Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2018 11:14 AM IST Updated On
date_range 4 Jan 2018 11:14 AM ISTസി.പി.എം ജില്ല സമ്മേളനം: സി.പി.ഐ.യോട് 'കടക്ക് പുറത്തെന്ന്'പറയാൻ സമയമായെന്ന്
text_fieldsbookmark_border
കൊയിലാണ്ടി: സംസ്ഥാന സർക്കാറിെൻറ പ്രവർത്തനത്തെേപ്പാലും ബാധിക്കുന്ന തരത്തിൽ ബാധ്യതയായി തീർന്ന സി.പി.ഐയോട് 'കടക്ക് പുറത്തെന്ന്'പറയാൻ സമയമായെന്ന് സി.പി.എം ജില്ല സമ്മേളന പ്രതിനിധി ചർച്ചയിൽ അഭിപ്രായം ഉയർന്നു. നേരത്തെ ജില്ലയിലെ സി.പി.എം ഏരിയ സമ്മേളനങ്ങളിൽ സി.പി.ഐക്കെതിരെ ഉയർന്ന വിമർശനത്തിെൻറ രൂക്ഷമായ മുഖമാണ് ജില്ല സമ്മേളനത്തിൽ ഉണ്ടായതെന്ന് അറിയുന്നു. പ്രതിപക്ഷത്തിെൻറ റോളിലാണ് സി.പി.ഐ പ്രവർത്തിക്കുന്നതെന്നാണ് പൊതുവായ വിലയിരുത്തൽ. സി.പി.ഐ ഘടകകക്ഷിയായിട്ടുള്ള കാലത്തോളം മുന്നണി വിപുലീകരണം നടക്കില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. നേരത്തെ ഡി.ഐ.സി. ഇടതിെൻറ ഭാഗമാകാൻ ശ്രമിച്ചപ്പോഴും കേരള കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചപ്പോഴും രണ്ടാം സ്ഥാനം നഷ്ടപ്പെടുമെന്ന ഭയം കാരണം മാധ്യമങ്ങളെ ഉപയോഗിച്ച് വല്യേട്ടൻ ചമയുകയായിരുന്നു. ഇപ്പോൾ, ജെ.ഡി.യുവും ആർ.എസ്.പിയും ഇടതിെൻറ ഭാഗമാകാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ സി.പി.ഐയുടെ നെഞ്ചിടിപ്പ് കൂടുകയാണ്. പുതിയ സാഹചര്യത്തിൽ മുന്നണി വിപുലീകരണം കാലഘട്ടത്തിെൻറ ആവശ്യമാണ്. മുന്നണിമര്യാദയുടെ പേരിൽ മാത്രം ഒപ്പം നിർത്തുന്ന സി.പി.ഐ സംസ്ഥാന തലത്തിൽ മാത്രമല്ല പ്രാദേശിക തലത്തിലും പിൻതിരിപ്പൻ നിലപാടാണ് സ്വീകരിച്ചുവരുന്നത്. പ്രദേശിക തലത്തിൽ മിക്ക വിഷയങ്ങളിലും രാഷ്ട്രീയ ശത്രുക്കളുടെ കൈയിലെ ആയുധമായിമാറുകയാണ്. പലകാരണങ്ങൾകൊണ്ട് പാർട്ടിയോട് അകന്നുനിൽക്കുന്നവരെ ഒപ്പം നിർത്തി സി.പി.എം വിമർശനം നടത്തി നല്ല പിള്ള ചമയുകയാണ് സി.പി.ഐ നടത്തിവരുന്നതെന്നും അഭിപ്രായം ഉയർന്നു. മൂന്നാർ, തോമസ് ചാണ്ടി എന്നീ വിഷയങ്ങളിലെല്ലാം വർഗശത്രുക്കളുടെ പാവയായി സി.പി.ഐ മാറി. അണികളില്ലാത്ത സി.പി.ഐ നാളിതുവരെ സി.പി.എം സ്ഥാനാർഥികൾക്ക് വോട്ടുചെയ്തില്ലെന്നും നിലവിൽ അവർക്ക് നൽകിവരുന്ന സീറ്റുകൾ തിരിച്ചുപിടിക്കാൻ നടപടിയുണ്ടാവണമെന്നും ചിലർ പറഞ്ഞു. ഇതിനുപുറമെ, ജനകീയ സമരങ്ങളിൽനിന്നു മാറിനിൽക്കുന്ന പാർട്ടി നിലപാട് ദോഷം ചെയ്യുമെന്ന അഭിപ്രായപ്പെട്ടവരുണ്ട്. ഗെയിൽ വിരുദ്ധസമരം, ദേശീയപാത വികസനത്തിെൻറ പേരിൽ കുടിയൊഴിക്കപ്പെടുന്നവരുടെ ആവശ്യങ്ങൾ, മറ്റ് പ്രാദേശികമായ സമരം എന്നിവയിൽനിന്നും മാറി നിൽക്കേണ്ടിവരുന്നത് അടിത്തട്ടിലുള്ള പാർട്ടി പ്രവർത്തനത്തിന് ഏറെ വെല്ലുവിളിയുയർത്തുന്നതായി പറയുന്നു. പൊലീസ് നയം യു.ഡി.എഫ് കാലത്തിൽനിന്നു മാറിയില്ലെന്നും വിമർശനമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story