Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്രയിൽ...

പേരാമ്പ്രയിൽ കള്ളടാക്സികൾ തടഞ്ഞു

text_fields
bookmark_border
പേരാമ്പ്ര: വിവാഹ സൽക്കാരത്തിനെത്തിയ കള്ള ടാക്സികൾ പേരാമ്പ്രയിലെ ടാക്സി തൊഴിലാളികൾ തടഞ്ഞു. വ്യാഴാഴ്ച കൂത്താളിയിൽനിന്ന് പേരാമ്പ്രയിലെ ഓഡിറ്റോറിയത്തിൽ എത്തിയ വാഹനമാണ് തടഞ്ഞത്. തൊഴിലാളികളുടെ പരാതിയെ തുടർന്ന് രണ്ട് സ്വകാര്യവാഹനം പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ളടാക്സികളെ നിയന്ത്രിക്കുന്നതിനുവേണ്ടി ടാക്സി തൊഴിലാളികൾ സംസ്ഥാനത്ത് വാട്സ്ആപ് കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. ഭീമമായ തുക ഇൻഷൂറൻസും ടാക്സും അടച്ചാണ് ടാക്സികൾ സർവിസ് നടത്തുന്നത്. എന്നാൽ, ഇവരുടെ ഓട്ടം സ്വകാര്യ വാഹനങ്ങൾ തട്ടിയെടുക്കുകയാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story