Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2018 11:14 AM IST Updated On
date_range 4 Jan 2018 11:14 AM ISTപട്ടികജാതിക്കാരിയായ വീട്ടമ്മയെ വീടുെവക്കാൻ അനുവദിക്കുന്നിെല്ലന്ന് പരാതി
text_fieldsbookmark_border
കോഴിക്കോട്: മണ്ണിട്ട് നികത്തി വീടുവെക്കാൻ ആർ.ഡി.ഒ എട്ടുവർഷം മുമ്പ് അനുമതി നൽകിയിട്ടും സി.പി.എം പ്രവർത്തകർ അകാരണമായി തടയുന്നതായി പട്ടികജാതി സമുദായക്കാരിയായ വീട്ടമ്മയുടെ പരാതി. കൊയിലാണ്ടി പന്തലായനി സ്വദേശിനി മീരാഭായ് ആണ് വാർഡ് കൗൺസിലറടക്കമുള്ള സി.പി.എം പ്രവർത്തകർക്കെതിരെ വാർത്തസമ്മേളനത്തിൽ ആക്ഷേപമുന്നയിച്ചത്. ഭർത്താവുമൊത്ത് മുംബൈയിൽ താമസിക്കുന്ന വീട്ടമ്മ റിട്ടയർമെൻറിന് ശേഷം നാട്ടിൽ വന്ന് വീടുവെക്കാനാണ് സഹോദരനിൽനിന്ന് സ്ഥലം ധനനിശ്ചയാധാരപ്രകാരം ഏറ്റെടുത്തത്. 2010ൽ ഇൗ സ്ഥലത്ത് മണ്ണിട്ട് നികത്തി വീടുവെക്കാൻ ആർ.ഡി.ഒ അനുമതി നൽകിയിരുന്നു. എന്നാൽ, സഹോദരനിൽനിന്ന് താൻ സ്ഥലമേറ്റെടുത്ത ശേഷം അകാരണമായി ചിലർ ദ്രോഹിക്കുകയാെണന്ന് മീരാഭായ് ആരോപിച്ചു. ആധാരത്തിൽ തോട്ടം എന്നാണ് സ്ഥലത്തിെൻറ അവസ്ഥയായുള്ളത്. ഇവർക്ക് വേറെ വീടോ പറേമ്പാ ഇല്ല. പന്തലായനി വില്ലേജ് ഒാഫിസറും വില്ലേജ്മാനും വീട് നിർമാണം തടയുകയും ചീത്ത വിളിക്കുകയും ചെയ്തുവെത്ര. െകായിലാണ്ടി നഗരസഭയിലെ 11ാം വാർഡ് കൗൺസിലർ രാമദാസടക്കമുള്ള പത്തോളം പേരും നിർമാണം തടസ്സപ്പെടുത്തി. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനെ നേരിട്ട് പരാതി അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും വീട്ടമ്മ പറഞ്ഞു. അനുമതി ലഭിച്ചില്ലെങ്കിൽ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും കഷ്ടനഷ്ടങ്ങൾക്ക് പന്തലായനി വില്ലേജ് ഒാഫിസർ, കൊയിലാണ്ടി നഗരസഭ െസക്രട്ടറി, ആർ.ഡി.ഒ, ജില്ല കലക്ടർ എന്നിവർ ഉത്തരവാദികളായിരിക്കുെമന്നും മീരാഭായ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണറടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, മീരാഭായിയുെട ഭർത്താവിന് വേറെ വീടുെണ്ടന്നും ഡാറ്റാബാങ്കിൽപ്പെട്ട ഇൗ സ്ഥലത്തിന് നിർമാണങ്ങൾക്ക് സ്റ്റോപ് മെേമ്മായുണ്ടെന്നും കൊയിലാണ്ടി നഗരസഭയിലെ പന്തലായനി നോർത്ത് വാർഡ് കൗൺസിലർ ടി.പി. രാമദാസ് പറഞ്ഞു. വയൽ നികത്തുന്നതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നു. പരിസരത്തെ 30 ഏക്കർ തരിശുഭൂമിയിൽ കൃഷി നടത്താനുള്ള ശ്രമത്തിലാെണന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story