Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുഴ ശുചീകരണം നടത്തി

പുഴ ശുചീകരണം നടത്തി

text_fields
bookmark_border
താമരശ്ശേരി: ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പുഴകൾ മാലിന്യങ്ങൾ നീക്കി ശുചീകരിച്ചു. മഴക്കാലത്തെ കുത്തൊഴുക്കിൽ പുഴയിൽ തള്ളുന്ന മാലിന്യങ്ങൾ വേനലാകുന്നതോടെ കുറ്റിച്ചെടികളിൽ തങ്ങിക്കിടക്കുയാണ്. ഈ പ്രവർത്തനം ആവർത്തിക്കാതിരിക്കാനാണ് പുഴകൾ ഇനി മാലിന്യം പേറരുതെന്ന സന്ദേശം നൽകി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബി റെജിയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. ശുചീകരണപ്രവർത്തനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ജനാർദനൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗഫൂർ, ഷിഹാബ് പാണ്ടിക്കടവ്, മൈനേച്ച്വർ റിസോഴ്സ് മാനേജ്മ​െൻറ് പ്രതിനിധികളായ ഷാഹിദ് കുട്ടമ്പൂർ, നസീർ പാറക്കൽ, എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story