Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ് ജലനിധി കുഴിയിൽ...

ബസ് ജലനിധി കുഴിയിൽ കുടുങ്ങി; യാത്രക്കാർ പെരുവഴിയിലായി

text_fields
bookmark_border
വാളാട്: കെ.എസ്.ആർ.ടി.സി ബസ് ജലനിധി പദ്ധതിയുടെ കുഴിയിൽ കുടുങ്ങിയത് കാരണം യാത്രക്കാർ വലഞ്ഞു. മാനന്തവാടിയിൽനിന്ന് വാളാട് വഴി കോഴിക്കോടേക്ക് പോകുകയായിരുന്ന ബസാണ് ബുധനാഴ്ച രാവിലെ ആറിന് കരിമ്പിൽ റോഡരികിലെ കുഴിയിൽ താഴ്ന്നുപോയത്. എതിരെവന്ന കാറിന് അരിക് നൽകുമ്പോഴാണ് ടയർ കുഴിയിലേക്ക് പോയത്. ഇതേത്തുടർന്ന് രണ്ടു മണിക്കൂർ യാത്രക്കാർ പെരുവഴിയിലായി. പിന്നീട് എട്ടു മണിയോടെ കെ.എസ്.ആർ.ടി.സിയുടെ മറ്റൊരു ബസ് എത്തിയാണ് യാത്രക്കാരെ കൊണ്ടുപോയത്. നിലവിൽ ഈ റോഡിന് വീതികുറവാണ്. ഇതുമൂലം വാഹനങ്ങൾ പ്രയാസപ്പെട്ടാണ് ഇതിലൂടെ ഓടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story