമായ വില ലഭിക്കാത്തതിനാൽ കർഷകർ നിരാശയിലാണെങ്കിലും പ്രത്യാശയുടെ മേഖലയാണ് ക്ഷീരമേഖല. 2017-18 ബജറ്റിൽ 107 കോടി രൂപയാണ് മേഖലക്കായി സർക്കാർ നീക്കിവെച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമായ 300 കോടി രൂപയടക്കം 407 കോടി രൂപ ക്ഷീരമേഖലയിലെ വിവിധ പദ്ധതികൾക്കായി നടപ്പുവർഷം അനുവദിച്ചിട്ടുണ്ട്. ക്ഷീരകർഷക സമ്മേളനങ്ങളിൽനിന്ന് ഉയരുന്ന ആവശ്യങ്ങൾക്കായിരിക്കും പദ്ധതികൾ തയാറാക്കുമ്പോൾ മുന്തിയ പരിഗണന നൽകുക. അതിനാൽ കർഷക സമ്മേളനങ്ങളിൽ ക്ഷീരകർഷകരുടെ പ്രാതിനിധ്യം കൂടുതൽ വേണം. ക്ഷീര വകുപ്പിലെ ഉദ്യോഗസ്ഥർ സമയാസമയങ്ങളിൽ സംഘങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തണം. വന്യജീവികളുടെ ആക്രമണം തടയുന്നതിന് സുരക്ഷ വേലികൾ സ്ഥാപിക്കാനായി കൂടുതൽ തുക അനുവദിക്കുമെന്നും കർഷകർ നേരിടുന്ന നഷ്ടം നികത്താനുള്ള നടപടികൾക്ക് താമസം നേരിടുന്ന സാഹചര്യം ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 38 വർഷം കൊണ്ട് മിൽമ ക്ഷീരകർഷകർക്ക് നൽകിയ സംഭാവനകൾ എന്തൊക്കെയാണെന്ന് പരിശോധിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. ക്ഷീരകർഷകർ ഇല്ലെങ്കിൽ ക്ഷീരസംഘവും ക്ഷീരവകുപ്പും ഇല്ലാത്ത സാഹര്യമാണ് ഉണ്ടാകുകയെന്നും മന്ത്രി ഓർമിപ്പിച്ചു. ക്ഷീരകർഷനെയും കുടുംബാംഗങ്ങളെയും ഇൻഷൂർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലക്ക് മാത്രമായി ബാങ്ക് ആരംഭിക്കുന്ന കാര്യവും പരിഗണിക്കും. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ ക്ഷീരമേഖല സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി. വയനാട് മിൽക് ഐസ്ക്രീമി​െൻറ ആദ്യ വിൽപനയും മന്ത്രി നിർവഹിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്, ബത്തേരി നഗരസഭ ചെയർമാൻ സി.കെ. സഹദേവൻ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതാശശി, നെേന്മനി പഞ്ചായത്ത് പ്രസിഡൻറ് കറപ്പൻ, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബീന വിജയൻ, ബത്തേരി ക്ഷീരസംഘം പ്രസിഡൻറ് കെ.കെ. പൗലോസ്, ക്ഷീരവികസന ഡയറക്ടർ അബ്രഹാം ടി. ജോസഫ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ. എൻ. രാജൻ, സംസ്ഥാന ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫ് എന്നിവർ സംസാരിച്ചു. FRIWDL26MUST ജില്ല ക്ഷീരകർഷക സംഗമവും സുൽത്താൻ ബത്തേരി ഐസ്ക്രീം പ്ലാൻറ് ഉദ്ഘാടനവും നിർവഹിച്ചശേഷം മന്ത്രി കെ. രാജു ബത്തേരി ക്ഷീരസംഘത്തി​െൻറ പ്ലാൻറ് സന്ദർശിക്കുന്നു -------------------------- അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി രൂപവത്കരണം മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കും - -മന്ത്രി കെ.ടി. ജലീൽ കാട്ടിക്കുളം: പദ്ധതി നിർവഹണത്തി​െൻറ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പുതിയൊരു പാതയിലൂടെ കടന്നുപോവുകയാണെണ് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. മാർച്ച് 31ന് മുമ്പ് അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി രൂപവത്കരണവും ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരവും നേടണം. ഏപ്രിലിൽ പണികൾ ആരംഭിക്കും. ലോകബാങ്ക് സഹായത്തോടെ 2017 --18 തദ്ദേശമിത്രം പദ്ധതിയിൽ ഉൾപ്പെടുത്തി തിരുനെല്ലി ഗ്രാമപഞ്ചായത്ത് നിർമിച്ച കാട്ടിക്കുളം ബസ്സ്റ്റാൻഡിലെ പുതിയ കെട്ടിടത്തി​െൻറയും കാത്തിരിപ്പ് കേന്ദ്രത്തി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വർഷം പദ്ധതിച്ചെലവുകളുടെ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റെക്കോർഡിൽ എത്തും. ബില്ലുകൾ യഥാവിധി മാറിക്കിട്ടിയാൽ പദ്ധതിച്ചെലവ് 60 ശതമാനമായി ഉയരുമെന്ന് മന്ത്രി പറഞ്ഞു. ഒന്നേകാൽ കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ സത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാനുള്ള ഇടം, പുരുഷന്മാർക്കും ജീവനക്കാർക്കും വിശ്രമസ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മായാദേവി, ജില്ല പഞ്ചായത്ത് അംഗം എ.എൻ. പ്രഭാകരൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് ബെന്നി ജോസഫ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ, ഡാനിയൽ ജോർജ്, എം. സതീഷ് കുമാർ, ടി.വി. ഷിനോജ്, സാലി വർഗീസ്, അനന്തൻ നമ്പ്യാർ, വിജില പ്രദീപ്, എൻ.കെ. ഷബീർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. രാജീവൻ എന്നിവർ സംസാരിച്ചു. FRIWDL28MUST കാട്ടിക്കുളം ബസ്സ്റ്റാൻഡിലെ പുതിയ കെട്ടിടോദ്ഘാടനത്തിനെത്തിയ മന്ത്രി കെ.ടി. ജലീലിനെ ഉദ്ഘാടന വേദിയിലേക്ക് സ്വീകരിക്കുന്നു -------------------------------------------------------- തരിയോട് ജി.എച്ച്.എസ്.എസിന് രണ്ടുകോടി രൂപ അനുവദിക്കും കാവുംമന്ദം: തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കെട്ടിട നിർമാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി രണ്ടുകോടി രൂപ അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. തരിയോട് ജി.എച്ച്.എസ്.എസി​െൻറ വജ്ര ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്കൂൾ വികസനത്തിനുള്ള പദ്ധതിരേഖ ബ്ലോക്ക് പഞ്ചായത്ത് വഴി നൽകിയാൽ തദ്ദേശ സ്വയംഭരണ വകുപ്പുവഴി തുക അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്കൂളിലെ ശൗചാലയത്തി​െൻറ കാര്യത്തിൽ, ശുചിത്വ മിഷ​െൻറ ജില്ല ഓഫിസർ സ്കൂളിലെത്തി 10 ശൗചാലയങ്ങൾക്കുള്ള പ്ലാൻ തയാറാക്കി മിഷന് കൈമാറാൻ മന്ത്രി നിർദേശിച്ചു. ഇതിനുള്ള തുക എത്രയുംവേഗം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എസ്.ഡി.പി േപ്രാഗ്രാം വഴി പുതിയ കെട്ടിടത്തിന് ഒരുകോടി രൂപ സ്കൂളിന് അനുവദിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. കൂടാതെ, എം.എൽ.എ ഫണ്ടും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റീന സുനിൽ, ജില്ല പഞ്ചായത്ത് അംഗം കെ.ബി. നസീമ, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. ചന്ദ്രശേഖരൻ, പ്രധാനധ്യാപിക കെ.എൻ. ജ്യോതിബായ്, ജിൻസി സണ്ണി, സിന്ധു ഷിബു, സി.ടി. ചാക്കോ, ഷീജ ആൻറണി, എസ്.എസ്.എ േപ്രാഗ്രാം ഓഫിസർ ജി.എൻ. ബാബുരാജ്, പ്രിൻസിപ്പൽ പി.കെ. വാസു എന്നിവർ സംസാരിച്ചു. FRIWDL27MUST തരിയോട് ജി.എച്ച്.എസ്.എസി​െൻറ വജ്ര ജൂബിലി ആഘോഷ സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story