Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിലമ്പൂർ^നഞ്ചൻകോട്...

'നിലമ്പൂർ^നഞ്ചൻകോട് റെയിൽപാത ഇല്ലാതാക്കി' വയനാട് അവഗണനയുടെ നടുവിൽ ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
'നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത ഇല്ലാതാക്കി' വയനാട് അവഗണനയുടെ നടുവിൽ -ഉമ്മൻ ചാണ്ടി മീനങ്ങാടി: അടിസ്ഥാന സൗകര്യവികസനത്തിലും കാർഷിക പ്രശ്നങ്ങളിലും വയനാട് അവഗണനയുടെ നടുവിലാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി മീനങ്ങാടിയിൽ സംഘടിപ്പിച്ച കർഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രധാനവിളകളായ നെല്ല്, തേങ്ങ, റബർ തുടങ്ങിയവ ഉൽപാദിപ്പിക്കുന്ന കർഷകർ പ്രതിസന്ധിയിലാണ്. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് ഇത്തരം പ്രതിസന്ധികളുണ്ടാകുമ്പോൾ പരിഹാരനടപടികൾ സ്വീകരിക്കുമായിരുന്നു. എന്നാൽ, ഇന്ന് എൽ.ഡി.എഫ് സർക്കാർ ആശ്വാസ നടപടികളെല്ലാം നിശ്ചലമാക്കി. കാർഷിക പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനോ പരിഹാരം കാണാനോ യാതൊരു ശ്രമവും സർക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും ഫലപ്രാപ്തിയിലെത്തിയ സംരക്ഷണഭിത്തി കെട്ടുന്നതടക്കമുള്ള പദ്ധതികൾക്കായി യു.ഡി.എഫ് പ്രഖ്യാപിച്ച 500 കോടി രൂപയുടെ ബൃഹത്പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ ഈ സർക്കാറിനായില്ല. അതുകൊണ്ടുതന്നെ വയനാട്ടിലടക്കം വന്യമൃഗശല്യം തുടരുകയാണ്. യു.ഡി.എഫ് ഭരിക്കുമ്പോൾ രാത്രിയാത്ര നിരോധനം മറികടക്കാൻ നാലുതവണ ബംഗളൂരുവിലെത്തി മൂന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിലും വയനാട് ചുരം ബദൽ പാതകളുടെ കാര്യത്തിലും ഇപ്പോഴത്തെ സർക്കാർ ഇടപെടുന്നില്ല. വയനാട് മെഡിക്കൽ കോളജ് ആശുപത്രി യു.ഡി.എഫ് സർക്കാർ ഇറങ്ങുമ്പോൾ എങ്ങനെയായിരുന്നോ അതുപോലെ കിടക്കുകയാണ്. ശ്രീ ചിത്ര മെഡിക്കൽ സയൻസ് ഉപകേന്ദ്രത്തി​െൻറ അവസ്ഥയും മറിച്ചല്ല. നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയായിരുന്നു യു.ഡി.എഫ് സർക്കാർ പ്രഥമ പരിഗണന നൽകിയിരുന്നത്. എന്നാൽ, പാതയുടെ പേരുപോലും ഇല്ലാതായി. മറ്റൊരു ലൈൻ വരുന്നതിന് ആരും എതിരല്ല. എന്നാൽ, ഒരുതവണ അംഗീകരിച്ച പാത മാറ്റിവെച്ച് ആകരുത് മറ്റൊന്ന് നടപ്പാക്കേണ്ടത്. വയനാടി​െൻറ വികസനത്തിനും കേരളത്തി​െൻറ സമ്പദ്ഘടനക്കും ഏറെ ഗുണം ചെയ്യുമായിരുന്ന പദ്ധതി അട്ടിമറിച്ചത് അംഗീകരിക്കാനാവില്ല. ഇത് തിരിച്ചുപിടിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകണം. 2011ൽ ആറുമാസത്തിനുള്ളിൽ യു.ഡി.എഫ് സർക്കാർ നവീകരിച്ച വയനാട് ചുരം റോഡാണ് ഇപ്പോൾ താറുമാറായി കിടക്കുന്നത്. എല്ലാത്തരത്തിലും വയനാട് നേരിടുന്നത് കടുത്ത അവഗണനയാണെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സ്വാഗതസംഘം ചെയർമാനും കെ.പി.സി.സി എക്സിക്യുട്ടിവ് അംഗവുമായ എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കാർഷിക സെമിനാറുകളുടെ ഉദ്ഘാടനം മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ നിർവഹിച്ചു. എ.ഐ.സി.സി വക്താവ് പി.സി. ചാക്കോ വിഷയാവതരണം നടത്തി. ഡി.സി.സി. പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, മുൻമന്ത്രി പി.കെ. ജയലക്ഷ്മി, ഷാനിമോൾ ഉസ്മാൻ, ലാൽ വർഗീസ് കൽപ്പകവാടി, കെ.സി. അബു, പി.വി. ബാലചന്ദ്രൻ, എം. വേണുഗോപാൽ, സക്കീർ ഹുസൈൻ, ജോഷി സിറിയക്, കെ.കെ. അബ്രഹാം, എം.എസ്. വിശ്വനാഥൻ, എൻ.കെ. വർഗീസ്, കെ.വി. പോക്കർ ഹാജി, വി.എൻ. ശശീന്ദ്രൻ, ജോർജ് കൊട്ടാരം, ജോർജ് ജേക്കബ്, സുരേഷ് കോശി എന്നിവർ സംബന്ധിച്ചു. സർക്കാറി​െൻറ സാമ്പത്തികശേഷി നശിച്ചു -കെ. ശങ്കരനാരായണൻ മീനങ്ങാടി: കടംവാങ്ങിയ പണത്തി​െൻറ പലിശയടക്കാൻ കടം വാങ്ങുന്ന എൽ.ഡി.എഫ് സർക്കാർ വൻ അപമാനമാണെന്ന് മുൻ മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന കെ. ശങ്കരനാരായണൻ. പെൻഷനും ശമ്പളവും കൊടുക്കാൻ കടം വാങ്ങുകയാണ്. 6000 കോടിയിലധികമാണ് കടം വാങ്ങിയിരിക്കുന്നത്. രാജ്യത്തെ ഏതു സംസ്ഥാനത്തേക്കാളും പൊതുകടംമുള്ളത് കേരളത്തിലാണ്. ഇത്തരത്തിൽ കടം വാങ്ങിക്കൂട്ടി സംസ്ഥാനത്തി​െൻറ സാമ്പത്തികശേഷി നശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി സമ്മേളനവും പി.കെ. ഗോപാലന്‍ അനുസ്മരണവും കൽപറ്റ: തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ഒന്നര വർഷമായിട്ടും കെ.എസ്.ആർ.ടി.സിയിലെ അനിശ്ചിതാവസ്ഥ തുടരുകയാണ്. കൽപറ്റയില്‍ ഐ.എന്‍.ടി.യു.സി ജില്ല പ്രതിനിധി സമ്മേളനവും പി.കെ. ഗോപാലന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വേതനവും പെന്‍ഷനും സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ആക്ഷൻ പ്ലാനുണ്ടാക്കി തീര്‍പ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇൗ വിഷയങ്ങളിലൊന്നും ഇടപെടാതിരിക്കുന്ന സംസ്ഥാന സർക്കാറി​െൻറ നയം പ്രശ്നങ്ങൾ വഷളാക്കുകയാണ്. രാജ്യത്ത് പ്രതീക്ഷയോടെ നടപ്പിലാക്കിയ തൊഴിലുറപ്പു പദ്ധതിയില്‍ ഏഴു മാസങ്ങമായി വേതനം മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ്. കേന്ദ്രത്തിൽനിന്ന് പണം വാങ്ങിയെടുക്കാൻ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാർ, പദ്ധതി നടത്തിപ്പിൽ ജാഗ്രത കാട്ടുന്നില്ലെന്നും ഉമ്മൻ ചാണ്ടി ആേരാപിച്ചു. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി. ആലി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സെക്രട്ടറി പാലോട് രവി അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.സി. റോസക്കുട്ടി, പി.കെ. ജയലക്ഷ്മി, പി.വി. ബാലചന്ദ്രന്‍, കെ.എല്‍. പൗലോസ്, കെ.കെ. അബ്രഹാം, കെ.സി. അബു, സി.പി. വര്‍ഗീസ്, പി.കെ. അനില്‍കുമാര്‍, എന്‍.കെ. വര്‍ഗീസ്, വി.എ. മജീദ്, മംഗലശ്ശേരി മാധവന്‍, കെ.എം. ആലി, കെ.ഇ. വിനയന്‍, ചിന്നമ്മ ജോസ്, പി.കെ. കുഞ്ഞിമൊയ്തീന്‍, ടി.എ. റെജി തുടങ്ങിയവര്‍ സംബന്ധിച്ചു. പി.കെ. ഗോപാലന്‍ കർമധീര പുരസ്കാരം സുനില്‍ പരമേശ്വരന് ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story