Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാംസ്കാരിക നിലയത്തിന്...

സാംസ്കാരിക നിലയത്തിന് തറക്കല്ലിട്ടു

text_fields
bookmark_border
വേളം: ചെറുകുന്നിലെ പടിഞ്ഞാറേ വീട്ടിൽ പൊക്കൻ സ്മാരക ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ചെറുകുന്ന് സാംസ്കാരിക നിലയത്തിനും ലൈബ്രറിക്കും തറക്കല്ലിട്ടു. സ്ഥലം സംഭാവന ചെയ്ത പടിഞ്ഞാറേ വീട്ടിൽ ചിരുത തറക്കല്ലിടൽ കർമം നിർവഹിച്ചു. വാർഡ് അംഗം കെ.കെ. മനോജൻ, പി.പി. ബാബു, സി. രാജീവൻ, പി.എം. ബാബു, കാപ്പുമ്മൽ ഗോപി എന്നിവർ സംബന്ധിച്ചു. ജലനിധി - ഉദ്ഘാടനം വില്ല്യാപ്പള്ളി: പഞ്ചായത്തിലെ കുട്ടോത്ത് പ്രദേശം ഉൾപ്പെടുന്ന 13ാം വാർഡിലെ രണ്ടാമത്തെ ജലനിധി പദ്ധതിയായ പൈക്കാട്ട് ഭാഗം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ആർ. ബാലറാം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സൽഗുണൻ വട്ടമ്പത്ത് സ്വാഗതവും ഇ. സുര നന്ദിയും പറഞ്ഞു. കുഞ്ഞിക്കേളു, പുത്തലത്ത് റഷീദ് ഹാജി, സഫിയ മലയിൽ, സി.എം. കണാരൻ എന്നിവർ സംസാരിച്ചു. ഘോഷയാത്രയും നടത്തി. പരിപാടികൾ ഇന്ന് കുറ്റ്യാടി ടൗൺ: സി.പി.ഐ ജില്ല സമ്മേളനത്തി​െൻറ ഭാഗമായ പുസ്തകമേള ഉദ്ഘാടനം, പി.കെ. ഗോപി -5.00
Show Full Article
TAGS:LOCAL NEWS 
Next Story