Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 11:08 AM IST Updated On
date_range 3 Jan 2018 11:08 AM ISTട്രഷറി നിയന്ത്രണം: ട്രൈബൽ സൊസൈറ്റികൾ പ്രതിസന്ധിയിൽ
text_fieldsbookmark_border
*ഫണ്ട് ലഭിക്കാത്തതിനാൽ ഭവനനിർമാണ ജോലികൾ പൂർത്തിയാക്കാൻ കഴിയാതായതോടെ നിരവധി ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ കൽപറ്റ: വയനാട് ജില്ലയിൽ ആദിവാസി ഭവന നിർമാണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ട്രൈബൽ െവൽഫെയർ സൊസൈറ്റികൾ ട്രഷറി നിയന്ത്രണം കാരണം അതീവ സാമ്പത്തിക പ്രതിസന്ധിയിൽ. സൊസൈറ്റികൾ ഏറ്റെടുത്ത ഭവന നിർമാണ ജോലികൾ ഇതുകാരണം സമയത്തിന് പൂർത്തിയാക്കാൻ കഴിയാതായതോടെ നിരവധി ആദിവാസി കുടുംബങ്ങളാണ് മഞ്ഞും തണുപ്പും സഹിച്ച് കോളനികളിലെ തുറന്ന സ്ഥലങ്ങളിൽ കഴിയുന്നത്. പട്ടിക വർഗ വികസന വകുപ്പ് ഭവന നിർമാണത്തിനായി ഹഡ്കോയിൽനിന്ന് വായ്പയായെടുത്ത തുക ട്രഷറികളിലുള്ളപ്പോഴാണ് രണ്ടു മാസത്തിലധികമായി സൊൈസറ്റികൾക്ക് പണം നൽകാതിരിക്കുന്നതെന്ന് ഭാരവാഹികൾ പറയുന്നു. കരാറുകാർ കീശ വീർപ്പിക്കുന്ന പതിവുശൈലി മാറി ഗോത്ര വിഭാഗക്കാരുടെ വീട് അവർ തന്നെ നിർമിക്കുന്ന പുതുരീതിക്ക് ഏെറ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. പഞ്ചായത്തുകൾ അടിസ്ഥാനമാക്കി രൂപവത്കരിച്ച സൊസൈറ്റികൾ സ്വകാര്യ കരാറുകാരുടേതിൽനിന്ന് വിഭിന്നമായി കുറഞ്ഞ ചെലവിൽ ഉറപ്പും ഭംഗിയുമുള്ള വീടുകൾ നിർമിച്ചു നൽകിയതോടെ അന്നത്തെ കലക്ടർ കേശവേന്ദ്രകുമാറിെൻറ നിർലോഭമായ പിന്തുണയും സൊസൈറ്റികൾക്കുണ്ടായിരുന്നു. ഇതോടെ സൊസൈറ്റി നിർമിക്കുന്ന വീടുകൾ മതി തങ്ങൾക്കെന്ന ആവശ്യവുമായി നിരവധി ആദിവാസി കുടുംബങ്ങൾ രംഗത്തുവന്നു. വീടുകളുടെ നിർമാണം കാര്യക്ഷമമായി നടത്തുന്നതിനു പുറമെ ഒട്ടേറെ ആദിവാസി വിഭാഗക്കാർക്ക് ജോലി നൽകാനും സൊസൈറ്റികൾക്ക് കഴിയുന്നുണ്ട്. ജില്ലയിലെ 25 പഞ്ചായത്തുകളിൽ 18ലും സൊസൈറ്റി പ്രവർത്തനം ഉൗർജിതമായി നടന്നിരുന്നു. എന്നാൽ, ട്രഷറി നിയന്ത്രണത്തോടെ സാമ്പത്തിക പരാധീനതകൾ കാരണം പല സൊസൈറ്റികൾക്കും പ്രവർത്തനം നിർത്തിവെക്കേണ്ട അവസ്ഥയുണ്ടായി. സ്വന്തമായി ഫണ്ടില്ലാത്ത സൊസൈറ്റികൾ സർക്കാർ മുൻകൂർ നൽകുന്ന സംഖ്യ ഉപയോഗിച്ചാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. ചുരുക്കം ചില പഞ്ചായത്തുകളിലെ സൊസൈറ്റികൾ മാത്രമാണ് ഫണ്ടിെൻറ കടുത്ത അപര്യാപത്തതയിലും ഇപ്പോൾ നിർമാണ പ്രവർത്തികൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവയാകെട്ട, വൻതുക കടം വാങ്ങിയും മറ്റുമാണ് പണി തുടരുന്നത്. പല കാര്യങ്ങൾക്കും ട്രഷറിയിൽനിന്ന് കർശന നിയന്ത്രണമൊന്നുമില്ലാതെ പണം ലഭിക്കുേമ്പാൾ ആദിവാസി ഭവന നിർമാണ ഫണ്ട് നൽകുന്ന കാര്യത്തിൽ അധികൃതർ പുലർത്തുന്ന കാർക്കശ്യം അമ്പരപ്പിക്കുന്നുവെന്ന് സൊസൈറ്റി ഭാരവാഹികൾ പറയുന്നു. ജില്ലയിൽ ഏറ്റവും കാര്യക്ഷമമായ രീതിയിൽ ആദിവാസി ഭവന നിർമാണം നടത്തുന്നത് മുട്ടിൽ പഞ്ചായത്തിെല ട്രൈബൽ വെൽഫെയർ സൊസൈറ്റിയാണ്. കഴിഞ്ഞ മാർച്ചിനകം 41 വീടുകളുടെ നിർമാണം പൂർത്തിയാക്കിയ സൊസൈറ്റി ഇൗ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തത് 70 വീടുകൾ. ഇതിൽ 20 എണ്ണത്തിെൻറ മേൽക്കൂര കോൺക്രീറ്റ് നടത്തിക്കഴിഞ്ഞു. ട്രഷറിയിൽനിന്ന് പണം കിട്ടാഞ്ഞിട്ടും കടം വാങ്ങിയാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. കമ്പിയും മറ്റു നിർമാണ സാമഗ്രികളുമൊക്കെ കടമായി വാങ്ങിയ വകയിൽ പത്തു ലക്ഷത്തോളം രൂപ കടമുണ്ട്. പല വീടുകളും പാതിവഴിയിൽ നിൽക്കുന്നതിനാൽ പിഞ്ചുകുട്ടികൾ അടക്കമുള്ളവർ അനുഭവിക്കുന്ന ദുരിതങ്ങൾ ബോധ്യമുള്ളതുകൊണ്ടാണ് കടം വാങ്ങിയും നിർമാണം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് മുട്ടിൽ ട്രൈബൽ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് ശശി പന്നിക്കുഴി പറഞ്ഞു. ആദ്യഗഡുവായി 52,500 രൂപ അനുവദിക്കുന്നത് തറ കെട്ടാനാണ്. എന്നാൽ, ഇൗ വീടുകളുടെയൊക്കെ തറകെട്ടി ബെൽറ്റ് വാർത്തശേഷം ഭിത്തിയും കെട്ടിക്കഴിഞ്ഞിട്ടും അടുത്ത ഗഡു ൈകമാറിയിട്ടില്ല. ഇക്കഴിഞ്ഞ ഡിസംബർ20നകം പണം നൽകാമെന്ന് പറഞ്ഞ ഉദ്യോഗസ്ഥർ ഇപ്പോൾ ജനുവരി 20നുള്ളിൽ നൽകാമെന്നാണ് പറയുന്നതെന്ന് പല സൊസൈറ്റികളുടെയും ഭാരവാഹികൾ പറഞ്ഞു. ട്രഷറി നിയന്ത്രണത്തിെൻറ ഭാഗമായാണ് ഇപ്പോഴത്തെ താൽക്കാലിക പ്രതിസന്ധിയെന്നും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സൊസൈറ്റികൾക്ക് എല്ലാ സഹായവും നൽകുമെന്നും ജില്ല കലക്ടർ എസ്. സുഹാസ് 'മാധ്യമ'ത്തോട് പറഞ്ഞു. സൊസൈറ്റി ഭാരവാഹികളുമായി നേരിൽ സംസാരിച്ച് അവരുടെ പ്രശ്നം അറിയാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. TUEWDL9 ഭവന നിർമാണം പൂർത്തിയാക്കാത്തതിനാൽ വാഴവറ്റ എടത്തിൽ കോളനിയിലെ ഒരു കുടുംബം താമസിക്കുന്ന ഇടിഞ്ഞുവീഴാറായ കൂര ചുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അവഗണന അവസാനിപ്പിക്കണം -എം.ഐ. ഷാനവാസ് * വയനാടിനോടും ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തോടും രണ്ടു സർക്കാറുകളും കുറ്റകരമായ അനാസ്ഥ കാട്ടുന്നുവെന്ന് എം.പി ലോക്സഭയിൽ കൽപറ്റ: കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വയനാട് ചുരത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് എം.ഐ. ഷാനവാസ് എം.പി ലോക്സഭയിൽ കുറ്റപ്പെടുത്തി. ചട്ടം 377പ്രകാരമാണ് അദ്ദേഹം വിഷയം പാർലമെൻറിൽ ഉന്നയിച്ചത്. വയനാടിനോടും വയനാടിെൻറ അടിസ്ഥാന സൗകര്യ വികസനത്തിനോടും രണ്ട് സർക്കാറുകളും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത് -എം.പി പറഞ്ഞു. വയനാട് ചുരത്തിൽ എല്ലാ ദിവസവും ഉണ്ടാകുന്ന ഗതാഗത കുരുക്കുമൂലം ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം പെടാപാട് പെടുകയാണ്. അത്യാവശ്യ ചികിത്സക്ക് പോകുന്ന രോഗികളും കോഴിക്കോട് റെയിൽവേയെയും എയർപോർട്ടിനെയും ആശ്രയിക്കുന്നവരും ചരക്ക് നീക്കങ്ങളും എല്ലാം തടസ്സപ്പെട്ട് ഒറ്റപ്പെടുന്ന അവസ്ഥയിലാണ് വയനാട്. ദേശീയപാത അതോറിറ്റി ഈ വിഷയത്തിൽ ഉടൻ ഇടപെടണമെന്നും കേരള സർക്കാർ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും എം.പി സഭയിൽ ആവശ്യപ്പെട്ടു. കിഡ്സ് ഫെസ്റ്റ് മുട്ടിൽ: പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി നടത്തുന്ന അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ കിഡ്സ് ഫെസ്റ്റ് ഡബ്ല്യു.എം.ഒ കോളജ് അറബിക് വിഭാഗം മേധാവി ഡോ. പി നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് സി. നൂറുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് കെ.എം. പേരാൽ, ഒ.കെ. സക്കീർ, എം. മുഹമ്മദ്, എൻ. നിസാർ, കെ. മുഹമ്മദലി, എ. സൈതലവി, പി.ടി. ഖമറുലൈല, പി.കെ. ജംഷീന, ടി.എ. ഷാഹിന എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ സാഹിത്യ മത്സരങ്ങൾ നടന്നു. TUEWDL10 പരിയാരം അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ കിഡ്സ് ഫെസ്റ്റ് ഡോ. പി നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story