Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅമിതമായ വൈദ്യുതി:...

അമിതമായ വൈദ്യുതി: ഗൃഹോപകരണങ്ങൾക്ക് കേടുപാട്​ സംഭവിച്ചതായി പരാതി

text_fields
bookmark_border
കൊടിയത്തൂർ: അമിതമായ വൈദ്യുതിപ്രവാഹം മൂലം ഗൃഹോപകരണങ്ങൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചതായി പരാതി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിന് കീഴിലുള്ള 70 ഓളം വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. പല വീടുകളിലെയും സംഗീത ഉപകരണങ്ങൾ അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും ലൈറ്റുകളും കത്തിനശിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ തന്നെ അമിതമായ വൈദ്യുതിപ്രവാഹം അനുഭവപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ, അധികൃതർ ഇത് ഗൗരവത്തിലെടുത്തില്ല. ഇതാണ് നാശനഷ്ടങ്ങൾ കൂടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
Show Full Article
TAGS:LOCAL NEWS 
Next Story